News
പെണ്‍സുഹൃത്തിനേച്ചൊല്ലി തര്‍ക്കം: ഒടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍
അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പെണ്‍സുഹൃത്തിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. മൃതദേഹം കഷണങ്ങളാക്കി കിണറ്റിലെറിഞ്ഞ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്.
നഖത്രാന മുരു സ്വദേശി രമേഷ് മഹേശ്വരിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറുദിവസമായി യുവാവിനെ കാണാനില്ലായിരുന്നു.
ആറു ദിവസമായി യുവാവിനെ കാണനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.അന്വേഷണത്തിനൊടുവിലാണ് സുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.
ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇരുവര്‍ക്കും പരിചിതയായ ഒരു യുവതിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി മൊഴിനല്‍കി.
കിഷോര്‍ ഇന്‍സ്റ്റാഗ്രാമില്‍ യുവതിക്ക് സന്ദേശങ്ങള്‍ അയച്ചിരുന്നു. യുവതി ഇത് രമേശിനെ അറിയിച്ചതിനെത്തുടര്‍ന്ന് ഇരുവര്‍ക്കിടയിലും വാക്കുതര്‍ക്കമുണ്ടാകുകയും ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ കിഷോര്‍ രമേശിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
രമേശിനെ ഗ്രാമത്തിന് പുറത്തേക്ക് കൊണ്ടുപോയ കിഷോര്‍ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കിണറ്റിലെറിയുകയായിരുന്നു. ബാക്കി ശരീരം സമീപത്ത് കുഴിച്ചിട്ടു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
News
കൊളസ്ട്രോളിനെ വില്ലനായി കാണേണ്ടതില്ല’: ശാസ്ത്രീയ വാസ്തവങ്ങള്‍ പുറത്ത് വിട്ട് വിദഗ്ധന്‍
ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്ക്കുന്നു. എന്നാല്‍ കൊളസ്ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.
ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെടുത്തി കോളസ്ട്രോളിനെ ഒരു ‘വില്ലന്‍’ എന്നുവെച്ചാണ് പൊതുവേ കാണുന്നത്. ഭക്ഷണ നിയന്ത്രണത്തിലൂടെയോ മരുന്നുകളിലൂടെയോ കൊളസ്ട്രോള്‍ പൂര്‍ണമായി നിയന്ത്രിക്കാമെന്ന ധാരണയും പൊതുവില്‍ നിലനില്ക്കുന്നു. എന്നാല്‍ കൊളസ്ട്രോളിനെ ഇങ്ങനെ ഭീതിപെടുത്തി കാണേണ്ടതില്ലെന്നാണ് പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. അലോക് ചോപ്ര പറയുന്നത്.
നമ്മുടെ ശരീരത്തിന് സ്വാഭാവികമായി ആവശ്യമുള്ള ഘടകമാണ് കൊളസ്ട്രോള്‍. പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിലും അണുബാധകള്‍ ചെറുക്കുന്നതിലും ബാക്ടീരിയയെ നിര്‍ജ്ജീവമാക്കുന്നതിലും ഇതിന്റെ പങ്ക് നിര്‍ണായകമാണ്. എയ്ഡ്സ്, അല്‍ഷിമേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറയ്ക്കുന്നതിലും കൊളസ്ട്രോള്‍ സഹായിക്കുന്നുവെന്ന് ഡോ. ചോപ്ര വ്യക്തമാക്കുന്നു. പൊതുവില്‍ ഭക്ഷണമാണ് കൊളസ്ട്രോളിന്റെ മുഖ്യ ഉറവിടമെന്ന തെറ്റിദ്ധാരണയുണ്ട്.
എന്നാല്‍ ശരീരത്തിലെ കൊളസ്ട്രോളിന്റെ 85 ശതമാനവും ശരീരം തന്നെ സ്വയം ഉല്പാദിപ്പിക്കുന്നതാണെന്ന് പറയുന്നത്. ശരീരം സ്വയം നിര്‍മ്മിക്കുന്ന ഒന്നിനെ വില്ലനായി കാണേണ്ടതുണ്ടോ എന്നതും അദ്ദേഹം ചോദിക്കുന്നു.
