More
ലിബിയയില്‍ മൂന്ന് സര്‍ക്കാറുകള്‍ രണ്ട് പാര്‍ലമെന്റുകള്‍
ലിബിയയില്‍ കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയെ അട്ടിമറിച്ച് കൊലപ്പെടുത്തിയത്, തന്റെ ഭരണകാലത്തെ ഏറ്റവും മോശമായ അബദ്ധമെന്ന് 2016 ഏപ്രിലില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ കുറ്റസമ്മതം നടത്തിയത് ഇപ്പോള്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നു. പ്രേതഭൂമിയായി മാറിയിരിക്കുകയാണ് ലിബിയ. 42 വര്‍ഷക്കാലം കേണല്‍ ഖദ്ദാഫി അടക്കിവാണിരുന്ന ലിബിയക്ക് ഒരു കേന്ദ്രീകൃത ഭരണകൂടമോ നിയമ വ്യവസ്ഥയോ ഇല്ല. നിരവധി സായുധ ഗ്രൂപ്പുകള്‍ സൈ്വര വിഹാരം നടത്തുന്നു. യു.എന്‍ നിയമിച്ച ഭരണകൂടം ഉള്‍പ്പെടെ മൂന്ന് സര്‍ക്കാറുകള്‍. രണ്ട് പാര്‍ലമെന്റുകള്‍. ജനങ്ങളില്‍ നല്ലൊരു വിഭാഗം ജീവനുംകൊണ്ട് ഓടി യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെയെത്തി. വെടിയൊച്ചയും ബോംബ് വര്‍ഷവും കേള്‍ക്കാത്ത നിമിഷങ്ങള്‍ കുറവ്. എണ്ണ സമ്പന്നമായ നാടിനെ പാശ്ചാത്യ ശക്തികള്‍ തകര്‍ത്തതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണരണം.
‘കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ പുത്രന്‍ സെയ്ഫ് അല്‍ ഇസ്‌ലാം ലിബിയയില്‍ ജയില്‍ മോചിതനായി’ എന്നതാണ് ആ രാജ്യത്തുനിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത. ഖദ്ദാഫി ഭരണത്തിന്റെ അവസാന നാളുകളില്‍ ഭരണ കേന്ദ്രങ്ങളെ നിയന്ത്രിച്ച പ്രമുഖരില്‍ ഒരാളാണ് സെയ്ഫ് അല്‍ ഇസ്‌ലാം. ജയില്‍ മോചിതനായി അജ്ഞാത കേന്ദ്രത്തിലേക്ക് മറഞ്ഞ സെയ്ഫുല്‍ ഇസ്‌ലാമിനെ മുന്നില്‍നിര്‍ത്തി ഭാവിയില്‍ ജനങ്ങള്‍ പ്രതിവിപ്ലവം നയിച്ചാല്‍ അത്ഭുതപ്പെടാനില്ല.
യു.എന്‍ നിയന്ത്രിത സര്‍ക്കാറിന്റെ പടത്തലവന്‍ കേണല്‍ ഖലീഫ ഹഫ്ടര്‍ ആണ് കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് ഒരു സര്‍ക്കാറിനെ നയിക്കുന്നത്. ഈജിപ്തും യു.എ.ഇയും സഊദിയും ഉള്‍പെടെ രാജ്യങ്ങള്‍ പിന്തുണ നല്‍കുന്നു. ക്രൂരനായ ഈ സൈനിക കേണല്‍, ഖദ്ദാഫി വിരുദ്ധ പോരാട്ടം നയിച്ചുകൊണ്ടാണ് പാശ്ചാത്യര്‍ക്ക് പ്രിയങ്കരനായത്. 2011 ഒക്‌ടോബറില്‍ കേണല്‍ ഖദ്ദാഫി അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹമായിരുന്നു ലിബിയയുടെ നായകനായി രംഗത്തുണ്ടായിരുന്നത്. വൈകാതെ നിരവധി ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. അല്‍ഖാഇദ ബന്ധമുള്ള ഗ്രൂപ്പുകളാണിവയില്‍ അധികവും. അബ്‌ദെല്‍ ഹക്കീം ബെല്‍ ഹദേജ് നയിക്കുന്ന സലഫി ജിഹാദ് ഗ്രൂപ്പില്‍ ആയിരങ്ങളാണുള്ളത്. ബെന്‍ഗാസി തന്നെയാണ് ഇവരും കേന്ദ്രീകരിച്ചത്. ഖദ്ദാഫിയുടെ ജന്മനാട് സിര്‍ത്ത് കേന്ദ്രമാക്കിയുള്ള മറ്റൊരു ഗ്രൂപ്പിനു പിന്നില്‍ ഐ.എസ് ആണെന്ന് സംശയിക്കാം. പടിഞ്ഞാറന്‍ മേഖലയില്‍ ‘ഡാന്‍’ എന്ന ചുരുക്കപ്പേരുള്ള ഗ്രൂപ്പ് പിടിമുറുക്കി. അമേരിക്കയുടെ ബെന്‍ഗാസി അംബാസിഡറെ കൊലപ്പെടുത്തിയതുമായി ബന്ധമുള്ള ‘അന്‍സര്‍’ ഗ്രൂപ്പിനും മറ്റൊരു ഗ്രൂപ്പായ ബെന്‍ഗാസി ശൂറാ കൗണ്‍സിലും അല്‍ഖാഇദ ബന്ധം ആരോപിക്കപ്പെടുന്നു.
