മുംബൈ: ന്യൂസിലാന്റിനെതിരെ നടക്കുന്ന – ഏകദിന പരമ്പര പാതിവഴിയിൽ ഉപേക്ഷിക്കാനൊരുങ്ങി  ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌. ബോർഡിന്റെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള ലോധ കമ്മിറ്റി ശുപാർഷയുടെ സാഹചര്യത്തിലാണു  പരമ്പര ഉപേക്ഷിക്കാൻ ബോർഡ്‌ ആലോചിക്കുന്നത്‌. ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രമാണു ബി.സി.സി.ഐ. ഒഫിഷ്യലിനെ ഉധരിച്ച്‌ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

സ്‌റ്റേറ്റ് അസോസിയേഷനുകള്‍ക്ക് വാര്‍ഷിക സബ്‌സിഡി നല്‍കുന്നതിലും മറ്റു സാമ്പത്തിക ഇടപാടുകളുമാണ് ലോധ കമ്മിറ്റി ചോദ്യം ചെയ്തത്. ബിസിസിഐയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്ര, യെസ് ബാങ്ക് എന്നീ ബാങ്കുകളോട് അക്കൗണ്ട് മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ആവശ്യപ്പെടുകയും ചെയ്തു. ഇന്‍ഡോറില്‍ ഒക്ടോബര്‍ എട്ടിനാണ് അടുത്ത മത്സരം. പരമ്പരയിൽ  ഒരു ടെസ്റ്റും അഞ്ച്‌ ഏകദിനങ്ങളുമാണു ഇനി ശേഷിക്കുന്നത്‌