Connect with us

kerala

ഇന്ന് മുതല്‍ കേരളത്തില്‍ കനത്ത മഴ

കേരളതീരത്തിന് അരികെയായി ചക്രവാതച്ചുഴി പ്രത്യക്ഷപ്പെട്ടതിനാലാണിത്.

Published

on

ഇന്ന് സംസ്ഥാനത്തെ 12 ജില്ലകളിലും കനത്ത മഴയുടെ സൂചനയായി യെല്ലോ അലര്‍ട്ട്പ്രഖ്യാപിച്ചു.

കേരളതീരത്തിന് അരികെയായി ചക്രവാതച്ചുഴി പ്രത്യക്ഷപ്പെട്ടതിനാലാണിത്. തിരുവനന്തപുരം മുതല്‍ വടക്ക് വയനാട് വരെയാണ് യെല്ലോ അലര്‍ട്ട്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടില്ല.നാളെ എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ചൊവ്വാഴ്ചവരെ കനത്തതും വ്യാപകമായതുമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം.

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി

പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.

ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര്‍ രാമകൃഷ്ണന്‍. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന്‍ അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.

Continue Reading

Trending