നാറ്റോ സഖ്യത്തിലെ ആറായിരത്തോളം ബ്രിട്ടീഷ്, ഫ്രാന്‍സ് സൈനികര്‍ ഇവിടെ വിന്യസിക്കപ്പെട്ടിട്ടുണ്ടെങ്കിലും ലിബിയയെ ശാന്തിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സമീപകാലമൊന്നും സാധ്യമാകില്ല. ഖത്തറിന് എതിരായ ഉപരോധത്തിന് ലിബിയ പിന്തുണ നല്‍കിയെന്ന വാര്‍ത്ത കേട്ടപ്പോള്‍ കൗതുകം തോന്നി. ലിബിയ ഏകീകരിക്കപ്പെട്ടുവോ? വിദഗ്ധമായി പരിശോധിച്ചപ്പോഴാണ് ‘കിഴക്കന്‍ ലിബിയ’ എന്ന് കാണാനിടയായത്. നാഷണല്‍ കോണ്‍ഗ്രസ് (പാര്‍ലമെന്റ്) പുനസ്ഥാപിക്കാന്‍ യു.എന്‍ നിശ്ചയിച്ചുവെങ്കിലും തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് എത്താന്‍ പോലും പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. പാര്‍ലമെന്റ് രണ്ടായി പിളരുകയും ചെയ്തു. അവസാനം ഒന്‍പതംഗ പ്രസിഡന്‍സി കൗണ്‍സില്‍ രൂപീകരിച്ചു. അതിലും ഭിന്നത വന്നതോടെ പ്രധാനമന്ത്രി ഫയാസ് സര്‍ജ് 2016 മാര്‍ച്ച് മാസം ട്രിപ്പോളിയില്‍ എത്തിനോക്കി തിരിച്ചുപോയി.
ലിബിയയില്‍ ഇനിയെന്ത് പരിഹാരം എന്നതില്‍ അനിശ്ചിതത്വം ബാക്കിയാണ്. കേണല്‍ ഖദ്ദാഫിയെ അട്ടിമറിക്കാന്‍ നേതൃത്വം നല്‍കിയത് നാറ്റോ രാജ്യങ്ങളാണ്. ‘അറബ് വസന്ത’ വിപ്ലവത്തെ ഹൈജാക്ക് ചെയ്തത് നാറ്റോ സൈനിക സഖ്യമാണ്. ഖദ്ദാഫിയെ അട്ടിമറിക്കാന്‍ മാത്രം ജനകീയ വിപ്ലവം അവിടെ അരങ്ങേറിയിരുന്നില്ല. ലിബിയന്‍ സൈനിക നിരയെ തകര്‍ത്തത് നാറ്റോ വിമാനങ്ങളാണ്. ലിബിയന്‍ കരസേനയെ തകര്‍ത്ത് പാശ്ചാത്യാനുകൂലിയായ കേണല്‍ ഖലീഫക്കും കൊച്ചു സംഘത്തിനും വഴിയൊരുക്കി, ഭരണകൂടത്തെ തകര്‍ത്തത് നാറ്റോയും പാശ്ചാത്യ ശക്തികളുമാണ്. കരുത്തനായ ഭരണാധികാരിയെ അധികാര ഭ്രഷ്ടനാക്കി കൊലപ്പെടുത്തിയതിന്റെ പാപഭാരമാണ് പാശ്ചാത്യനാടുകള്‍ അനുഭവിക്കുന്നു. അശാന്തിപടര്‍ന്ന നാട്ടില്‍ നിന്ന് ലക്ഷങ്ങള്‍ രാജ്യങ്ങളും സമുദ്രവും കടന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറിയിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്വം പാശ്ചാത്യര്‍ക്കു തന്നെയാണ്.
