Connect with us

india

ഇലക്ഷന്‍ വരുന്നു; പാചക വാതക സിലിണ്ടറിന് 200 രൂപ കുറയും

എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം.

Published

on

ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന് പാചക വാതക സിലിണ്ടറിന്റെ വില കുറയ്ക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഗാര്‍ഹികാവശ്യത്തിനുള്ള 14 കിലോ സിലിണ്ടറിന്റെ വിലയില്‍ 200 രൂപയുടെ കുറവ് വരുത്താന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചതായാണ് വിവരം. എല്‍പിജിക്ക് 200 രൂപ കൂടി സബ്‌സിഡി നല്‍കി ഇത് നടപ്പാക്കാനാണ് നീക്കം. എണ്ണ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉജ്ജ്വല പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. നിലവില്‍ ഡല്‍ഹിയില്‍ 14 കിലോ സിലിണ്ടറിന് 1053 രൂപയാണ് വില. മുംബൈയില്‍ 1052 രൂപ വരും. ജൂലൈയില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ എണ്ണ വിതരണ കമ്പനികള്‍ 50 രൂപയുടെ വര്‍ധന വരുത്തിയിരുന്നു. മെയ് മാസം രണ്ടുതവണ വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ജൂലൈയിലും വില കൂട്ടിയത്.

വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.2016ലാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രഖ്യാപിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 5 കോടി സ്ത്രീകള്‍ക്കാണ് ഈ പദ്ധതി അനുസരിച്ച് എല്‍പിജി കണക്ഷന്‍ നല്‍കിയത്.

india

തെരഞ്ഞെടുപ്പ് സമയത്ത് മോദി നിയമനങ്ങള്‍ നടത്തുകയാണ്; മല്ലികാര്‍ജുന്‍ ഖര്‍ഗെ

‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും. 

Published

on

മോദി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ‘ഇന്ത്യ’ സര്‍ക്കാര്‍ വരുമ്പോള്‍ എല്ലാം നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് കൊണ്ടു പോകും. രാജ്യത്തെ കര്‍ഷകര്‍ പ്രതിഷേത്തിലാണ്. കര്‍ഷക പ്രതിഷേധങ്ങളില്‍ നിരവധി കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായി. മോദി കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. ‘ഇന്ത്യ’ മുന്നണി അധികാരത്തിലെത്തിയാല്‍ പ്രകടന പത്രികയില്‍ കര്‍ഷകര്‍ക്ക് പറഞ്ഞിരിക്കുന്ന പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കും.

പാവപ്പെട്ടവന്റെ പണം കവര്‍ന്ന് പണക്കാരനെ കൂടുതല്‍ പണക്കാരനാക്കുകയാണ് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാറിന് കീഴിലെ തസ്തികകളില്‍ ഒഴിവുകള്‍ നികത്തുന്നില്ല. ‘ഇന്ത്യ’ സര്‍ക്കാര്‍ വന്നാല്‍ എല്ലാ വാഗ്ദാനങ്ങളും പൂര്‍ത്തിയാക്കുംതിരഞ്ഞെടുപ്പ് സമയത്ത് മോദി സര്‍ക്കാര്‍ നിയമനങ്ങള്‍ നടത്തുകയാണ്. തിരക്കിട്ട് നിയമനങ്ങള്‍ നടത്തി. അഞ്ച് പ്രധാന തസ്തികകളില്‍ നിയമനം നടത്തി. മാതൃകാ പൊരുമാറ്റ ചട്ടം നിലനില്‍ക്കുമ്പോള്‍ 24 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. സെക്രട്ടറി ഡിപ്പാര്‍ട്ട്‌മെന്റ് ഡിഫന്‍സിന്റെയും കാലാവധി നീട്ടി എന്നും ഖര്‍ഗെ ആരോപിച്ചു.

