പ്രതിഷേധങ്ങള്‍ക്കിടെ കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: രണ്ടു ദിവസം നീണ്ട രാഷ്ട്രീയ നാടകങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കിടെയും കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു.


ഇന്ന് സത്യപ്രതിജ്ഞ ചെയ്തത് യെദ്യൂരപ്പ മാത്രമാണെന്നതാണ് ശ്രദ്ധേയം.
ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രാജ്ഭവനു മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നതിനിടെയായിരുന്നു സത്യപ്രതിജ്ഞ.

SHARE