അവസാന ഘട്ടത്തില്‍ സ്വേച്ഛാധിപതിയായി മാറിയെങ്കിലും കേണല്‍ ഖദ്ദാഫി നീതിമാനായ ഭരണാധികാരിയായി അറിയപ്പെട്ടു. 1969 സെപ്തംബര്‍ ഒന്നിന് രക്തരഹിത വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന ഇരുപത്തിയഞ്ചുകാരന്‍ പാല്‍ക്കാലത്ത് അറബ്-ഇസ്‌ലാമിക ലോകത്ത് ശ്രദ്ധേയനായി. നിരവധി സ്ഥാപനങ്ങള്‍ ദേശസാത്കരിച്ചു. വിദേശ എണ്ണക്കമ്പനി വരെ ഇതില്‍പെടും. ഒപെകിന് കരുത്ത് നല്‍കി. അമേരിക്കയുടെയും ബ്രിട്ടന്റെയും സൈനിക താവളം കെട്ടുകെട്ടിച്ചു. ഫലസ്തീന്‍ പോരാട്ടത്തിനു പിന്തുണ നല്‍കി. അതേസമയം, ‘വിവാദ നായകന്‍’ എന്ന നിലയില്‍ ഖദ്ദാഫി, പ്രമുഖ അറബ് നേതാക്കളുടെഅപ്രീതിക്ക് പാത്രമായി. ലോക്കര്‍ബി വിമാന ദുരന്ത സംഭവത്തില്‍ അവസാനം നഷ്ടപരിഹാരം നല്‍കാന്‍ ഖദ്ദാഫി തയാറായത് പാശ്ചാത്യ ശക്തികളുമായി സഹകരണം പ്രതീക്ഷിച്ചുകൊണ്ടായിരുന്നുവെങ്കിലും അവര്‍ തയാറായില്ലെന്ന്, തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വ്യക്തമാക്കി. ‘അറബ് വസന്തം’ അവസരമാക്കി കേണല്‍ ഖലീഫയെ പോലുള്ള പാശ്ചാത്യ അനുകൂലിയെ മുന്നില്‍ നിര്‍ത്തി നടത്തിയ നാടകമായിരുന്നു ലിബിയയില്‍ അരങ്ങേറിയത്.
കേണല്‍ ഖദ്ദാഫിയെ പോലുള്ള ഭരണാധികാരിയെയും ഭരണസംവിധാനത്തെയാകെയും തകര്‍ത്ത നാറ്റോക്കും അതിന് മൗനാനുവാദം നല്‍കിയിരുന്ന ഐക്യരാഷ്ട്ര സംഘടനക്കും ലിബിയയില്‍ സ്ഥിരതയുള്ള ഭരണകൂടത്തെ പ്രതിഷ്ഠിക്കാന്‍ ബാധ്യതയുണ്ട്. സിറിയയിലും ഈജിപ്തിലും ജനങ്ങള്‍ക്ക് ദുരിതം നല്‍കിയ ശക്തികള്‍ ലിബിയയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുന്നു. എണ്ണ സമ്പന്നതയില്‍ ലോകത്ത് 11 ാം സ്ഥാനത്തുണ്ടായിരുന്ന രാജ്യം പ്രതിശീര്‍ഷ വരുമാനത്തില്‍ ആഫ്രിക്കയില്‍ മുന്നിലായിരുന്നു. ഇപ്പോള്‍ ഒരു നേരത്തെ ആഹാരം തേടി ലിബിയക്കാന്‍ നെട്ടോട്ടത്തിലാണ്. ഇത്തരമൊരു പതനത്തിലേക്ക് അവരെ തള്ളിവിട്ടവര്‍ക്ക് കാലം മാപ്പു നല്‍കില്ല.
News
അറിയാത്ത നമ്പര്‍ വിളികള്‍ക്ക് ഇനി പരിഭ്രമം വേണ്ട: സിഎന്‍എപി സംവിധാനം കൊണ്ടുവരാന്‍ ട്രായ്
ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
അറിയാത്ത നമ്പരുകളില്‍ നിന്നുള്ള ഫോണ്‍കോളുകള്‍ വഴി വഞ്ചിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പുതിയ സംവിധാനവുമായി മുന്നോട്ട് വന്നു. ഇനി ട്രൂകോളര്‍ പോലുള്ള മൂന്നാം കക്ഷി ആപ്പുകളില്‍ ആശ്രയിക്കാതെ തന്നെ, വിളിക്കുന്നയാളുടെ യഥാര്‍ത്ഥ പേര് നേരിട്ട് കാള്‍ സമയത്ത് മൊബൈലില്‍ പ്രത്യക്ഷപ്പെടും.
കോളര്‍ നെയിം പ്രസെന്റഷന്‍ (സിഎന്‍എപി) എന്നാണ് പുതിയ സംവിധാനത്തിന്റെ പേര്. രാജ്യത്തെ എല്ലാ ടെലികോം സേവനങ്ങളിലും 2026 മാര്‍ച്ചോടെ ഇത് നിര്‍ബന്ധമായും നടപ്പാക്കണമെന്ന് ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശ്വാസ്യത വര്‍ധിപ്പിക്കുകയും തട്ടിപ്പ്, സ്പാം, ആള്‍മാറാട്ടം എന്നീ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുകയാണ് സംവിധാനത്തിന്റെ ലക്ഷ്യം. 4ജി
, 5ജി നെറ്റ്വര്‍ക്കുകളില്‍ ചില നഗരങ്ങളിലെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയായതായി ട്രായ് അറിയിച്ചു.
നിലവില്‍ ട്രൂകോളര്‍ തുടങ്ങിയ ആപ്പുകള്‍ കാള്‍ ചെയ്യുന്നയാളുടെ പേര് പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും, ഉപയോക്താവിന് ഇഷ്ടമുള്ള പേരിടാന്‍ സാധിക്കുന്നതിനാല്‍ അതിന് വിശ്വാസ്യതാ പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഇചഅജ വഴി, സിം കണക്ഷന്‍ എടുക്കുമ്പോള്‍ കെ.വൈ.സി അടിസ്ഥാനത്തില്‍ നല്‍കിയ സര്‍ക്കാര്‍ അംഗീകരിച്ച പേരാണ് കാള്‍ സമയത്ത് കാണുക.
സ്പാം കോളുകളും തട്ടിപ്പുകളും കാര്യമായി കുറയുമെന്നാണ് ട്രായിയുടെ പ്രതീക്ഷ. ഉപയോക്താക്കള്‍ക്ക് അപേക്ഷകളൊന്നും നല്‍കാതെ ഈ സേവനം ലഭ്യമാകും. അതേസമയം ഈ ഫീച്ചര്‍ ഉപയോഗിക്കാനില്ലെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിവാക്കാനുള്ള ഓപ്ഷന്‍ ലഭ്യമായിരിക്കും.
News
നാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന്‍ മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്.
ജെമിനിയുടെ ഇമേജ് ജനറേഷന്‍ ടൂളായ നാനോ ബനാന പുറത്തിറങ്ങി മാസങ്ങള്‍കൊണ്ടുതന്നെ ഉപയോക്താക്കളെ ആകര്‍ഷിച്ചിരുന്നു. സങ്കീര്‍ണമായ ഇമേജ് എഡിറ്റുകളും സ്വാഭാവിക ഭാഷ നിര്‍ദേശങ്ങളില്‍ നിന്ന് ദൃശ്യങ്ങള്‍ സൃഷ്ടിക്കുന്ന കഴിവുമാണ് ഇതിനെ ജനപ്രിയമാക്കിയത്. ഇപ്പോള്‍ ഇതിന്റെ അടുത്ത പതിപ്പായ നാനോ ബനാന 2-നെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. പുറത്ത് വരുന്ന സൂചനകള്‍ പ്രകാരം പുതിയ പതിപ്പിന്റെ ഔദ്യോഗിക ലോഞ്ചിങ് ഉടന്‍ നടക്കാനാണ് സാധ്യത.
