ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളെയും വധിച്ചു. സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് രണ്ട് എ.കെ 47 തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അര്‍ധരാത്രിയോടെയാണ് നുഴഞ്ഞു കയറ്റ ശ്രമം ആരംഭിച്ചത്. തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും സൈന്യം തെരച്ചില്‍ തുടരുകയാണ്. കൂടുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണിത്.