കൊച്ചി: നയതന്ത്ര ചാനലില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ കസ്റ്റംസ് അറസ്റ്റ് ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ഫെബ്രുവരി 9വരെ റിമാന്‍ഡില്‍ തുടരും. സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഒന്നിന് പരിഗണിക്കും. പ്രതിയായ മറ്റു രണ്ട് കേസുകളില്‍ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

യു.എ.ഇ കോണ്‍സുലേറ്റിലെ സാമ്പത്തികവിഭാഗം മേധാവി വിദേശത്തേക്ക് 1.9ലക്ഷം ഡോളര്‍ കടത്തിയ കേസിലാണ് സ്വപ്‌ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കര്‍ പ്രതിയായത്.

ഇ.ഡി രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണകടത്ത് കേസിലും കോടതി അനുവദിച്ച ജാമ്യം നടപ്പിലാക്കുന്നതു തടയാനാണ് ഡോളര്‍ കേസില്‍ പ്രതിചേര്‍ത്തതെന്നാണ് ശിവശങ്കറിന്റെ ആരോപണം.