Connect with us

Video Stories

ഏഴടിച്ച് പട്ടാളക്കാര്‍, തമിഴ്‌നാടിനെ വിറപ്പിച്ച് ദ്വീപുകാര്‍

Published

on

മലയാളികരുത്തില്‍ സന്തോഷ്‌ട്രോഫി ദക്ഷിണമേഖലാ മത്സരത്തില്‍ ഗോള്‍ മഴവര്‍ഷിച്ച് സര്‍വ്വീസസിന് ഉജ്ജ്വലതുടക്കം. നിലവിലെ ചാമ്പ്യന്‍മാര്‍ ഏകപക്ഷീയമായ ഏഴുഗോളുകള്‍ക്കാണ് ദുര്‍ബലരായ തെലങ്കാനയെ കീഴടക്കിയത്. പകരക്കാരായി ഇറങ്ങിയ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡു, മന്‍ദീപ് എസ്.സിങ് എന്നിവര്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ മലയാളിതാരങ്ങളായ ബ്രിട്ടോ, പി.ജയിന്‍, മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഓരോ ഗോള്‍ നേടി പട്ടിക പൂര്‍ത്തിയാക്കി. പാലക്കാട്ടുകാരന്‍ രാരി എസ് രാജ് നയിച്ച സര്‍വ്വീസസ് പ്രതിരോധം ഒരിക്കല്‍പോലും തെലങ്കാനക്ക് അവസരം നല്‍കിയില്ല. അഞ്ച് മലയാളി താരങ്ങളെ ആദ്യഇലവനില്‍ ഇറക്കി 5-3-2 തന്ത്രമാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരീക്ഷിച്ചത്.

ആദ്യപകുതിയുടെ ഇഞ്ച്വറി ടൈമിന്റെ മൂന്നാംമിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് ആദ്യഗോളിന് വഴിയൊരുങ്ങിയത്. മലയാളി താരം പി. ജെയ്ന്‍ ആണ് സര്‍വീസസിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ബോബിചന്ദിന്റെ കോര്‍ണര്‍ കിക്കില്‍ നിന്ന് നല്‍കിയ ഷോര്‍ട്ട് പാസ് ജെയ്ന്‍ മറിച്ചുനല്‍കി പെനാല്‍റ്റി ബോക്‌സിനകത്തേക്ക് ഓടിയെത്തി. ഇടതുവിംഗില്‍ നിന്ന് ലഭിച്ച പന്തുമായി മധ്യഭാഗത്തേക്ക് മുന്നേറിയ ബോബിയുടെ വലംകാലന്‍ബുള്ളറ്റ്് ഷോട്ട്‌ഗോളിയുടെ കൈയ്ക്കുള്ളിലൂടെ ചോര്‍ന്നു. ബോക്‌സില്‍ മാര്‍ക്ക് ചെയ്യാതിരുന്ന ജെയിന് ഗോള്‍പോസ്റ്റിലെത്തിച്ചു. ആദ്യാവസാനം ആക്രമിച്ചു കളിച്ച സര്‍വ്വീസസിന് മുന്നില്‍ പ്രതിരോധത്തിന്റെ മതില്‍ തീര്‍ക്കാന്‍ ശ്രമിച്ച തെലങ്കാന പ്രത്യാക്രമണം മറന്ന മട്ടായിരുന്നു. ഗോള്‍കീപ്പര്‍ ശ്രീകുമാറിന്റെ മികച്ച സേവുകളാണ് ആദ്യ പകുതിയുടെ അവസാന നിമിഷം വരെ തെലങ്കാനയെ തുണച്ചത്.

