ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയും ജാംഷദ്പൂര്‍ എഫ്‌സിയും തമ്മില്‍ ഇന്ന് നടക്കേണ്ട മത്സരം മാറ്റിവെച്ചു.
കോവീഡിനെ തുടര്‍ന്ന് ജംഷഡ്പൂരിന്‌ ടീമിനെ ഗ്രൗണ്ടില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് മത്സരം മറ്റൊരു
ദിവസത്തേക്ക് മാറ്റിയത്. ലീഗിലെ മെഡിക്കല്‍ ടീമുമായി കൂടി ആലോചിച്ചാണ് തീരുമാനം എടുത്തത്. ഇന്ന് 7: 30 നായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. കോവിഡിനെ തുടര്‍ന്ന് അഞ്ചാമത്തെ മത്സരമാണ് ഈ സീസണില്‍ മാറ്റിവെക്കുന്നത്.