Continue Reading

india

മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഡി.എ വൻ തകര്‍ച്ച നേരിടും; തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങളുമായി നിക്ഷേപകൻ രുചിർ ശർമ

രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനത്തില്‍ എന്‍.ഡി.എ തിരിച്ചടി നേരിടുമെന്ന് നിക്ഷേപകനും എഴുത്തുകാരനുമായ രുചിര്‍ ശര്‍മ. ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബി.ജെ.പി സഖ്യകക്ഷികള്‍ വലിയ തിരിച്ചടി നേരിടാന്‍ പോകുന്നതെന്നാണു നിരീക്ഷണം.’ഇന്ത്യ ടുഡേ’യുടെ പോപ്പ് അപ്പ് കോണ്‍ക്ലേവിലാണ് രുചിര്‍ ശര്‍മ തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.

മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി പിളര്‍പ്പുകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ബിഹാറില്‍ നിതീഷിന്റെ മറുകണ്ടം ചാടലും മുന്നണിയെ പ്രതികൂലമായി ബാധിക്കും. ആന്ധ്രാപ്രദേശില്‍ മാത്രമാണ് ബി.ജെ.പി സഖ്യകക്ഷികള്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്തു ജനങ്ങളുടെ മനസ്സറിഞ്ഞാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയതെന്നാണ് രുചിര്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ രണ്ടു മുന്നണികള്‍ക്കും പാതി സീറ്റായിരിക്കും ലഭിക്കുകയെന്നാണ് ഈ യാത്രയില്‍നിന്നു മനസിലാക്കാനായ പൊതുവികാരമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശരിക്കുമുള്ള നഷ്ടം ബി.ജെ.പി സഖ്യകക്ഷികള്‍ക്കായിരിക്കും. ആന്ധ്രാപ്രദേശിലൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍, ബിഹാറിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ പ്രത്യേകിച്ചും ദയനീയമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. വലിയ പ്രതിസന്ധിയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ചന്ദ്രബാബു നായിഡു മുന്നേറ്റം തുടരുന്ന ആന്ധ്ര മാത്രമാണ് ഇക്കൂട്ടത്തില്‍ ഒരു അപവാദമെന്നും രുചിര്‍ ശര്‍മ പറഞ്ഞു.

ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആന്ധ്രയില്‍ ജഗന്‍ മോഹനും ചന്ദ്രബാബു നായിഡുവുമാണ് വിഷയം. അവിടെ ദേശീയ പാര്‍ട്ടികള്‍ ഒരു തരത്തിലും വിഷയമല്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ്. ബി.ജെ.പിയാണെങ്കില്‍ ചെറിയൊരു കക്ഷിയും. ചന്ദ്രബാബു നായിഡുവിന്റെയും നടന്‍ പവന്‍ കല്യാണിന്റെയും തോളിലേറിയാണ് അവിടെ ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും രുചിര്‍ സൂചിപ്പിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പോര്. അവിടെ ജെ.ഡി.എസ് കളത്തില്‍ ഇല്ലാത്ത പോലെയാണ്. ഇത്തരത്തില്‍ ഓരോ സംസ്ഥാനവും വ്യത്യസ്തമാണെങ്കിലും പൊതുവായുള്ള കാര്യം ആന്ധ്ര ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെന്നതാണ്. മഹാരാഷ്ട്രയില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആരൊക്കെ ആര്‍ക്കൊക്കെ ഒപ്പമാണെന്ന് ആളുകള്‍ക്കു മനസിലാകുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഉദ്ദവ് താക്കറെയോടും ശരദ് പവാറിനോടും സഹതാപം നിലനില്‍ക്കുന്നുണ്ടെന്നാണു വ്യക്തമാകുന്നതെന്നും രുചിര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍.സി.പിയും ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയുണ് ബി.ജെ.പിക്കൊപ്പമുള്ളത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയും. കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ ജെ.ഡി.എസും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും(ടി.ഡി.പി) ഇത്തവണ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

2019ല്‍ മഹാരാഷ്ട്രയിലെ ആകെ 48 സീറ്റില്‍ 41ഉം ബി.ജെ.പിയും അവിഭക്ത ശിവസേനയും ചേര്‍ന്നു തൂത്തുവാരുകയായിരുന്നു. ബി.ജെ.പി 23 ഇടത്ത് വിജയിച്ചപ്പോള്‍ സേനയ്ക്ക് 18 സീറ്റും ലഭിച്ചു. ഇത്തവണ ബി.ജെ.പി 28 സീറ്റിലേക്കാണു മത്സരിക്കുന്നത്. ഒപ്പമുള്ള ഷിന്‍ഡെ പക്ഷം ശിവസേന 15 സീറ്റിലും ജനവിധി തേടുന്നു. അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്.

