Connect with us

kerala

മഞ്ചേരിയില്‍ റെക്‌സിന്‍ കടയില്‍ തീപിടുത്തം; ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

മഞ്ചേരിയില്‍ റെക്‌സിന്‍ കടയില്‍ തീപിടുത്തം.നിയന്ത്രണ വിധേയമായിട്ടുണ്ട്.

Published

on

മലപ്പുറം: മഞ്ചേരിയില്‍ റെക്‌സിന്‍ കടയില്‍ തീപിടുത്തം. നിയന്ത്രണ വിധേയമായിട്ടുണ്ട്. ആളപായമില്ല. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ജില്ലയിലെ ഏഴ് ഫയര്‍ സ്റ്റേഷനില്‍ നിന്നും 5 യൂണിറ്റ് വീതം തീ അണക്കാന്‍ സഹായിച്ചു. ചെരണിയിലെ റെക്സിൻ കടയുടെ ഗോഡൗണിൽ നിന്ന് തീ പടരുകയായിരുന്നു.
ഗോഡൗണിൽ ഉണ്ടായിരുന്ന സാധനങ്ങൾ കത്തി നശിച്ചു. ഉച്ചയ്ക്ക് ഒരുമണിയോടെ ഉണ്ടായ തീപിടുത്തം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് അണക്കാനായത്. മഞ്ചേരി,തിരുവാലി ,മലപ്പുറം ഫയർ സ്റ്റേഷനുകളിൽ നിന്ന് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.

Trending