Video Stories
സര്‍ക്കാരിന്റെ വീഴ്ചകൊണ്ട് റേഷനരി മുടങ്ങരുത്
രണ്ടുവര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യഭദ്രതാ നിയമ പ്രകാരമുള്ള പുതിയ റേഷന്‍ സംവിധാനത്തിന് സംസ്ഥാനത്ത് ഇന്നലെ ഔദ്യോഗികമായി തുടക്കം കുറിച്ചെങ്കിലും ഇതുപ്രകാരം ലഭിക്കേണ്ട ധാന്യങ്ങള്‍ സംബന്ധിച്ച് കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയാണ്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ (ബി.പി.എല്‍) പേരുമാറ്റി മുന്‍ ഗണനാപട്ടികയിലാക്കിയാണ് റേഷന്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. സൗജന്യമായി ഭക്ഷ്യധാന്യം നല്‍കുന്നതിന് സംസ്ഥാനത്ത് 1.54 കോടി റേഷന്‍ കാര്‍ഡുടമകളെയാണ് ഇതിനകം മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കും ഇതിനുപുറത്തുള്ളവര്‍ക്കും ഇന്നലെ മുതല്‍ ലഭിച്ചു തുടങ്ങേണ്ട റേഷന്‍ ധാന്യങ്ങള്‍ എന്നു മുതല്‍ ലഭിച്ചു തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാരിന് പോലും തിട്ടമില്ലാതായിരിക്കയാണ്. മുന്‍ഗണനാ, അന്ത്യോദയാ ഇനത്തിലായി കേരളത്തിന് മൂന്നരക്കോടി കിലോ ധാന്യമാണ് വേണ്ടത്. ഇതില്‍ പകുതി മാത്രമാണ് കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിട്ടുള്ളത്.
1.54 കോടി പേര്‍ക്ക് സൗജന്യമായും 1.21 കോടി പേര്‍ക്ക് രണ്ടു രൂപക്കും അരി നല്‍കാനാണ് കേരളം തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പുറത്തിറക്കിയ കരടു പട്ടിക പ്രകാരം 1.54 കോടി പേരുടെ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ പരാതി 1,47,947 ആണ്. ഇതിന്മേല്‍ പരിശോധന നടന്നു വരികയാണെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയില്‍ അരി വിതരണം ഉടന്‍ തുടങ്ങാനാവില്ലെന്നാണ് ഭക്ഷ്യവകുപ്പിന്റെ ന്യായം. ഫലത്തില്‍ ഈ മാസം മുതല്‍ അരി നല്‍കുന്നത് അനിശ്ചിതത്വത്തിലായിരിക്കയാണ്. കേന്ദ്ര നിയമം നടപ്പാക്കാത്തുതുമൂലം ഒക്ടോബറിലാണ് കേന്ദ്രം പൊടുന്നനെ കേരളത്തിനുള്ള എ.പി.എല്‍ അരി വിഹിതം വെട്ടിക്കുറച്ചത്. നവംബര്‍ ഒന്നുമുതല്‍ പദ്ധതി നടപ്പാക്കുമെന്ന ഉറപ്പിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ പ്രകാരം അരി അനുവദിക്കുന്നത് തുടര്‍ന്നെങ്കിലും ഇന്നലത്തോടെ ഇത് പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ റേഷന്‍ കടയില്‍ ചെല്ലുന്നവര്‍ക്ക് കഴിഞ്ഞ മാസത്തെ അരിയാണ് നല്‍കുന്നത്. പല റേഷന്‍ കടകളിലും അതും നല്‍കാത്ത സ്ഥിതിയുണ്ട്. മുന്‍ഗണനാ പട്ടികയില്‍ പെട്ടവര്‍ക്ക് രണ്ടു ദിവസത്തിനകം അരി നല്‍കിയാലും മറ്റുള്ളവരുടെ കാര്യം തീര്‍ച്ചയില്ല.
പട്ടികയുടെ പരിശോധന പൂര്‍ത്തിയാകാന്‍ ഇനിയും കാലതാമസമെടുക്കുമെന്നാണ് തിരുവനന്തപുരത്തുനിന്നുള്ള വിവരം. മൂന്നു വര്‍ഷം മുമ്പ് കാലാവധി കഴിഞ്ഞ റേഷന്‍ കാര്‍ഡുകള്‍ അടുത്ത ഫെബ്രുവരിയോടെ പുറത്തിറക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അപ്പോള്‍ പോലും പ്രശ്‌നം തീരില്ലെന്നാണ് കരുതേണ്ടത്. നിലവിലെ റേഷന്‍ കാര്‍ഡുകളില്‍ താല്‍ക്കാലികമായി സീല്‍ പതിച്ചുനല്‍കാനാണ് ആലോചന. ഇതും പരാതിക്കിടയാക്കും. ഫലത്തില്‍ പദ്ധതി നടപ്പാക്കാന്‍ കേരളം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്.