News
മകന്റെ ത്യാഗത്തിനൊടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം;കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം
കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.
മലപ്പുറം: മലപ്പുറം സൗത്ത് അന്നാര മുേണ്ടാത്തിയിലെ സുഹറ (61) കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍, മകന് ഇംതിയാസ് റഹ്മാന് കരള്‍ പകുത്തുനല്കി ജീവന് രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്ക് പിന്നാലെ പിടിപെട്ട മഞ്ഞപ്പിത്തം കാരണം സുഹറ അന്തരിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.
തിരൂരിലെ ഗ്ലാസ്-പ്ലൈവുഡ് സ്ഥാപനമായ നാഷണല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്മാന്. മാതാവിന് കരള്‍ നല്കിയ ഓപ്പറേഷനുശേഷം പൂര്‍ണ വിശ്രമത്തിലുമായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണം അദ്ദേഹത്തെ അറിയിച്ചത്. പുതുജീവിതത്തിലേക്ക് അമ്മ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് സംഭവം കനത്ത ആഘാതമായി. സുഹറയുടെ ഭര്‍ത്താവ് അബ്ദുറഹ്മാന് ഹാജി, മകള്‍ റുഖ്സാന, മരുമക്കള്‍ ലത്തീഫ് കരേക്കാട്, ഫാസില്‍ അന്നാര.
News
സംസ്ഥാന കടുവ സെന്‍സസ് ആദ്യഘട്ടം സമാപിച്ചു; അടുത്ത റൗണ്ട് ഫെബ്രുവരിയില്‍
സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.
കോതമംഗലം: സംസ്ഥാനത്ത് നടക്കുന്ന ദേശീയ കടുവ സെന്‍സസിന്റെ ആദ്യഘട്ടം എട്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പൂര്‍ത്തിയായി. അടുത്ത ഘട്ട കണക്കെടുപ്പ് ഫെബ്രുവരിയിലേക്ക് നിര്‍ണ്ണയിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.
ഓരോ ബ്ലോക്കിലും നാലംഗ സംഘങ്ങളാണ് പ്രവര്‍ത്തിച്ചത്. കടുവകളെ നേരിട്ട് കണ്ടുമറ്റും ‘ട്രാന്‍സെക്ട് ലൈന്‍’ രീതി പ്രയോഗിച്ചുമാണ് കണക്കെടുപ്പ് മുന്നോട്ടുപോയത്. കടുവകള്‍ മാത്രമല്ല, മറ്റു വന്യജീവികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് എംസ്ട്രിപ്പ് മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍, ഓരോ സംഘവും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു കടുവകളുടെ നേരിട്ടുള്ള ദൃശ്യങ്ങളും കാല്‍പ്പാടുകള്‍, കാഷ്ഠം ഉള്‍പ്പെടെയുള്ള സാന്നിധ്യചിഹ്നങ്ങളും രേഖപ്പെടുത്തി.
തുടര്‍ന്ന് രണ്ട് ദിവസം രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ട്രാന്‍സെക്ട് പാത സജ്ജമാക്കി. ഇതിലൂടെ സസ്യഭുക്കുകളുടെയും ഇര ജീവികളുടെയും സാന്നിധ്യം കണ്ടെത്തി. അവസാന മൂന്ന് ദിവസങ്ങളില്‍ ഈ ട്രാന്‍സെക്ട് വഴിയുള്ള പരിശോധനയില്‍ കടുവയുടെ മരമാന്തിയ പാടുകള്‍, കാഷ്ഠം തുടങ്ങിയ തെളിവുകള്‍ കൂടി ശേഖരിച്ചു.
വനപാലകരോടൊപ്പം ദിവസവേതന വാച്ചര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ഥികളും സെന്‍സസ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോട്ടയം സിസിഎഫും ഫീല്‍ഡ് ഡയറക്ടറും ആയ പി.പി. പ്രമോദ് സംസ്ഥാന സെന്‍സസിന്റെ നോഡല്‍ ഓഫീസറാണ്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala22 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala16 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india21 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala17 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
kerala2 days agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

