നിയന്ത്രണ രേഖയില്‍ പാക് അതിര്‍ത്തിയില്‍ പ്രവേശിച്ച ഇന്ത്യന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി പാകിസ്താന്‍ സൈന്യം. പാക് അതിര്‍ത്തിയില്‍ 60 കിലോമീറ്റര്‍ ഉള്ളിലേക്ക് പ്രവേശിച്ച ഡ്രോണ്‍ വെടിവെച്ചിട്ടതായി പാക് സൈനിക മേധാവി അസിം സലീം ബജ്വ്വ ട്വീറ്റ് ചെയ്തു. രാഖ്ചക്രി മേഖലയില്‍ ആഗി പോസ്റ്റിനു സമീപം വീണ ഇതിപ്പോള്‍ പാക് സൈന്യത്തിന്റെ കൈകളിലുണ്ടെന്നും മേധാവി വ്യക്തമാക്കി.

ഇന്ത്യന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം അതിര്‍ത്തിയില്‍ സംഘര്‍ഷം വ്യാപകമായിരിക്കുകയാണ്. 286 തവണ വെടിനിര്‍ത്തല്‍ ലംഘിച്ച പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ 14 സുരക്ഷാ ഉദ്യോഗസ്ഥരും സാധാരണക്കാരുമടക്കം 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.