Education
career chandrika|സാധ്യതകളുടെ വാതായനങ്ങള്‍ തുറക്കാന്‍ സാമ്പത്തികശാസ്ത്ര പഠനം
പ്ലസ്ടു കഴിഞ്ഞതിന് ശേഷമുള്ള ശ്രദ്ധേയമായ പഠനവസരങ്ങള്‍ പരിചയപ്പെടാം
പിടി ഫിറോസ്
സാമ്പത്തികശാസ്ത്ര പഠനം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മുഖം ചുളിക്കുന്ന വിദ്യാര്‍ഥികള്‍ ഇപ്പോഴുമുണ്ട്. ആഗ്രഹിച്ച മറ്റു മേഖലകളില്‍ പ്രവേശനം ലഭിക്കാത്തവര്‍ മാത്രം തിരഞ്ഞെടുക്കുന്ന ഒരു വിഷയമായാണ് എക്കണോമിക്സിനെ പലരും കാണുന്നത്. സത്യത്തില്‍ എക്കണോമിക്സ് എന്ന വിഷയത്തിന്റെ വിശാലതയെക്കുറിച്ചും കരിയര്‍ സാധ്യതകളെക്കുറിച്ചുമറിവില്ലാത്തതിനാലാണ് ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെട്ടു വന്നത് എന്നതാണ് വസ്തുത.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സംബന്ധിയായ ചര്‍ച്ചകള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി സാമ്പത്തികശാസ്ത്ര സൂചികകള്‍ മനുഷ്യജീവിതത്തെ എത്ര ആഴത്തിലാണ് സ്പര്‍ശിക്കുന്നതെന്ന് വ്യക്തമാവാന്‍. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ നിര്‍ണയിക്കാനും ഭദ്രമാക്കാനുമുള്ള ഉള്‍ക്കാഴ്ചയോടെയുള്ള പ്രവര്‍ത്തനത്തിന് നേതൃത്വം നല്കാന് സാമ്പത്തിക വിദഗ്ധരുടെ സേവനം അനിവാര്യമാണ്. നിരീക്ഷണപാടവം, പ്രശ്നങ്ങള്‍ കൃത്യമായി അവലോകനം ചെയ്യാനും പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യകളോടും സാമ്പത്തിക സൂചികകളോടുമുളള താത്പര്യം, ആശയവിനിമയശേഷി, ചുറ്റുപാടുകളെക്കുറിച്ചുള്ള അവഗാഹം എന്നിവയുള്ളവര്‍ക്ക് എക്കണോമിക്സ് ഒരു കരിയറായി തിരഞ്ഞെടുക്കാവുന്നതാണ്. സാമ്പത്തികശാസ്ത്ര മേഖലയില്‍ കഴിവും മികവും തെളിയിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ പോലും ഉയരാനുള്ള അവസരങ്ങളേറെയുണ്ടിന്ന്.
പ്ലസ്ടു കഴിഞ്ഞതിന് ശേഷമുള്ള ശ്രദ്ധേയമായ പഠനവസരങ്ങള്‍ പരിചയപ്പെടാം
സാങ്കേതിക പഠനത്തിനായി സ്ഥാപിക്കപ്പെട്ട് രാജ്യത്തിന്റെ അഭിമാനമായി ഉയര്‍ന്ന ഐ.ഐ.ടികളില്‍ സാമ്പത്തികശാസ്ത്രം പഠിക്കാനുള്ള അവസരം കൂടി ഒരുക്കിയത് ഏറെ ശ്രദ്ധേയമാണ്. മാത്തമാറ്റിക്സ്, ഫിസിക്സ്, എന്നിവ ഉള്‍കൊള്ളുന്ന സയന്‍സ് ഗ്രൂപ്പ് പ്ലസ്ടു തലത്തില്‍ പഠിച്ച് ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ മികവ് തെളിയിച്ചവര്‍ക്ക് എഴുതാന്‍ അവസരം ലഭിക്കുന്ന ജെ.ഇ.ഇ അഡ്വാന്‍സ്ഡ് പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഐ.ഐ.ടികളിലെ ബിരുദ പ്രവേശനം. കാണ്‍പൂര്‍, ബോംബെ ഐഐടികളില്‍ നാല് വര്‍ഷ ബി.എസ് ഇന്‍ എക്കണോമിക്സ്, ഖരഗ്പൂര്‍ ഐ.ഐ.ടിയിലുള്ള അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം.എസ്സി ഇന്‍ എക്കണോമിക്സ് എന്നീ കോഴ്സുകളുണ്ട്. കൂടാതെ മദ്രാസ് ഐ.ഐ.ടി നടത്തുന്ന അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ഡെവെലപ്മെന്റല്‍ സ്റ്റഡീസിനു ഏത് വിഷയമെടുത്ത് പ്ലസ്ടു പഠിച്ചവര്‍ക്കും അപേക്ഷിക്കാം. സ്ഥാപനം നടത്തുന്ന എന്‍ട്രന്‍സ് വഴിയാണ് പ്രവേശനം.
കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള കോളജുകളിലെ പ്രോഗ്രാമുകള്‍ക്ക് പുറമെ ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലുള്ള ഹന്‍സരാജ്, ഹിന്ദു, സെന്റ് സ്റ്റീഫന്‍സ്, ശ്രീറാം, ലേഡി ശ്രീറാം, ശ്രീ വെങ്കിടേശ്വര, ഇന്ദ്രപസ്ഥ, കമല നെഹ്റു, മിറാന്‍ഡ ഹൗസ് തുടങ്ങിയ കോളജുകള്‍, അലിഗഢ് മുസ്ലിം, ബനാറസ് ഹിന്ദു, ജാമിഅ മില്ലിയ്യ, ആന്ധ്രപ്രദേശ്, കര്‍ണാടക, ഇന്ദിര ഗാന്ധി നാഷണല്‍ െ്രെടബല്‍(അമര്‍കന്ത്), വിശ്വഭാരതി ശാന്തി നികേതന്‍(കൊല്‍ക്കത്ത), ഡോ. ഹരിസിംഗ് ഗൗര്‍ വിശ്വ വിദ്യാലയ (മധ്യപ്രദേശ്) തുടങ്ങിയ കേന്ദ്ര സര്‍വകലാശാലകളിലും സാമ്പത്തികശാസ്ത്രം ബിരുദതലത്തില്‍ പഠിക്കാനാവസരമുണ്ട്. ബിരുദതലത്തില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിക്കപ്പെടുന്ന ദേശീയ പ്രാധാന്യമുള്ള ഒരു സ്ഥാപനമാണ് പൂനയിലുള്ള ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആന്‍ഡ് എക്കണോമിക്സ്. ബി.എസ്സി എക്കണോമിക്സ് കോഴ്സാണുള്ളത്. പ്രവേശനം എന്‍ട്രന്‍സ് വഴിയാണ്.
പ്രസിഡന്‍സി സര്‍വകലാശാല (കൊല്‍ക്കത്ത), മദ്രാസ് ക്രിസ്ത്യന്‍ കോളേജ് (ചെന്നൈ), സ്റ്റെല്ല മേരീസ് കോളേജ് (ചെന്നൈ), സെന്റ് സേവിഴ്സ് കോളജ്(മുംബൈ & കൊല്‍ക്കത്ത), ലയോള കോളേജ് (ചെന്നൈ), അസീം പ്രേംജി സര്‍വകലാശാല (ബെംഗളുരു), ഡോ.അംബേദ്ക്കര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് (ബെംഗളുരു), ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി(പഞ്ചാബ്) തുടങ്ങിയ സ്ഥാപനങ്ങളിലും ബിരുദതലത്തില്‍ സാമ്പത്തികശാസ്ത്രം തിരഞ്ഞെടുക്കാം.
കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഡെവലപ്മെന്റല്‍ സ്റ്റഡീസിലെ ഇന്റഗ്രേറ്റഡ് പിജി ശ്രദ്ധേയമായ പഠന സാധ്യതയാണ്. കൂടാതെ രാജസ്ഥാന്, തമിഴ്നാട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലകള്‍, ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്, ഡോ.അംബേദ്ക്കര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സ് (ബംഗളുരു) എന്നിവിടങ്ങളില്‍ ഇന്റഗ്രേറ്റഡ് പി.ജി കോഴ്സുകളുണ്ട്.
പ്രവേശന നടപടിക്രമങ്ങള്‍ അറിയാന്‍ സ്ഥാപങ്ങളുടെ വെസ്ബ്സൈറ്റുകള്/നോട്ടിഫിക്കേഷനുകള്‍ എന്നിവ ശ്രദ്ധിക്കണം. ഏത് വിഷയമെടുത്ത് പ്ലസ്ടു കഴിഞ്ഞവര്‍ക്കും സാമ്പത്തികശാസ്ത്രം ബിരുദതലത്തില്‍ പഠിക്കാമെങ്കിലും ചില സ്ഥാപനങ്ങളില്‍ പ്രവേശനം നേടണമെങ്കില്‍ പ്ലസ്ടു തലത്തില്‍ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിക്കണമെന്ന നിബന്ധനയുണ്ട്.
(എക്കണോമിക്സ് ബിരുദശേഷമുള്ള അവസരങ്ങളെക്കുറിച്ച് അടുത്ത ആഴ്ച)
Education
എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു.
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന് സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.
Education
പരീക്ഷയില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്കാന് നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്. ബാധകമാക്കിയിട്ടുള്ളത്.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india21 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala20 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports18 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
india20 hours agoപോക്സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി

