ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്തമുത്ത് ഐഎം വിജയന് ഫൈനല്‍ മത്സരം കാണാന്‍ സാധാ ടിക്കറ്റ് നല്‍കിയത് ഫുട്ബോള്‍ പ്രേമികളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. നടന്‍ നിവിന്‍ പോളി ഉള്‍പ്പെടെയുള്ളവര്‍ വിഐപി ഗാലറിയില്‍ കളി കാണുമ്പോള്‍ ഫുട്‌ബോളിനായി ജീവിതം നീക്കിവെച്ച വിജയന്‍ ആരാധക ഗാലറിയിരിക്കുന്നത് കടുത്ത അദ്ദേഹത്തോട ചെയ്യുന്ന അനീതിയാണെന്നായിരുന്നു ഫുട്‌ബോള്‍ ആരാധകരുടെ പരാതി.

എന്നാല്‍ നിവിന്‍ പോളി തന്നെ വിളിച്ചതായും തനിക്കൊപ്പം വിഐപി ലോഞ്ചില്‍ ഇരുന്ന് കളി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായും ഐഎം വിജയന്‍ പറഞ്ഞു. ‘ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ മാത്രമാണ് സംഭവമറിഞ്ഞതെന്നും നിങ്ങള്‍ ഗാലറിയിരിക്കുമ്പോള്‍ എനിക്കെങ്ങനെ വിഐപി ലോഞ്ചിലിരിക്കാനാവുമെന്നും’ നിവിന്‍ ചോദിച്ചു- ഇന്ന് ഫൈനലിന് നിവിന്റെ അടുത്തിരുന്ന് തന്നെ കളി കാണുമെന്നും വിജയന്‍ പറഞ്ഞു.