നിപ വൈറസിന്റെ ഉറവിടം വവ്വാല്‍ തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ്പ സ്ഥിരീകരിച്ച പ്രദേശങ്ങളില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും വവ്വാലുകളില്‍ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളില്‍ നിന്ന് ആന്റിബോഡി കണ്ടെത്തിയിതായി എന്‍ഐവി പുനെയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

സെപ്റ്റംബര്‍ 5ന് ആണ് നിപ സ്ഥിരീകരിച്ച 12 വയസുകാരന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. എന്നാല്‍ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവായിരുന്നു