ആസ്‌ത്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് പേസര്‍ ഷോണ്‍ ടെയിറ്റിന്റെ മികച്ച ബൗളിങ് പ്രകടനത്തില്‍ മത്സരം തടസപ്പെട്ടത് 10 മിനിറ്റോളം. സാം ബില്ലിങ്‌സിനെ ക്ലീന്‍ ബൗളാക്കിയ യോര്‍ക്കറില്‍ സ്റ്റംപിന്റെ അടിത്തറയടക്കം തകര്‍ന്നതാണ് മത്സരം വൈകിച്ചത്.

സിഡ്‌നി സിക്‌സേര്‍സിനെതിരായ മത്സരത്തിലാണ് ടെയ്റ്റിന്റെ മാരക ബൗളിങ് പ്രകടനം ഒരിക്കല്‍ കൂടി ക്രിക്കറ്റ് ലോകം കണ്ടത്. 30 പന്തില്‍ 68 റണ്‍സ് വേണമെന്ന നിലയിലായിരുന്നു അപ്പോള്‍ സിഡ്‌നി. 148 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്ത് സാം ബില്ലിങ്‌സിനെ പൂര്‍ണമായും പരാജയപ്പെടുത്തി മിഡില്‍ സ്റ്റംപുമായി പറന്നു.

സ്റ്റംപ് പൂര്‍ണമായും മാറ്റി സ്ഥാപിക്കേണ്ടതിനാല്‍ മത്സരം പത്ത് മിനിറ്റിലേറെ തടസപ്പെട്ടു. 200 വിജയലക്ഷ്യവുമായിറങ്ങിയ സിഡ്‌നി മത്സരത്തില്‍ 140 റണ്‍സില്‍ പുറത്താവുകയും ചെയ്തു.


yorker by lovedaa