Connect with us

Video Stories

റോഹിങ്ക്യകളോട് നാം ചെയ്യരുതാത്തത്

Published

on

ലോക ജനാധിപത്യത്തിന്റെയും മനുഷ്യ-പൗരാവകാശങ്ങളുടെയും രംഗത്ത് പ്രതീക്ഷയുടെ തിരിവെട്ടവുമായി എത്തുന്നുവെന്നാണ് ഇന്ത്യയെക്കുറിച്ചുള്ള അന്താരാഷ്ട്രീയമായ പൊതുധാരണ. പൗരത്വം നിഷേധിക്കപ്പെട്ട മ്യാന്മറിലെ ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ വംശജരുടെ കാര്യത്തില്‍ ആ മൂല്യങ്ങളെല്ലാം നമ്മുടെ സമകാലീന ഭരണകര്‍ത്താക്കള്‍ ചവറ്റുകൊട്ടയിലിട്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് അവരെ രാജ്യത്തുനിന്ന് ആട്ടിയോടിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. റോഹിങ്ക്യകള്‍ നിയമവിരുദ്ധ കുടിയേറ്റക്കാരാണെന്നും അവരെ നാടുകടത്താനാണ് തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പാര്‍ലമെന്റിലെ മറുപടി രാജ്യത്തിന്റെ പരമ്പരാഗതവും നൈതികവും ഭരണഘടനാപരവും അന്താരാഷ്ട്രപരവുമായ മൂല്യങ്ങളുടെ തിരസ്‌കാരമായി കണ്ടേ മതിയാകൂ. സ്വന്തം രാജ്യത്തുനിന്ന് സൈനികാധികാരികളുടെ ഹുങ്കിനാല്‍ ആട്ടിയേടിക്കപ്പെട്ട പതിനായിരക്കണക്കിന് നിരാശ്രയരായ ഹതഭാഗ്യരെ വര്‍ഷങ്ങളായി അഭയം നല്‍കി സംരക്ഷിച്ചുവരുന്നതിനെ ഒറ്റയടിക്കാണ് കേന്ദ്രമന്ത്രി പുംഗവന്‍ നിയമവിരുദ്ധ കുടിയേറ്റമായി വിശേഷിപ്പിച്ചത്. ലോകത്തെ മനുഷ്യാവകാശങ്ങളെ അഭിസംബോധന ചെയ്യുകയും വേണ്ടിവന്നാല്‍ സൈന്യത്തെതന്നെ അയക്കുകയും ചെയ്തിട്ടുള്ളതാണ് നമ്മുടെ പാരമ്പര്യം. ജീവന്‍ നിലനിര്‍ത്താന്‍ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലായി ടെന്റുകളില്‍ കഴിഞ്ഞുകൂടുന്ന മനുഷ്യരുടെ മതം മാത്രമാണ് മോദി സര്‍ക്കാരിനെ ഇത്തരമൊരു നിലപാടിന് പ്രേരപ്പിച്ചതെന്ന് സുവ്യക്തം. സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങളോടുപോലും രണ്ടാംതരം പൗരന്മാരെ പോലെ പെരുമാറുന്ന ബി.ജെ.പിയിലും അവരുടെ ഭരണകൂടത്തിലും നിന്ന് മ്യാന്മറിലെ ഹതാശരുടെ കാര്യത്തില്‍ മറിച്ച് പ്രതീക്ഷിക്കുകവയ്യല്ലോ.

