കശ്മീരിലെ കുങ്കുമത്തിന് കേന്ദ്രസര്‍ക്കാരിന്റെ ഭൗമസൂചികാപദവി (ജി.ഐ.) ലഭിച്ചു. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ കുങ്കുമച്ചെടി വളരുന്ന ഏകസ്ഥലമാണ് കശ്മീര്‍. നീളവും കട്ടിയുള്ളതുമായ കേസരവും കടും ചുവപ്പുനിറവും നറുമണവും കയ്പുരസവും രാസവസ്തു ചേര്‍ക്കാതെയുള്ള സംസ്‌കരണവുമാണ് കശ്മീരി കുങ്കുമത്തിന്റെ തനിമയെന്ന് കര്‍ഷകര്‍ പറയുന്നു.
മെച്ചപ്പെട്ട വിലലഭിക്കാന്‍ പദവി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.