ദുബൈയിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളിന്റെ മൃതദേഹമാണ് അൽഖൂസിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ആറിനായിരുന്നു ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മോർച്ചറിയിലെത്തിച്ചതായി അറിഞ്ഞത്. മരണകാരണം വ്യക്തമല്ല. വിസിറ്റിങ് വിസയിൽ ദുബൈയിൽ ജോലിഅന്വേഷിച്ചെത്തിയ സന്തോഷ് കാറ്ററിങ് കമ്പനിയിൽ താൽക്കാലികമായി ജോലി ചെയ്ത് വരികയായിരുന്നു. ആറാം തിയതി ജോലി കഴിഞ്ഞിറങ്ങിയ സന്തോഷിനെ പിന്നീട് കാണാതാവുകയായിരുന്നു.