പ്രതീക്ഷ ഉയര്‍ത്തിയത്, കഴിഞ്ഞ ദിവസങ്ങളില്‍ ചില ഉപയോക്താക്കള്‍ക്ക് നാനോ ബനാന 2 ഉപയോഗിക്കാന്‍ കഴിഞ്ഞതും അവര്‍ സൃഷ്ടിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തതുമാണ്. എന്നാല്‍ ലോഞ്ചിങ് തീയതിയെക്കുറിച്ച് ഗൂഗിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജെമിനി 2.5 ഫ്‌ലാഷ് മോഡലിന്റെ തുടര്‍ച്ചയായ നാനോ ബനാന 2 ചിത്രങ്ങളുടെ കൃത്യത, റെന്‍ഡറിങ് ഗുണനിലവാരം, ഇന്‍ഫോഗ്രാഫിക്സ്, ചാര്‍ട്ടുകള്‍, നിര്‍ദ്ദേശങ്ങള്‍ പിന്തുടരല്‍ തുടങ്ങിയ മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങളോടെയാണ് വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഡൗണ്‍ലോഡുകളും ഒന്നിലധികം വീക്ഷണാനുപാതങ്ങളും (9:16, 16:9 എന്നിവ) പിന്തുണയ്ക്കുന്ന പുതിയ പതിപ്പ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും പ്രൊഫഷണല്‍ അവതരണങ്ങള്‍ക്കും കൂടുതല്‍ അനുയോജ്യമാകും.
പുതിയ മോഡലില്‍ ചിത്ര നിര്‍മ്മാണം പല ഘട്ടങ്ങളിലായാണ് നടക്കുകപ്ലാന്‍ ചെയ്യല്‍, വിലയിരുത്തല്‍, സ്വയം അവലോകനം എന്നിവയിലൂടെ അന്തിമ ചിത്രം കൂടുതല്‍ യാഥാര്‍ഥ്യത്തോടും കൃത്യതയോടും കൂടി ലഭ്യമാക്കും. നാനോ ബനാന 2 ജെമിനി 3 പ്രോ ഇമേജ് മോഡലിലാണ് പ്രവര്‍ത്തിക്കുന്നത്.
പ്രശസ്തരുടേതടക്കം ഉയര്‍ന്ന കൃത്യതയുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ ക്രിയേറ്റീവ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് അവയെ ഇഷ്ടാനുസൃതമാക്കാനും നാനോ ബനാന 2 സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനായി ‘എഡിറ്റ് വിത്ത് ജെമിനി’ എന്ന ഫീച്ചറും ലഭ്യമാകും.
kerala
മത്സരിക്കാന്‍ ആകുമോ എന്നത് രണ്ടാമത്തെ കാര്യം, പിന്നില്‍ വേറെയും ആളുകളുണ്ടാകും; വൈഷ്ണ
“25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്”
തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്‌തെന്ന വിവരം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുട്ടട യുഡിഎഫ് സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരുന്ന വൈഷ്ണ. മാധ്യമങ്ങളിലൂടെയാണ് താന്‍ കാര്യങ്ങള്‍ അറിഞ്ഞത്. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി നോക്കുമെന്നും മത്സരിക്കാന്‍ കഴിയുമോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യമാണെന്നും വൈഷ്ണ പറഞ്ഞു.
പരാതിപ്പെട്ടത് സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം ആണെങ്കിലും അത് അദേഹത്തിന്റെ പരാതി മാത്രം ആയി കാണുന്നില്ല. മറ്റു ആളുകളും ഇതിന് പിന്നില്‍ കാണും. ആദ്യം മുതല്‍ ജയിക്കും എന്ന ഒരു ട്രെന്‍ഡ് വന്നിട്ടുണ്ടായിരുന്നു. 25 വര്‍ഷമായി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റാണ് മുട്ടട. അതിന്റെ ഭാഗമായായിരിക്കും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും വൈഷ്ണ പ്രതികരിച്ചു.
കോടതിയെ സമീപിക്കണോ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കണമോ എന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും വൈഷ്ണ വ്യക്തമാക്കി.
അതേസമയം, പരാതിക്കാരനായ ധനേഷ് കുമാര്‍ അയാളുടെ വിലാസത്തില്‍ 20 പേരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് ഡിസിസി ഭാരവാഹി മുട്ടട അജിത് പറഞ്ഞു. മുട്ടട വാര്‍ഡിലെ അഞ്ചാം നമ്പര്‍ ബൂത്തില്‍ ആണ് വോട്ട് ചേര്‍ത്തത്. രണ്ടു മുറി വീട്ടില്‍ എങ്ങനെയാണ് 20 പേര്‍ താമസിക്കുക എന്നും ഇതിനെതിരെയും കോടതിയെ സമീപിക്കുമെന്നും അജിത് കൂട്ടിച്ചേര്‍ത്തു.
-
GULF6 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories18 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

