പാലക്കാട്: പാലക്കാട്: പാലക്കാട് കുനിശ്ശേരില്‍ മൂന്ന് മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റതായി യുവതിയുടെ പരാതി. ഒരു ലക്ഷം രൂപക്കു ഭര്‍ത്താവിന്റെ അമ്മ കുഞ്ഞിനെ വിറ്റുവെന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൊള്ളാച്ചി സ്വദേശികള്‍ക്കാണ് കുഞ്ഞിനെ വിറ്റതെന്നാണ് പറയുന്നത്. സംഭവം വിവാദമായതോടെ ഒളിവില്‍ പോയ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയെയും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ വളര്‍ത്താന്‍ സാമ്പത്തിക സ്ഥിതിയില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവിന്റെ അമ്മ കുഞ്ഞിനെ വില്‍ക്കാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചതെന്ന് യുവതി മൊഴി നല്‍കി. പാലക്കാട് ജില്ലാ ആസ്പത്രിയില്‍ മൂന്നു മാസം മുമ്പാണ് യുവതി പെണ്‍ക്കുട്ടിക്ക് ജന്മം നല്‍കിയത്.