ഹെലികോപ്റ്റര്‍ ഷോട്ടുകളുടെ വക്താവാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി. ഫോമിലാണെങ്കില്‍ ബൗളറുടെ ഏതുമികച്ച പന്തും ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ അതിര്‍ത്തി കടത്തും ക്യാപ്റ്റന്‍.

ഇപ്പോഴിതാ ധോണിയെക്കാള്‍ ഉഗ്രന്‍ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ വാര്‍ത്തകളിലിടം പിടിക്കുകയാണ് പാക് ബാറ്റ്‌സ്മാന്‍ അഹ്മദ് ഷഹ്‌സാദ്. ഫോംഔട്ട് മൂലം ദേശീയ ടീമില്‍ നിന്ന് പുറത്തായ ഷഹ്‌സാദ് ആഭ്യന്തര ഏകദിന മത്സരത്തിലാണ് അത്ഭുത സിക്‌സര്‍ കുറിച്ചത്. മത്സരത്തില്‍ 112 റണ്‍സ് നേടിയ ഷഹ്‌സാദ് വീണ്ടും മടങ്ങി വരാനാവുമെന്ന പ്രതീക്ഷയിലാണ്.

https://www.youtube.com/watch?v=4JHMdidyUv8