രണ്ടാംപകുതിയില്‍ ചാമ്പ്യന്‍മാര്‍ കൂടുതല്‍ ഉണര്‍ന്നുകളിച്ചതോടെ ഗോള്‍മഴക്കാണ് കോര്‍പറേഷന്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. അനൂപ് പോളിക്ക് പകരക്കാരനായി കളത്തിലിറങ്ങിയ സര്‍വ്വീസസ് സ്റ്റാര്‍ സ്‌ട്രൈക്കര്‍ അര്‍ജുന്‍ ടുഡുവിന്റെ പാസില്‍ മലപ്പുറം കാരന്‍ മുഹമ്മദ് ഇര്‍ഷാദാണ് തെലങ്കാനവലവീണ്ടും കുലുക്കിയത്. തൊട്ടടുത്ത മിനിറ്റില്‍ ബ്രിട്ടോയുടെ ബൈസിക്കിള്‍ കിക്ക് ക്രോസ്ബാറിന് മുകളിലൂടെപോയത് കാണികള്‍ക്ക് അവിശ്വസിനീയമായിരുന്നു. 62ാം മിനുറ്റില്‍ യുവതാരം മുഹമ്മദ് ആക്വിബിന്റെ ക്രോസ് ഹെഡ്ഡറിലൂടെ തെലങ്കാനയുടെ വലയിലേക്ക് തിരിച്ചുവിട്ട് പകരക്കാരന്‍ അര്‍ജുന്‍ ടുഡു ടീമിന്റെ ഗോള്‍ നേട്ടം മൂന്നാക്കി. 86ാം മിനുറ്റില്‍ ബ്രിട്ടോയുടെ പാസുമായി മുന്നേറിയ പകരക്കാരന്‍ മന്‍ദീപ് എസ് സിംഗ് ഉതിര്‍ത്ത ഷോട്ട് ഗോളിയുടെ കയ്യില്‍ തട്ടി വലയുടെ വലതു മൂലയില്‍ വിശ്രമിച്ചു. വര്‍ദ്ധിതവീര്യത്തോടെ ചാമ്പ്യന്‍ ടീമിന്റെ കളി പുറത്തെടുത്ത സര്‍വ്വീസസ് തുടരെ തെലങ്കാന ഗോള്‍ മുഖത്തേക്ക് ഇരച്ചുകയറി. അതേസമയം മുഹമ്മദ് അബ്ദുല്‍ റഹ്മാനെ പിന്‍വലിച്ച് സയ്യിദ് ആബിദ് ഹുസൈന്‍ റസ്‌വിയെ കളത്തിലെത്തിച്ച കോച്ച് യോഗേഷ് മൗര്യയുടെ നീക്കം തെലങ്കാന മുന്നേറ്റനിരക്ക് കരുത്ത് പകര്‍ന്നു. ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെ കളം നിറഞ്ഞ ആബിദ് ഹുസൈന്‍ മികച്ച ഷോട്ടുകളുതിര്‍ത്ത് സര്‍വ്വീസസിനെ വിറപ്പിച്ചു.

തൊണ്ണൂറാം മിനുറ്റില്‍ വലതുവിങില്‍ നിന്നുള്ള ബ്രിട്ടോയുടെ ഷോട്ട് തട്ടിയകറ്റാനുള്ള തെലങ്കാന പ്രതിരോധഭടന്‍ ഭരതിന്റെ ശ്രമം പാളി. തെലങ്കാനഗോളിയെ നിസ്സഹായനാക്കി പന്ത് വലയില്‍ കയറി. അഞ്ചില്‍ തീരുമെന്ന് കരുകിയ ഗോള്‍മഴ ഇഞ്ചുറി ടൈമിന്റെ രണ്ട്, മൂന്ന് മിനുറ്റുകളില്‍ ആവര്‍ത്തിച്ച് മന്‍ദീപ് എസ് സിംഗും അര്‍ജുന്‍ ടുഡുവും സര്‍വ്വീസസിന്റെ ഗോള്‍പട്ടിക ‘ഏഴി’ല്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 1.45ന് നടക്കുന്ന മത്സരത്തില്‍ പോണ്ടിച്ചേരി കര്‍ണാടകയേയും വൈകീട്ട് നാലിന് ആതിഥേയരായ കേരളം ആന്ധ്രാപ്രദേശിനേയും നേരിടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കത്ത് വിവാദം ; ക്രൈംബ്രാഞ്ച് ഇന്ന് മേയറുടെ മൊഴിയെടുക്കും

തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

Published

on

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും.തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും.

നവമാധ്യമങ്ങള്‍ വഴി പ്രചരിച്ച കത്ത്, കോര്‍പ്പറേഷനില്‍ തന്നെ തയ്യാറാക്കിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.
ആരാണ് ഇത് തയ്യാറാക്കി വാട്സ് ആപ്പിലേക്ക് അയച്ചതെന്ന് കണ്ടെത്താന്‍ ശാസ്ത്രീയ തെളിവുകള്‍ പൊലീസിന് ശേഖരിക്കേണ്ടിവരും.പ്രാഥമിക അന്വേഷണം നടത്തിയപ്പോള്‍ ആര്യ രാജേന്ദ്രന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.