മ്യാന്മറിലെ റക്കൈന്‍ പ്രവിശ്യയിലെ ലക്ഷക്കണക്കിന് മുസ്‌ലിംകളാണ് വീടും ഗ്രാമങ്ങളും വിട്ട് ഭയചകിതരായി ആട്ടിയേടിക്കപ്പെട്ടത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവ് ഓങ് സാന്‍ സൂക്കിയുടെ ഭരണത്തിന്‍കീഴില്‍ ബര്‍മീസ് പട്ടാളവും ശാന്തി മന്ത്രമോതാറുള്ള ബുദ്ധിസ്റ്റുകളുമാണ് വംശീയതയുടെ നഗ്നതാണ്ഡവം റോഹിങ്ക്യകളുടെ മേല്‍ ആടിത്തിമിര്‍ക്കുന്നത്. മറിച്ചൊരു വഴിയുമില്ലാതെയാണ് കിട്ടിയ വസ്തുക്കളുമെടുത്ത് കുഞ്ഞുങ്ങളും സ്ത്രീകളുമായി ജനക്കൂട്ടം അയല്‍നാടുകളിലേക്ക് കടല്‍മാര്‍ഗം പലായനം ചെയ്യുന്നത്. ഇന്ത്യ, ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവര്‍ ജീവാഭയം തേടിയെത്തുന്നത്. ഇവരെ ഇന്ത്യ എന്നും കാരുണ്യത്തിന്റെ കരംനീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സംഘടനാചട്ടങ്ങളുമൊക്കെയാണ് അഭയാര്‍ഥികളുടെ സംരക്ഷണത്തിന് നമ്മുടെ വഴികാട്ടികള്‍. എന്നാല്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണ് രാജ്യത്തെ അഭയാര്‍ഥികളെ മടക്കിയയക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം. ഇതുസംബന്ധിച്ച രണ്ട് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ഹര്‍ജിയില്‍ കോടതി വിധി പറയാനിരിക്കുകയുമാണ്. അതിനിടെയാണ് ബി.ജെ.പി സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കം.

നാല്‍പതിനായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ പതിനയ്യായിരത്തോളം പേര്‍ക്ക് ഐക്യരാഷ്ട്ര മനുഷ്യാവകാശസംഘടനയുടെ അഭയാര്‍ഥി കാര്‍ഡുമുണ്ട്. ജമ്മുകശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, തമിഴ്‌നാട്, കേരളം പോലുള്ള സംസ്ഥാനങ്ങളിലേക്കാണ് റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി എത്തുന്നത്. സംസ്ഥാനങ്ങളോട് ഉടന്‍തന്നെ മടക്കിയയക്കലിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. റോഹിങ്ക്യകളുടെ തീരാവേദനക്കൊപ്പം ശരാശരി ഇന്ത്യക്കാരന്റെ കൂടി വേദനയാണ് ഇത്. കഴിഞ്ഞദിവസം മുസ്‌ലിംലീഗ് നേതൃത്വം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നീരസം അറിയിക്കുകയും ഐക്യരാഷ്ട്ര സഭ പ്രതിനിധികളെ നേരില്‍ കാണാന്‍ തീരുമാനിക്കുകയും ചെയ്തതായി പാര്‍ട്ടി ഒര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അറിയിക്കുകയുണ്ടായി. മുമ്പ് ഹരിയാനയിലെയും ഡല്‍ഹിയിലെയും മറ്റും റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സഹായമെത്തിച്ച മുസ്്‌ലിംലീഗ്, ഈ പ്രതിസന്ധി ഘട്ടത്തിലും നീട്ടുന്ന സഹായഹസ്തം മനുഷ്യത്വമുള്ള ഏവരാലും പ്രശംസിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.

