Video Stories
സ്വപ്നങ്ങളിലേക്ക് ഉരുളുന്ന ചക്രങ്ങൾ
ഇന്നലെ പരപ്പനങ്ങാടിയിൽ ആയിരുന്നു. Soft ചാരിറ്റബിൾ ട്രസ്റ്റിന്റെ വീൽചെയർ ഫ്രണ്ട്ലി മസ്ജിദ്ന്റെ ഉദ്‌ഘാടന ചടങ്ങിന് സാക്ഷിയാവാൻ.
നൂറ്റാണ്ടു മുമ്പ് ക്ഷേത്രപ്രവേശന സമരം നടന്ന, ആരാധനാലയങ്ങളിൽ ആരെയൊക്കെ പ്രവേശിപ്പിക്കണം എന്ന് ഇപ്പോഴും ഘോരഘോരം ചർച്ച ചെയ്യപ്പെടുന്ന നമ്മുടെ നാട്ടിൽ ആ കൂട്ടത്തിൽ നാം സൗകര്യ പൂർവ്വം മറന്നുകളഞ്ഞ കുറെ മനുഷ്യന്മാരെ ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്തുന്ന നഈംക്കയും കൂട്ടരും തുടങ്ങിവെച്ച പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കാൻ.
ജീവിതം വീൽചെയറിൽ ഒതുങ്ങിപ്പോയതിനാൽ ആരാധനാലയങ്ങൾ പോലും നിഷേധിക്കപ്പെട്ട ഒരുപാട് മനുഷ്യരുടെ ഏറെക്കാലമായുള്ള കണ്ണീര് വീണ പ്രാർത്ഥനയും സ്വപ്നവും യാഥാർഥ്യമായ വേള.
പരപ്പനങ്ങാടി പുത്തരിക്കലിൽ ഇന്നലെ ഉദ്‌ഘാടനം ചെയ്യപ്പെട്ട വീൽചെയർ ഫ്രണ്ട്ലി മസ്ജിദ് വലിയൊരു ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പാണ്. ലക്ഷങ്ങളും കോടികളും ചെലവഴിച്ചു കൊട്ടാരം പോലുള്ള പള്ളികൾ പണിയുമ്പോഴും തുടക്കത്തിലെങ്കിൽ വലിയ ചെലവില്ലാതെ തന്നെ വീൽചെയർ സൗകര്യങ്ങൾ ഒരുക്കാൻ കഴിയുമെന്നിരിക്കെ അതേക്കുറിച്ച് ശ്രദ്ധിക്കാതെ പോയവരാണ് കാലങ്ങളായി നാം. (ഗൾഫിലെ പള്ളിക്ക് ഒപ്പിച്ചു പള്ളി പണിയുന്നവരും ഗൾഫിൽ എല്ലാ പള്ളികളിലും നിർബന്ധമായ റാമ്പ് സൗകര്യം കാണാതെ പോയി എന്നതാണ് ആശ്ചര്യം).
അവർക്ക് വീട്ടിൽ തന്നെ നിസ്കരിച്ചാൽ പോരെ എന്നായിരുന്നു നമ്മുടെ ന്യായവും ഒഴിവുകഴിവും. ചലനശേഷി നഷ്ടപ്പെടുന്നതോടെ ഒരാൾ ‘മുടക്കാചരക്കായി’ മാറി എന്നതാണല്ലോ നമ്മുടെ കാഴ്ചപ്പാട്.
അങ്ങനെ വീൽചെയറിൽ കഴിയുന്ന ഒരുപാടാളുകൾ ഉണ്ടോ എന്ന് ആശ്ചര്യപ്പെടുന്നവർ ഉണ്ട്. രോഗമോ അപകടമോ വാർദ്ധക്യമോ കാരണം വീട്ടിൽ ഒതുങ്ങിപ്പോയ എമ്പാടും പേർ നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ട് എന്നത് നാം പോലും അറിയുന്നില്ല(അന്വേഷിക്കുന്നില്ല) എന്നതുകൊണ്ടാണ് ഈ നിഷ്കളങ്കമായ ചോദ്യം.
ആരാധനാലയങ്ങൾ വീൽചെയർ ഫ്രൻഡ്ലി ആകേണ്ടതിന്റെ ആവശ്യകത ഇപ്പോൾ സമൂഹം ചെറിയ തോതിൽ എങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നത് ആഹ്ലാദകരമാണ്. ക്ഷേത്രങ്ങളും ചർച്ചകളും ഒക്കെ വീൽചെയർ ഫ്രണ്ട്ലി ആവണം.
നിരത്തോരങ്ങളിലെ പള്ളികൾ വീൽചെയർ ഫ്രണ്ട്ലി ആവുകയാണെങ്കിൽ അതാവും ഏറ്റവും വലിയ സൗകര്യം. സ്‌കൂൾ ശാസ്ത്രമേളകളിൽ പുതിയ പുതിയ കണ്ടുപിടിത്തങ്ങളുമായി എത്തുന്നവർ മുതൽ IIT കളിൽ പഠിക്കുന്ന വരെയുള്ള പ്രതിഭകളെ, ഈ കാര്യത്തിൽ കൂടുതൽ സൗകര്യപ്രദമായ കാര്യങ്ങൾ ഒരുക്കുവാൻ നിങ്ങൾക്ക് സാധിക്കും. വീൽചെയറിൽ ഇരിക്കുന്ന ഒരാൾക്ക് കൂടുതൽ നനയാതെ സ്വയം എളുപ്പത്തിൽ വുളു ചെയ്യാൻ സൗകര്യപ്പെടുന്ന പൈപ്പ് അടക്കം ഉള്ള കണ്ടെത്തലുകൾ ഇനിയും ഉണ്ടാവേണ്ടതുണ്ട്. ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.
ഇതൊരു തുടക്കമാണ് കാലങ്ങളായി നാം അവഗണിച്ചു കളഞ്ഞ ഒരു സ്വപ്നം സാക്ഷാത്കരിക്കുന്നതിന്റെ തുടക്കം മാത്രം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. പിന്തുണയും പ്രാർത്ഥനയും.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്‍കി പച്ചക്കറി കച്ചവടക്കാരന്‍
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന്‍ കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്‌പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്‍കി അമിത് സെഹ്‌റ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്‌റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്‍ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF13 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം

