Connect with us

Politics

ബാറുകള്‍ തുറയ്ക്കാമെങ്കില്‍ ചര്‍ച്ചുകളും തുറക്കാം; യു.എസില്‍ മതവികാരം കളിച്ച് ട്രംപ്

Published

on

വാഷിങ്ടണില്‍: ചര്‍ച്ചുകളും മറ്റു ആരാധനാലയങ്ങളും അവശ്യ ഇടങ്ങളാണെന്നും ലോക്ക്ഡൗണിനിടെ അവ ഉടന്‍ തുറക്കണമെന്നും ആവശ്യപ്പെട്ട് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിസവം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

‘ചില ഗവര്‍ണര്‍മാര്‍ മദ്യഷോപ്പുകളും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും അവശ്യമാണെന്നു കരുതുന്നു. എന്നാല്‍ ചര്‍ച്ചുകളെയും മറ്റു ആരാധനാലയങ്ങളെയും അതില്‍ നിന്ന് ഒഴിവാക്കുന്നു. ഇത് ശരിയല്ല. ഈ അനീതി ഞാന്‍ തിരുത്തുകയാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ ആവശ്യപ്പെടുന്നു’ – ട്രംപ് പറഞ്ഞു. ഗവര്‍ണര്‍മാര്‍ അതു ചെയ്തില്ലെങ്കില്‍ അവരെ മറികടന്ന് ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രംപ് മുന്നറിയിപ്പു നല്‍കി. ‘അമേരിക്കയില്‍ കൂടുതല്‍ പ്രാര്‍ത്ഥന വേണം, കുറച്ചല്ല’- ട്രംപ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ 90 ശതമാനം ആരാധനാലയങ്ങളും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സംഘം ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് ഡിസീസ് കണ്‍ട്രോള്‍ സെന്റര്‍ നല്‍കിയിട്ടുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാഷ്ട്രമായ യു.എസില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. പതിനഞ്ചു ലക്ഷത്തിലേറെ പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, ട്രംപിന്റേത് മതം ഉപയോഗിച്ചുള്ള കളിയാണ് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. വ്യക്തിജീവിതത്തില്‍ മതത്തിന് തീരെ പ്രധാന്യം നല്‍കാത്ത ട്രംപ് അപൂര്‍വ്വമായി മാത്രമാണ് ചര്‍ച്ചുകളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ളത്. ക്രിസ്ത്യന്‍ മത വിശ്വാസങ്ങള്‍ക്ക് വിരുദ്ധമായ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നയാള്‍ കൂടിയാണ് യു.എസ് പ്രസിഡണ്ട്.

കോവിഡിനെ നേരിടുന്നതില്‍ പ്രസിഡണ്ട് പരാജയപ്പെട്ടു എന്ന വ്യാപക വിമര്‍ശങ്ങള്‍ക്കിടെയാണ് ചര്‍ച്ച് തുറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുന്നത്. സാംസ്‌കാരിക രാഷ്ട്രീയ യുദ്ധം എന്നാണ് ട്രംപിന്റെ ഈയാവശ്യത്തെ യു.എസ് മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ചര്‍ച്ച് തുറക്കണമെന്ന് ആവശ്യപ്പെട്ട് യു.എസിലെ ചിലയിടങ്ങളില്‍ സമരങ്ങള്‍ നടക്കുന്നുണ്ട്. ഇവയെ രാഷ്ട്രീയമായി ഉപയോഗിക്കാം എന്നാണ് ട്രംപ് കണക്കുകൂട്ടുന്നത്.

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

india

ബി.ജെ.പിയുമായി കൂട്ടുകൂടില്ല; ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി ഒറ്റക്ക് മത്സരിക്കും

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഈ തരത്തിലുള്ള വാര്‍ത്തകളാല്‍ കബളിപ്പിക്കപ്പെടരുതെന്നും ജാഗ്രത കാണിക്കണമെന്നും മായാവതി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി(ബി.എസ്.പി)ഒറ്റക്കു മത്സരിക്കുമെന്ന് മായാവതി. ബി.എസ്.പി ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്ന എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മായാവതിയുടെ പ്രഖ്യാപനം. പാര്‍ട്ടി ഒറ്റക്കു മത്സരിക്കുമെന്നും സഖ്യം സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും മായാവതി വ്യക്തമാക്കി.

ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിലൂടെ മാധ്യമങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുകയാണെന്നും ജനങ്ങള്‍ ഈ തരത്തിലുള്ള വാര്‍ത്തകളാല്‍ കബളിപ്പിക്കപ്പെടരുതെന്നും ജാഗ്രത കാണിക്കണമെന്നും മായാവതി എക്‌സ് പോസ്റ്റില്‍ കുറിച്ചു.

യു.പിയില്‍ ബി.എസ്.പിക്ക് ഒറ്റക്ക് മത്സരിക്കാനുള്ള ശക്തിയുണ്ട്. ഇത് പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് അവര്‍ ഓരോ ദിവസം ഓരോതരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനിറങ്ങിയിരിക്കുന്നത്. ബഹുജന്‍ സമുദായത്തിന്റെ താല്‍പര്യം കണക്കിലെടുത്ത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്കു മത്സരിക്കാനാണ് ബി.എസ്.പി തീരുമാനിച്ചിട്ടുള്ളത്.-അവര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബി.എസ്.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 403 അംഗ നിയമ സഭയിലേക്ക് നടന്ന മത്സരത്തില്‍ ബി.എസ്.പി ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി കൂട്ടുകൂടി 80 സീറ്റുകളില്‍ മത്സരിച്ചെങ്കിലും കഷ്ടിച്ച് 10 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. 2019നും 2022നുമിടയിലായി ബി.എസ്.പിയുടെ വോട്ട് വിഹിതം 10 ശതമാനം ഇടിഞ്ഞിരുന്നു.

 

Continue Reading

Trending