ടോക്കിയോ ഒളിംപിക്‌സിനിടെ ജപ്പാനില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും കോവിഡ് കേസുകള്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3825 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് തൊട്ടുമുന്‍പ് ഇത് 3177 ആയിരുന്നു.

കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ് ജപ്പാന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. ജപ്പാനിലെ കേസുകളും മരണങ്ങളും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. എന്നാല്‍ കഴിഞ്ഞ ഏഴ് ദിവസത്തെ കേസുകളുടെ ശരാശരി നോക്കുമ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുകയാണ്.

വേഗത്തില്‍ വളരുന്ന വകഭേദമാണ് ജപ്പാനും വ്യാപിച്ചുകൊണ്ടിരിക്കുന്നത്.ജനങ്ങളെ കൂടിച്ചേരലും ഒളിമ്പിക്‌സും രോഗികളുടെ വര്‍ധനക്ക് കാരണമായി. അടുത്തമാസം പകുതിയോടെ കേസുകള്‍ 4500 ആയി ഉയരുമെന്നാണ് അധികൃതര്‍ പറയുന്നത്.