അട്ടപ്പാടിയില്‍ നടക്കുന്നത് കൊലപാതകങ്ങളാണെന്നും ശിശുമരണമല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അട്ടപ്പാടിയില്‍ നടക്കുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ശിശുമരണക്കണക്കുകള്‍ കൃത്യമായല്ല രേഖപ്പെടുത്തുന്നതെന്നും അട്ടപ്പാടി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. ശിശുമരണങ്ങള്‍ ഉണ്ടായ ഊരുകള്‍ ഇന്ന് രാവിലെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

അട്ടപ്പാടിയിലുണ്ടായത് കൊലപാതകമാണെന്ന് രമേശ് ചെന്നിത്തലയും അഭിപ്രായപ്പെട്ടു. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ഡോക്ടര്‍ പ്രഭുദാസിന് നന്നായി അറിയാമെന്നും അദ്ദേഹത്തോട് സര്‍ക്കാര്‍ കാണിച്ചത് മോശം നടപടിയാണെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോഗ്യവകുപ്പും പട്ടികജാതി വകുപ്പും സമ്പൂര്‍ണ പരാജയമാണെന്നും രമേശ് വിമര്‍ശിച്ചു.