ഗാസിയാബാദ്: നോട്ട് അസാധുവാക്കലില്‍ ജനങ്ങളുടെ പ്രതികരണം തേടിയിറങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രവീഷ്‌കുമാറിനെ തെരുവില്‍ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍. ഗാസിയാബാദിലെ ഖേരയില്‍ സാധാരണക്കാരുടെ കഷ്ടപ്പാടുകള്‍ റിപ്പോര്‍ട്ട ചെയ്യുന്നതിനിടെയാണ് മോദി, മോദി മുദ്രാവാക്യവുമായി ഒരു സംഘമാളുകള്‍ റിപ്പോര്‍ട്ടിങ് തടസപ്പെടുത്തിയത്.

12 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന സ്ഥലത്തെ ഏക സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു രവീഷ്. ഏറെ നേരമായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന തൊഴിലാളികളായ സ്ത്രീകളെ ബാങ്കിനു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ഒരു സംഘമാളുകള്‍ ഭീഷണിയുമായെത്തിയത്.

കാത്തു നില്‍ക്കുന്ന സ്ത്രീകളില്‍ രണ്ട് ദിവസമായി ക്യൂവില്‍ നിന്ന് പണം ലഭിക്കാത്തവരും പുലര്‍ച്ചെ ഒരു മണിക്കുമെത്തിയ സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ ഇവരുടെ കഷ്ടപ്പാടുകള്‍ വിവരിച്ചതാണ് സംഘ്പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.