ചരിത്രത്തിലെ വലിയ കൂട്ടക്കുരുതിയുടെ കഠിനഭാരം പേറുകയാണ് റോഹിങ്ക്യകള്‍. ആഗസ്റ്റ് 25ന് മ്യാന്മര്‍ സൈന്യം റക്കൈനിലെ 2600 ഓളം ഗ്രാമങ്ങളില്‍ നടത്തിയ സായുധ നരനായാട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരാണ് ഇപ്പോള്‍ വനാന്തര്‍ഭാഗങ്ങളിലും മറ്റുമായി കഴിഞ്ഞുകൂടുന്നത്. ബംഗ്ലാദേശിലെ അതിര്‍ത്തി ഗ്രാമങ്ങളിലാണ് പതിനായിരക്കണക്കിന് വരുന്ന ഇവരിലെ ഒരു വിഭാഗം കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശ് സൈന്യമാകട്ടെ ഇവരെ മയക്കുമരുന്നു ലോബി ദുരുപയോഗിക്കുന്നുവെന്ന കാരണം പറഞ്ഞ് ആട്ടിയകറ്റുകയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ മുന്‍ ഐക്യരാഷ്ട്ര സഭാതലവന്‍ കോഫി അന്നന്‍ മ്യാന്മര്‍ സന്ദര്‍ശിച്ച് രോഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കുകയുണ്ടായി. ഐക്യരാഷ്ട്രസഭയും സൂക്കി സൈന്യത്തെ അതിശക്തമായ ഭാഷയില്‍ താക്കീത് ചെയ്തു. എന്നിട്ടും ഈ ജനത തങ്ങളുടെ നാട്ടില്‍ കാലുകുത്തരുതെന്ന നിലപാടാണ് സൂക്കിയുടെ പട്ടാളത്തിന്റേത്. നൊബേല്‍ സമ്മാനത്തോടുതന്നെയുള്ള അവഹേളനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. സുരക്ഷയുടെ കാര്യം മറയാക്കിയാണ് ഭരണകൂടങ്ങള്‍ ഭീകരത അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നതെങ്കില്‍ അതിന്റെ മറ്റൊരു മുഖമാണ് റോഹിങ്ക്യകളുടെ കാര്യത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിറിയയിലെയും സുഡാനിലെയും അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ത്യക്കുള്ള ഉല്‍കണ്ഠ വെറും പൊള്ളയാണെന്നാണ് മോദി സര്‍ക്കാരിന്റെ ഈ നിലപാട് നല്‍കുന്ന മുന്നറിയിപ്പ്. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും മറ്റും പലായനം ചെയ്യപ്പെടുന്നവര്‍ക്കുവേണ്ടി യൂറോപ്യന്‍ രാജ്യങ്ങളോട് കരുണാഹസ്തത്തിന് വാദിച്ചവരാണ് നമ്മളെന്നത് സൗകര്യപൂര്‍വം സര്‍ക്കാര്‍ മറക്കുന്നു.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയുമൊക്കെ വന്‍ശക്തികളുടെ താക്കീതുകളെ തൃണവല്‍ഗണിച്ചാണ് മുന്‍കാലങ്ങളില്‍ ബംഗ്ലാദേശികളടക്കമുള്ള അഭയാര്‍ഥികളുടെ കാര്യത്തില്‍ അതിനിശിതമായ നിലപാടുകളെടുത്തിരുന്നത്. വിഭജനകാലത്ത് പാക്കിസ്താനില്‍നിന്ന് കുടിയേറിവന്നവരുടെ കാര്യത്തിലും ഇതേ നിലപാടായിരുന്നു ഇന്ത്യക്ക്. അതെല്ലാം ഒറ്റയടിക്ക് കാറ്റില്‍ പറത്തിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. തീവ്രവാദികളായ പാക് നുഴഞ്ഞുകയറ്റക്കാരുടെ കാര്യത്തിലേതുപോലുള്ള സമീപനമല്ല റോഹിങ്ക്യകളുടെ കാര്യത്തില്‍ നാം അനുവര്‍ത്തിക്കേണ്ടത്. രാഷ്ട്രാതിര്‍ത്തികള്‍ക്കും നിയമ സംഹിതകള്‍ക്കും സങ്കുചിത അധികാര താല്‍പര്യങ്ങള്‍ക്കുമൊക്കെ മുകളിലാണ് നൂറ്റാണ്ടുകളായി ഇന്ത്യ പുണര്‍ന്നുവരുന്ന സാര്‍വലൗകികമായ മാനുഷിക മൂല്യങ്ങള്‍. രാഷ്ട്രശില്‍പി പറഞ്ഞതുപോലെ, ഇന്ത്യ എപ്പോഴും അതിന്റെ ജനാലകള്‍ തുറന്നിടും; സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു നിരങ്കുശം നമ്മിലേക്ക് കടന്നുവരട്ടെ. വേദനിക്കുന്ന സര്‍വമനുഷ്യരോടും ഇന്ത്യക്ക് പറയാനുള്ളതും പറയേണ്ടുന്നതും ഇതുതന്നെയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending