അഭ്രപാളിയിലെ താരത്തിളക്കത്തിന്റെ സ്വപ്‌നലോകത്തു നിന്നായിരുന്നു ദിലീപിന്റെ പെടുന്നനെയുള്ള വീഴ്ച. മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ വാങ്ങിയിരുന്ന താരത്തിന് പണത്തേക്കാള്‍ അമൂല്യമായതായിരുന്നു അഛന്റെ ശ്രാദ്ധാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുവദിച്ച രണ്ടു മണിക്കൂര്‍ സമയം.രണ്ട് മാസത്തിനു ശേഷമാണ് ദിലീപ് വീട്ടിലേക്ക് തിരിച്ചെത്തുന്നത്.
ഭാര്യ കാവ്യാമാധവനേയും മകള്‍ മീനാക്ഷിയേയും അമ്മയേയും അനുജനേയും വീട്ടില്‍ വെച്ച് കാണാന്‍ കഴിഞ്ഞതാണ് ആ നിമിഷങ്ങളെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്.
മണിക്കൂറിന് ലക്ഷങ്ങള്‍ വിലയുള്ള താരത്തിനെ സംബന്ധിച്ചടുത്തോളം പണത്തേക്കാള്‍ ഏറെ മൂല്യമുള്ള രണ്ട് മണിക്കൂറുകളായിരുന്നു ഇന്ന് ലഭിച്ചത്.

അഴിക്കുള്ളിലായി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യക്തിപരമായ ആവശ്യത്തിന് ദിലീപ് പുറം ലോകം കണ്ടത്. ഭാര്യ കാവ്യമാധവനെയും മകള്‍ മീനാക്ഷിയേയും അമ്മയേയും അനുജനേയും ശാന്തമായി കാണാന്‍ സാധിച്ചു എന്നതു തന്നെയാണ് രണ്ട് മണിക്കൂറിന്റെ മൂല്യം ജീവിതത്തില്‍ ഏറ്റവും പ്രധാനമാക്കുന്നത്.