 

Continue Reading

Video Stories

ഖത്തറില്‍ ഡെന്മാര്‍ക്കും തുണീഷ്യയും ഇന്ന് നേര്‍ക്കുനേര്‍

Published

on

ഇന്ത്യന്‍ സമയം വൈകീട്ട് 6.30 നാണ് ഗ്രൂപ്പ് ഡി മല്‍സരങ്ങളുടെ തുടക്കം. അട്ടിമറിക്കാരായ ഡെന്മാര്‍ക്കിനെതിരെ ഖത്തറില്‍ ധാരാളം പിന്തുണക്കാരുള്ള തുണീഷ്യ. ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് കളിക്കുന്ന ഗ്രൂപ്പായതിനാല്‍ ഡെന്മാര്‍ക്കിനും തുണീഷ്യക്കും അടുത്ത റൗണ്ട് എന്ന ലക്ഷ്യത്തില്‍ ഇന്ന് വിജയിക്കാനാവണം.

ഒരു വര്‍ഷം മുമ്പ് നടന്ന യൂറോയില്‍ ആരും സാധ്യത കല്‍പ്പിക്കാതിരുന്ന ടീമായിരുന്നല്ലോ ഡെന്മാര്‍ക്ക്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണെ നഷ്ടമായിട്ടും റഷ്യ, വെയില്‍സ്, ചെക് റിപ്പബ്ലിക് എന്നിവരെയെല്ലാം മറികടന്നവര്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുകയായിരുന്നു. പിയറി എമിലി ഹോജ്ബര്‍ഗും ശ്രദ്ധിക്കേണ്ട താരം. പുതിയ കോച്ച് ജലീല്‍ കാദ്‌രിക്ക് കീഴില്‍ കരുത്തരായിരിക്കുന്നു അവര്‍. പ്രീമീയര്‍ ലീഗില്‍ സണ്ടര്‍ലന്‍ഡിനായി കളിച്ച വഹബി കസ്‌രിയാണ് തുണീഷ്യക്കാരിലെ അപകടകാരി.

Continue Reading

Video Stories

അര്‍ജന്റീനക്കാര്‍ ചില്ലറക്കാരല്ല; വേങ്ങരയില്‍ 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കി അര്‍ജന്റീന ഫാന്‍സ്

500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്

Published

on

ആദില്‍ മുഹമ്മദ്

കളി ഖത്തറില്‍ ആണെങ്കിലും ആവേശം മലപ്പുറത്താണെന്ന് പറയുന്നത് എന്തായാലും വെറുതെയല്ല. അത് തെളിയിക്കുകയാണ് മലപ്പുറത്തെ ഓരോരോ സംഭവങ്ങളും. ഇന്നത്തെ സംഭവം മലപ്പുറം വേങ്ങരയിലാണ്. 500 പേര്‍ക്കുള്ള ബിരിയാണിയാണ് ഇവിടുത്തെ അര്‍ജന്റീന ഫാന്‍സ് ഒരുക്കിയിരിക്കുന്നത്.

മലപ്പുറം വേങ്ങര എടയാട്ടുപറമ്പിലെയും ചേക്കാലിമാടിലെയും അര്‍ജന്റീന ഫാന്‍സ് സംയുക്തമായിയാണ് തങ്ങളുടെ ടീമിന്റെ ഉദ്ഘാടനമത്സരത്തിന്റെ ഭാഗമായി 500 പേര്‍ക്കുള്ള ബിരിയാണി ഒരുക്കുന്നത്.മത്സരത്തിനു മുന്‍പ് ഇത് വിതരണം ചെയ്യുകയും ചെയ്യും. നാട്ടിലുള്ള അര്‍ജന്റീന ഫാന്‍സ് എല്ലാവരും ഒത്തുചേര്‍ന്നാണ് ഭക്ഷണത്തിനുള്ള ഫണ്ട് കണ്ടെത്തിയത്. 80 കിലോയോളം വരുന്ന ഭക്ഷണത്തിന്റെ തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ തുടങ്ങിയിരുന്നു.

ഇന്ന് വൈകിട്ട് മൂന്നര മണിക്കാണ് ഖത്തര്‍ വേള്‍ഡ് കപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. സൗദി അറേബ്യയാണ് എതിരാളി.

 

Continue Reading

Trending