കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മുന്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു. സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും പാര്‍ലമെന്റംഗവുമായ ലക്ഷ്മണ്‍ സേഥ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. 2014ല്‍ ഇയാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സിപിഎം പുറത്താക്കുകയായിരുന്നു.

ഈസ്റ്റ് മിഡ്‌നാപൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്നു. പാര്‍ട്ടി വിട്ട ശേഷം ഭാരത് നിര്‍മാണ്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വിജയിക്കാതായതോടെയാണ് ബിജെപിയിലേക്ക് കുടിയേറാനുള്ള തീരുമാനം. ഈസ്റ്റ്് മിഡ്‌നാപൂരില്‍ നടന്ന ഒരു ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദുലീപ് ഘോഷില്‍ നിന്ന് ലക്ഷ്മണ്‍ സേഥ് അംഗത്വം ഏറ്റുവാങ്ങി.