കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ സ്റ്റാഫും സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗവും അറസ്റ്റില്‍. മന്ത്രിയുടെ സ്റ്റാഫ് മാക്‌സണ്‍, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു പണിക്കര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.

2010 ഏപ്രിലിലാണ് രാമഭദ്രനെ അക്രമി സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ഈ കേസ് പിന്നീട് ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുകയായിരുന്നു.