രഞ്ജി ട്രോഫിയിലെ പ്രാഥമിക മത്സരത്തില്‍ ജമ്മു കശ്മീരിനെ കശക്കി കേരള ബൗളര്‍മാരുടെ വിക്കറ്റ് വേട്ട. കല്യാണിയിലെ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കശ്മീര്‍ ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന് പുറത്തായി.

അവസാന ദിനം 106/5 എന്ന നിലയില്‍ കളി തുടങ്ങിയ കശ്മീര്‍ 15 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകള് നഷ്ടമായി. ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ കശ്മീര്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 20/1 എന്ന നിലയിലാണ്. ഇപ്പോഴും കേരളത്തെക്കാള്‍ 161 റണ്‍സ് പിറകില്‍.

ബൗളിങിനെ തുണക്കുന്ന പിച്ചില്‍ ഇന്ന് രണ്ട് വിക്കറ്റ് വീതമെടുത്ത പേസര്‍ സന്ദീപ് വാര്യറും സ്പിന്നര്‍ മോനിഷുമാണ് കശ്മീരിനെ തകര്‍ത്തത്. ഫോളോഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സ് തുടങ്ങിയ കശ്മീരിന് അക്കൗണ്ട് തുറക്കും മുമ്പേ ഓപണര്‍ ആദില്‍ റഷിയെ നഷ്ടമായി. സന്ദീപ് വാര്യറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു ആദില്‍.

ആദ്യ ഇന്നിങ്‌സ് ലീഡിന്റെ കരുത്തില്‍ മൂന്നു പോയിന്റ് ഉറപ്പിച്ച കേരളം ബോണസ് ജയത്തോടെ ആറു പോയിന്റ് നേടാനാവും ഇന്ന് ശ്രമിക്കുക.

sandip varier