News
മകന്റെ ത്യാഗത്തിനൊടുവില്‍ അമ്മയ്ക്ക് ദാരുണാന്ത്യം;കരള്‍മാറ്റശസ്ത്രക്രിയയ്ക്ക് പിന്നാലെ മഞ്ഞപ്പിത്തം
കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.
മലപ്പുറം: മലപ്പുറം സൗത്ത് അന്നാര മുേണ്ടാത്തിയിലെ സുഹറ (61) കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നപ്പോള്‍, മകന്‍ ഇംതിയാസ് റഹ്‌മാന്‍ കരള്‍ പകുത്തുനല്‍കി ജീവന്‍ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും, ശസ്ത്രക്രിയയ്ക്ക് പിന്നാലെ പിടിപെട്ട മഞ്ഞപ്പിത്തം കാരണം സുഹറ അന്തരിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും, തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണത്തില്‍ കലാശിച്ചത്.
തിരൂരിലെ ഗ്ലാസ്-പ്ലൈവുഡ് സ്ഥാപനമായ നാഷണല്‍ ഗ്ലാസ് ഹൗസിന്റെ മാനേജിങ് ഡയറക്ടറാണ് ഇംതിയാസ് റഹ്‌മാന്‍. മാതാവിന് കരള്‍ നല്‍കിയ ഓപ്പറേഷനുശേഷം പൂര്‍ണ വിശ്രമത്തിലുമായിരുന്നു. ഈ സമയത്താണ് അമ്മയുടെ മരണം അദ്ദേഹത്തെ അറിയിച്ചത്. പുതുജീവിതത്തിലേക്ക് അമ്മ തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് സംഭവം കനത്ത ആഘാതമായി. സുഹറയുടെ ഭര്‍ത്താവ് അബ്ദുറഹ്‌മാന്‍ ഹാജി, മകള്‍ റുഖ്‌സാന, മരുമക്കള്‍ ലത്തീഫ് കരേക്കാട്, ഫാസില്‍ അന്നാര.
News
സംസ്ഥാന കടുവ സെന്‍സസ് ആദ്യഘട്ടം സമാപിച്ചു; അടുത്ത റൗണ്ട് ഫെബ്രുവരിയില്‍
സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.
കോതമംഗലം: സംസ്ഥാനത്ത് നടക്കുന്ന ദേശീയ കടുവ സെന്‍സസിന്റെ ആദ്യഘട്ടം എട്ട് ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച പൂര്‍ത്തിയായി. അടുത്ത ഘട്ട കണക്കെടുപ്പ് ഫെബ്രുവരിയിലേക്ക് നിര്‍ണ്ണയിച്ചിട്ടുണ്ട്. സംസ്ഥാനവ്യാപകമായി വനംവകുപ്പിന്റെ 36 ഡിവിഷനുകളിലായി 686 ബ്ലോക്കുകളാക്കി വിഭജിച്ച മേഖലയിലാണ് കണക്കെടുപ്പ് തുടരുന്നത്. സെന്‍സസിന്റെ ആദ്യഘട്ടം മൂന്ന് വേര്‍തിരിച്ച ഘടകങ്ങളിലായി നടന്നു.
ഓരോ ബ്ലോക്കിലും നാലംഗ സംഘങ്ങളാണ് പ്രവര്‍ത്തിച്ചത്. കടുവകളെ നേരിട്ട് കണ്ടുമറ്റും ‘ട്രാന്‍സെക്ട് ലൈന്‍’ രീതി പ്രയോഗിച്ചുമാണ് കണക്കെടുപ്പ് മുന്നോട്ടുപോയത്. കടുവകള്‍ മാത്രമല്ല, മറ്റു വന്യജീവികളുടേയും വിവരങ്ങള്‍ ശേഖരിക്കുകയാണ്. ഇതിന് എംസ്ട്രിപ്പ് മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ചു. ആദ്യ മൂന്ന് ദിവസങ്ങളില്‍, ഓരോ സംഘവും കുറഞ്ഞത് അഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു കടുവകളുടെ നേരിട്ടുള്ള ദൃശ്യങ്ങളും കാല്‍പ്പാടുകള്‍, കാഷ്ഠം ഉള്‍പ്പെടെയുള്ള സാന്നിധ്യചിഹ്നങ്ങളും രേഖപ്പെടുത്തി.
തുടര്‍ന്ന് രണ്ട് ദിവസം രണ്ട് കിലോമീറ്റര്‍ നീളം വരുന്ന ട്രാന്‍സെക്ട് പാത സജ്ജമാക്കി. ഇതിലൂടെ സസ്യഭുക്കുകളുടെയും ഇര ജീവികളുടെയും സാന്നിധ്യം കണ്ടെത്തി. അവസാന മൂന്ന് ദിവസങ്ങളില്‍ ഈ ട്രാന്‍സെക്ട് വഴിയുള്ള പരിശോധനയില്‍ കടുവയുടെ മരമാന്തിയ പാടുകള്‍, കാഷ്ഠം തുടങ്ങിയ തെളിവുകള്‍ കൂടി ശേഖരിച്ചു.
വനപാലകരോടൊപ്പം ദിവസവേതന വാച്ചര്‍മാരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും കോളേജ് വിദ്യാര്‍ഥികളും സെന്‍സസ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. കോട്ടയം സിസിഎഫും ഫീല്‍ഡ് ഡയറക്ടറും ആയ പി.പി. പ്രമോദ് സംസ്ഥാന സെന്‍സസിന്റെ നോഡല്‍ ഓഫീസറാണ്.
kerala
19കാരിയെ കൊന്നത് കാമുകന്‍ തന്നെ, മദ്യലഹരിയില്‍ കല്ലുകൊട്ട് തലക്കടിച്ചു; ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.
മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.
News
വായു മലിനീകരണം കൂടുന്നു; ഡല്‍ഹിയില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം
തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം വാര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളില്‍ കല്‍ക്കരിക്കും വിറകിനും നിരോധനം ഏര്‍പ്പെടുത്തി. തുറസ്സായ സ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നത് പൂര്‍ണ്ണമായും നിരോധിക്കാന്‍ നിര്‍ദേശം നല്‍കി ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
കൂടാതെ, മാലിന്യം കത്തിക്കുന്ന ആരില്‍ നിന്നും 5,000 രൂപ വരെ പിഴ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കല്‍ക്കരിയും വിറകും ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തലാക്കാനും പരിശോധനകള്‍ നടത്താനും നഗരത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നഗരത്തിലെ മോശം വായുഗുണനിലവാരം ആരോഗ്യപരമായ ആശങ്കകള്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നടപടികള്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നഗരത്തിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ‘വളരെ മോശം’ വിഭാഗത്തില്‍ തുടരുകയായിരുന്നു. എന്നാല്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ചൊവ്വാഴ്ച എക്യുഐ. അല്‍പ്പം മെച്ചപ്പെട്ടെങ്കിലും ബുധനാഴ്ച രാവിലെ ഡല്‍ഹിയിലുടനീളം ഉയര്‍ന്ന എക്യുഐ. റീഡിങുകളാണ് രേഖപ്പെടുത്തിയത്.
-
india2 days agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
kerala21 hours ago‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
-
india2 days ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala14 hours agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala2 days agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
india20 hours agoആര്‍എസ്എസ് പിന്തുടരുന്നത് അരാജകത്വമാണ്, അവര്‍ സമത്വത്തെ പിന്തുണക്കുന്നില്ല; രാഹുല്‍ ഗാന്ധി
-
kerala16 hours agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
Sports2 days ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104