മുന്‍ഗണനാ പട്ടികയില്‍ 15 ലക്ഷത്തോളം അനര്‍ഹര്‍ കയറിപ്പറ്റിയെന്ന ആരോപണമുണ്ട്്. ഇതിന് കര്‍ശന പരിശോധന ആവശ്യമാണ്. ഇതെപ്പോള്‍ പൂര്‍ത്തിയാകുമെന്ന് കണ്ടുതന്നെ അറിയണം. മുന്‍ഗണനാപട്ടികയില്‍ നിന്ന് അര്‍ഹര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന പരാതിയും സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഈ ആശങ്കയിലാണ് പരാതി നല്‍കാനായി കഴിഞ്ഞ മാസം അവസാനം വന്‍ ജനക്കൂട്ടം റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലുമായി എത്തിയത്. താലൂക്ക് തലത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയിരുന്നെങ്കില്‍ ഇത്രയും പരാതികളും പരിശോധനകളും വേണ്ടിവരില്ലായിരുന്നു. മുന്‍ഗണനാ പട്ടികയില്‍ പെടാത്ത 1.88 കോടി പേരില്‍ നിന്ന് 27 ലക്ഷം കുടുംബങ്ങളിലെ 1.21 കോടി പേര്‍ക്ക് രണ്ടു രൂപ നിരക്കില്‍ രണ്ടുകിലോ അരി നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരെയും എങ്ങനെ കണ്ടെത്തുമെന്ന് തീര്‍ച്ചയില്ല. ബാക്കിയുള്ള 67000 പേര്‍ക്കാണ് രണ്ടു കിലോ വീതം 8.50 രൂപ നിരക്കില്‍ അരിയും 6.50 രൂപക്ക് ഗോതമ്പും നല്‍കുക.
ഏപ്രില്‍ ഒന്നുമുതല്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിക്കാനാണ് തീരുമാനം. കടകള്‍ കംപ്യൂട്ടര്‍വത്കരിക്കാനും നവീകരിക്കാനും കേന്ദ്രം സഹായിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് പാചക വാതകത്തിലേതു പോലെ മൊബൈല്‍ ഫോണില്‍ വിവരങ്ങള്‍ നല്‍കുന്നതിനും സംവിധാനമുണ്ടാകുമെന്നാണ് അറിയിപ്പ്. സംസ്ഥാനത്ത് 14000 റേഷന്‍ കടകളാണുള്ളത്. പുതിയ സംവിധാന വരുമ്പോള്‍ തങ്ങളുടെ വരുമാനം ഗണ്യമായി കുറയുമെന്നും പകരം വേതനം വര്‍ധിപ്പിച്ചു നല്‍കണമെന്നുമാണ് കടയുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ചും തീരുമാനം അന്തിമമായിട്ടില്ല. അതോടൊപ്പം നിലവില്‍ പൊതു വിതരണ സമ്പ്രദായത്തില്‍ നടന്നുവരുന്ന അനഭിലഷണീയമായ ഒട്ടേറെ പ്രവണതകളുണ്ട്. എഫ്.സി. ഐയില്‍ നിന്ന് റേഷന്‍ കടകളിലേക്ക് പകരം സ്വകാര്യ മില്ലുകളിലേക്ക് മറിച്ചു കടത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി കണ്ടെത്തി പിടിച്ചെടുത്തത്. ഇതുതടയാനും വാതില്‍ പടിക്കല്‍ ഇവയെത്തിക്കുന്ന നടപടി സഹായകമാകുമെന്ന് കരുതപ്പെടുന്നു. കരിഞ്ചന്ത വ്യാപാരികളില്‍ നിന്ന് ഉദ്യോഗസ്ഥരിലേക്ക് മാറുന്നതാവുകയുമരുത് പുതിയ നടപടി.
രാജ്യത്തെ 128 കോടി ജനങ്ങളില്‍ 81.34 കോടി പേര്‍ക്ക് രണ്ടുരൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 44.5 ലക്ഷം ടണ്‍ ധാന്യത്തിനായി രാജ്യത്ത് 1,34,837 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പുവര്‍ഷം നീക്കിവെച്ചിരിക്കുന്നത്. പ്രതിമാസം വേണ്ടത് 11,276 കോടിയും. രാജ്യത്തെ 42 ശതമാനം പേര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. അര്‍ഹര്‍ക്ക് റേഷന്‍ സാധനങ്ങള്‍ ലഭിക്കണമെന്നതുപോലെ തന്നെ പ്രധാനമാണ് അനര്‍ഹര്‍ അത് കൈപ്പറ്റരുതെന്ന് ഉറപ്പുവരുത്തേണ്ടതും. കേരളത്തില്‍ ആദിവാസികളടക്കമുള്ള വലിയൊരു വിഭാഗം ഇന്നും റേഷന്‍ സാധനങ്ങള്‍ ഭക്ഷിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ദലിത് വിഭാഗങ്ങളില്‍ നാല്‍പത് ശതമാനത്തിന്റെയും അവസ്ഥ മെച്ചമുള്ളതല്ല. അര്‍ഹതപ്പെട്ടവര്‍ക്ക് ഇവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തം മറക്കരുത്.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF7 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
Video Stories19 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

