Connect with us

kerala

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു

Published

on

കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു.

അത്ലറ്റിക്സ് – സൈക്ലിംങ് ട്രാക്കുകള്‍ ഹോക്കി – ഫുട്ബോള്‍ ടര്‍ഫുകള്‍, ബാസ്ക്കറ്റ് ബോള്‍ – ടെന്നിസ് കോര്‍ട്ടുകള്‍ എന്നീ ഔട്ട്ഡോര്‍ കളിക്കളങ്ങള്‍ കായികേതര പരിപാടികള്‍ക്ക് അനുവദിക്കുന്നതുമൂലം നാശോന്മുഖമാകുന്നുണ്ട്.
ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നത് നിയന്ത്രിക്കാനാണ് മാര്‍ഗനിര്‍ദ്ദേശം. കായിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കളിക്കളങ്ങൾക്കാണ് ഇത് ബാധകമാവുക.

1. ഔട്ട് ഡോര്‍ സ്റ്റേഡിയങ്ങളില്‍ കായികേതര പരിപാടികള്‍ നടത്തുന്നതിന് സര്‍ക്കാരില്‍ നിന്നും 21 ദിവസം മുമ്പ് തന്നെ അനുമതിക്ക് അപേക്ഷിക്കേണ്ടതാണ്.
2. 2. തുടര്‍ച്ചയായി 24 മണിക്കൂറിന് മുകളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അനുമതി നല്‍കുന്നതല്ല.
3. 3. സിന്തറ്റിക്ക് പ്രതലത്തിലോ ടര്‍ഫിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനോ ഓടിക്കാനോ പാടില്ല.
4. 4.പടക്കങ്ങള്‍, കരിമരുന്ന് പ്രയോഗം മുതലായവ അനുവദിക്കുന്നതല്ല.
5. 5.പരിപാടി നടക്കുമ്പോള്‍ ടര്‍ഫ് / സിന്തറ്റിക്ക് ട്രാക്ക്/വുഡന്‍ ഫ്ളോറിംഗ് എന്നിവയെ സംരക്ഷിക്കുന്നതിനായി സിന്തറ്റിക്ക് പരവതാനി, തടിപ്പലക മുതലായവ ഉപയോഗിക്കേണ്ടതാണ്. സ്വാഭാവിക പുല്‍ത്തകിടികള്‍ 24 മണിക്കൂറിലധികം മൂടിയിടാന്‍ പാടുള്ളതല്ല.
6. 6.ഭക്ഷണസാധനങ്ങളും പാനീയങ്ങളും അനുവദിക്കുന്നതല്ല.
7. 7.രാസപ്രവര്‍ത്തനമുണ്ടാക്കുന്ന ഒരു വസ്തുവും അനുവദിക്കില്ല.
8. 8.കളിസ്ഥലത്ത് പോസ്റ്റ് സ്ഥാപിക്കാനായി മണ്ണ് കുഴിക്കാന്‍ അനുവദിക്കില്ല.
9. 9.പരിപാടിക്ക് ശേഷം കളിസ്ഥലം ഭംഗിയായി വൃത്തിയാക്കണം.
10. 10.മണ്ണില്‍ പാടുകള്‍ അവശേഷിക്കാത്ത രീതിയില്‍ മാത്രമേ അടയാളപ്പെടുത്തലുകള്‍ പാടുള്ളൂ.
11. 11.ഉപയോഗിച്ച സ്ഥലം വൃത്തിയാക്കി സ്റ്റേഡിയം മാനേജ്മെന്‍റിനെ ഏല്‍പ്പിക്കേണ്ടത് പരിപാടിയുടെ സംഘാടകരുടെ ഉത്തരവാദിത്തമാണ്.
12. 12.കളിസ്ഥലത്തേക്ക് വളര്‍ത്ത് മൃഗങ്ങളെ പ്രവേശിപ്പിക്കരുത്.
13. 13.നാശനഷ്ടങ്ങള്‍ക്ക് ഈടാക്കാന്‍ പാകത്തില്‍ സംഘാടകരില്‍ നിന്നും അഡ്വാന്‍സ് തുക വാങ്ങണം.
14. 14.സ്റ്റേജ്, ഇരിപ്പിടങ്ങളുടെ വിന്യാസം മുതലായവ വ്യക്തമാക്കുന്ന ഒരു സൈറ്റ് പ്ലാന്‍ സംഘാടകര്‍ പരിപാടിക്ക് മുമ്പ് തന്നെ സ്റ്റേഡിയത്തിന്‍റെ ചുമതലക്കാര്‍ക്ക് കൈമാറണം.
15. 15.ബുക്കിംഗ് കാലയളവില്‍ സ്റ്റേഡിയത്തിന്‍റെ ഉകരണങ്ങള്‍ക്കോ മറ്റോ കേടുപാടുണ്ടായാല്‍ സ്റ്റേഡിയം അധികാരികള്‍ അത് വിലയിരുത്തി നഷ്ടപരിഹാരം സംഘാടകരില്‍ നിന്നും ഈടാക്കേണ്ടതാണ്.
16. 16.പരിപാടിയുടെ ശബ്ദ വിന്യാസം പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കരുത്. അശ്ലീലമായതൊന്നും പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല.
17. 17.പരിപാടിക്കിടയിലെ എന്തെങ്കിലും അനിഷ്ട സംഭവമോ എമര്‍ജന്‍സിയോ ഉണ്ടായാല്‍ അത് പരിഹരിക്കാനുമുള്ള സംവിധാനങ്ങള്‍ സംഘാടകര്‍ ഒരുക്കേണ്ടതാണ്.
18. ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നതിനുള്ള അനുമതി സര്‍ക്കാരിന് ഉചിതമെന്ന് തോന്നിയാല്‍ പുന:പരിശോധിക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ്: വോട്ട് രേഖപ്പെടുത്തി അബ്ദുസമദ് സമദാനി

കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

Published

on

പൊന്നാനി യുഡിഎഫ് സ്ഥാനാര്‍ഥി ഡോ. എം പി അബ്ദുസമദ് സമദാനി വോട്ട് രേഖപ്പെടുത്തി. പൊന്നാനിയില്‍ പത്തരമാറ്റ് പൊന്നുംതിളക്കമുള്ള മഹത്തായ വിജയം ഉണ്ടാവുമെന്ന് അബ്ദു സമദ്‌സമദാനി. നാട്ടുകാരുടെ അഭിമാനവും, അന്തസും ഉയര്‍ത്തുന്ന വിജയമാവും ഉണ്ടാവും. വലിയ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ യുഡിഎഫിന് പ്രത്യാശയുടെ പ്രഭാതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

മതേതര ഇന്ത്യയെ തിരിച്ചെടുക്കുന്നതിനുള്ള വലിയ സൂര്യോദയമാണ്. ഇന്ത്യ മുന്നണിയ്ക്ക് തിളക്കമാര്‍ന്ന വിജയം ഉണ്ടാവും. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും സമദാനി പറഞ്ഞു. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെത്തിയാണ് സമദാനി വോട്ടു രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് കൃത്യം ഏഴ് മണിയോടെ വോട്ടിങ് ആരംഭിച്ചു. മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ആദ്യ വോട്ടര്‍മാരിലൊരാളായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വടകര ലോക്‌സഭാ സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍, തുടങ്ങിയവരും വോട്ട് ചെയ്തു.

 

Continue Reading

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

Trending