Connect with us

kerala

ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു, നാളെയും തുടരും

Published

on

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഒന്‍പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു. നാളെ രാവിലെ പത്തുമണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് വിട്ടയച്ചിരിക്കുന്നത്. എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി കെ.ബി. വന്ദന ഐപിഎസിന്റെ നേതൃത്തിലുള്ള സംഘമാണ് ഇദ്ദേഹത്തെ നീണ്ട മണിക്കൂറുകള്‍ ചോദ്യം ചെയ്തത്.

വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു എന്‍ഐഎ ദക്ഷിണേന്ത്യാ മേധാവി ചോദ്യം ചെയ്യാന്‍ ഹാജരായത്. രാവിലെ പത്തു മണിക്കു തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് ഏഴുമണി വരെ നീണ്ടു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിനു ഹാജരായത്.

kerala

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ല: വി. ശിവന്‍കുട്ടി

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

Published

on

ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.

കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 വിദ്യാര്‍ഥികള്‍ക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പര്‍ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്‍ഡന്റ് അധികരിച്ച് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ളൂ.

Continue Reading

film

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തുന്നതില്‍ റിപ്പോര്‍ട്ട് തേടി കോടതി

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി.

Published

on

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിപ്പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി കോടതി. ലിസ്റ്റിന്‍ സ്റ്റീഫന്‍, സുജിത് നായര്‍ എന്നിവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് റിപ്പോര്‍ട്ട് തേടിയത്.

സിനിമക്കായി മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നല്‍കിയില്ലെന്ന പരാതിയില്‍ നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. സൗബിന്‍ ഷാഹിറടക്കമുള്ളവരെ ചോദ്യം ചെയ്യുകയും പിന്നീട് ഇവര്‍ക്ക് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

അരൂര്‍ സ്വദേശിയായ സിറാജ് വലിയത്തറ നല്‍കിയ പരാതിയിലാണ് കേസിന്റെ തുടക്കം. 2022ല്‍ ചിത്രം തുടങ്ങുന്നതിന് മുന്‍പ് സിറാജ് ഏഴ് കോടി രൂപ നിക്ഷേപമായി നല്‍കി. ചിത്രത്തിന്റെ ലാഭത്തിന്റെ 40 ശതമാനം നല്‍കാമെന്ന് നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്തു. വലിയ ലാഭമുണ്ടായിട്ടും തനിക്ക് വാഗ്ദാനം ചെയ്ത ലാഭവിഹിതം നല്‍കാതെ നിര്‍മാതാക്കള്‍ വഞ്ചിച്ചുവെന്നാണ് സിറാജിന്റെ ആരോപണം.

Continue Reading

kerala

സംസ്ഥാനത്ത് എസ്.ഐ.ആര്‍ നീട്ടിവെക്കണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Published

on

സംസ്ഥാനത്ത് വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍വ്വ കക്ഷി യോഗത്തില്‍ പ്രധാന പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്‌കരണം നടപ്പിലാക്കണമെന്ന തീരുമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്തിരുന്നു. അതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികള്‍ തുടങ്ങി വെച്ചത്.

പാലക്കാട്ടെ എസ്‌ഐആര്‍ നടപടികള്‍ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടര്‍ പട്ടികയുടെ താരതമ്യം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബിഎല്‍ഒമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading

Trending