ആന്ധ്രയില്‍ ആകെ 25ല്‍ ആറ് സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ബാക്കിയുള്ള സീറ്റിലെല്ലാം ടി.ഡി.പിയാണു മത്സരിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി 25 സീറ്റിലും ജെ.ഡി.എസ് മൂന്നിടത്തും മത്സരിക്കുന്നുണ്ട്.

Continue Reading

india

കാവി പാര്‍ട്ടിയുടെ പ്രചരണത്തില്‍ മോദി ബി.ജെ.പി നേതാവാണ്, പ്രധാനമന്ത്രിയല്ല: മമത ബാനര്‍ജി

ബംഗാളിലെ ബുല്‍ബസാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്ന മോദിയെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിക്കേണ്ടതില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. പ്രചരണങ്ങളില്‍ മോദിയെ ഒരു ബി.ജെ.പി നേതാവായി മാത്രം വാഴ്ത്തിയാല്‍ മതിയെന്നാണ് മമത പറയുന്നത്. ബംഗാളിലെ ബുല്‍ബസാറില്‍ നടന്ന പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.
ബംഗാളില്‍ വരാനും തെരഞ്ഞെടുപ്പ് പ്രചരണം നടത്താനും മോദിക്ക് അവകാശമുണ്ട്. എന്നാല്‍ താന്‍ അത്ഭുതപ്പെടുന്നത് റാലിക്കിടെ മോദിയെ ബി.ജെ.പിയുടെ അണികള്‍ പ്രധാനമന്ത്രിയെന്ന് വിശേപ്പിക്കുന്നത് കണ്ടിട്ടാണെന്നും മമത പറഞ്ഞു. തൃണമൂല്‍ നേതാക്കളും പ്രവര്‍ത്തകരും ടി.എം.സിയുടെ റാലികളില്‍ തന്നെ വിശേഷിപ്പിക്കുന്നത് പാര്‍ട്ടി അധ്യക്ഷ എന്നാണ്. മോദിക്കും ബി.ജെ.പി അണികള്‍ക്കും അതിന് കഴിയുമോയെന്നും മമത ചോദിച്ചു.
മോദിയെ കാര്യസ്ഥന്‍ എന്നും മമത വിശേഷിപ്പിക്കുകയുണ്ടായി. മോദി വീണ്ടും ഭരണത്തിലേറില്ലെന്നും ഇന്ത്യാ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും മമത ഊന്നിപ്പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനുള്ള ബി.ജെ.പി ശ്രമത്തെ മമത അപകടകരമായ ഗെയിം എന്നും വിമര്‍ശിച്ചു.
പശ്ചിമ ബംഗാളിലെ ഏഴാം ഘട്ട വോട്ടെടുപ്പ് കാരണം ജൂണ്‍ ഒന്നിന് ദല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മമത ഖേദം പ്രകടിപ്പിച്ചു. തന്നെ മതവിരോധിയായി പ്രചരിപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമത്തില്‍ വേദനയുണ്ടെന്നും മമത പറഞ്ഞു. ഇതിനുപുറമെ റെമാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തെ പ്രദേശങ്ങളില്‍ സര്‍വേ നടത്താന്‍ മമത അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന തന്റെ ജനങ്ങളുടെ അവസ്ഥകള്‍ മനസിനെ അലട്ടുന്നുണ്ടെന്നും മമത പറഞ്ഞു.

Continue Reading

Trending