Connect with us

india

ഡൽഹി മുതൽ ചണ്ഡീഗഡ് വരെ 250 കിലോമീറ്റർ ലോറിയിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി – വീഡിയോ

Published

on

ഡല്‍ഹിയില്‍ നിന്ന് അംബാലയിലേക്ക് കഴിഞ്ഞ ദിവസം രാത്രി യാത്ര ചെയ്ത ലോറി ഡ്രൈവര്‍മാരെ അതിശിയിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചരക്കുലോറിയില്‍ ഡ്രൈവര്‍ക്ക് സമീപമുള്ള സീറ്റിലിരുന്ന യാത്ര നടത്തിയാണ് രാഹുല്‍ ഡ്രൈവര്‍മാരെ
അമ്പരിപ്പിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മറ്റ് വാഹനങ്ങളില്‍ പോകുന്നവരെ രാഹുല്‍ കൈവീശി കാണിക്കുന്നതും വിഡിയോയില്‍ കാണാം.

ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്ക് അമ്മ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനായി യാത്ര ചെയുന്നതിനിടെയാണ് രാഹുല്‍ ട്രക്കില്‍ യാത്ര നടത്തിയത്. ഹരിയാനയിലെ സോനിപട്ടിലെ ഒരു ധാബയില്‍ വച്ചാണ് രാഹുല്‍ ചരക്കുലോറി ഡ്രൈവര്‍മാരെ കണ്ടുമുട്ടിയത്. ഇവരുമായി സംസാരിച്ച് അംബാല വരെ ലോറിയില്‍ പോകുന്നതിന് രാഹുല്‍ തീരുമാനിക്കുകയിരുന്നു.

rahul-gandh--2

 

അതിനിടയില്‍ അവരുടെ ജോലിയെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും അവരോട് സംസാരിച്ചു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏകദേശം 90 ലക്ഷം ഡ്രൈവര്‍മാരാണ്
ഇന്ത്യയിലെ നിരത്തുകളില്‍ വാഹനം ഓടിക്കുന്നത്. രാഹുല്‍ അവരുടെ മന്‍ കി ബാത്ത് കേട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗ പരിപാടിയെ പരിഹസിച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

തികച്ചും അപ്രതീക്ഷിത നീക്കമാണിതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം പൊതുജനസമ്പര്‍ക്കം വര്‍ധിപ്പിക്കുന്നതിലാണ് കോണ്‍ഗ്രല് നോട്ടമിടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ് ലിം സംവരണം ഭരണഘടനാപരമല്ല : അമിത് ഷാ

Published

on

മുസ് ലിം സംവരണം ഭരണഘടനാപരമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കില്ലെന്ന് മന്ത്രി അവകാശപ്പെട്ടു. പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം സംസ്ഥാനങ്ങൾക്ക് അനുവദിക്കാമെന്ന നിയമത്തെയാണ് ബി.ജെ.പി നേതാവ് എതിർക്കുന്നത്.

Continue Reading

india

യു.പിയിലെ ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് കൂട്ടത്തോടെ ചത്തു

പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു.

Published

on

ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പശുക്കള്‍ പട്ടിണികിടന്ന് ചത്തതായി ആരോപണം. കാസ്ഗഞ്ച് ജില്ലയിലെ ഗോശാലക്ക് പുറത്താണ് 10 ഓളം പശുക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. അധികൃതരുടെ അശ്രദ്ധ കാരണമാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഗോശാലയില്‍ പാര്‍പ്പിച്ച പശുക്കള്‍ക്ക് ദിവസങ്ങളായി തീറ്റ ലഭിച്ചില്ലെന്നും രോഗബാധിതരായ മൃഗങ്ങള്‍ക്ക് യഥാസമയം ചികിത്സ ലഭിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു. പശുക്കള്‍ പട്ടിണി കിടന്നും ശരിയായ ചികിത്സ ലഭിക്കാത്തതിനാലുമാണ് ചത്തതെന്നും നാട്ടുകാര്‍ ആരോപിച്ചു. പശുക്കളുടെ ദയനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഗ്രാമവാസികള്‍ പശുക്കളുടെ ജഡങ്ങളുടെയും അസ്ഥികൂടങ്ങളുടെയും വിഡിയോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഗോശാലക്ക് സമീപത്തെ വയലില്‍ പശുക്കളുടെ ജഡങ്ങള്‍ പതിവായി ഉപേക്ഷിക്കുന്നത് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.

സംഭവം വിവാദമായതിന് പിന്നാലെ, ഒരു സംഘം ഉദ്യോഗസ്ഥരെത്തി മൃതദേഹങ്ങളും അസ്ഥികൂടങ്ങളും നീക്കം ചെയ്തു. അതേസമയം, ആരോപണം തള്ളി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ മനോജ് കുമാര്‍ അഗര്‍വാള്‍ രംഗത്തെത്തി. രോഗം ബാധിച്ച് ഒരു പശു മാത്രമാണ് ചത്തതെന്നും ചൊവ്വാഴ്ച വാക്‌സിനേഷന് ശേഷം ചില പശുക്കള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതായും അദ്ദേഹം പറഞ്ഞു.

ഗോശാല മാനേജ്‌മെന്റിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ഹര്‍ഷിത മാത്തൂര്‍ പറഞ്ഞു. ഗോശാലയിലെ പശുക്കളുടെ രേഖകള്‍, മരിച്ചവയുടെ എണ്ണം, കാലിത്തീറ്റയുടെ ലഭ്യത, മറ്റ് സൗകര്യങ്ങള്‍ എന്നിവ പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ പറഞ്ഞു.

Continue Reading

india

ഏഷ്യൻ ഗെയിംസ് ബഹിഷ്കരിക്കുമെന്ന് ഗുസ്തി താരങ്ങൾ

Published

on

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നിലപാട് കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട താരങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി. ഹരിയാണയിലെ സോനിപതില്‍ ഇന്ന് ചേര്‍ന്ന മഹാപഞ്ചായത്തിന് ശേഷമാണ് താരങ്ങള്‍ നിലപാട് അറിയിച്ചത്.

ജൂണ്‍ 15നകം നടപടി വേണമെന്ന് മഹാപഞ്ചായത്തിന് ശേഷം ഗുസ്തി താരം സാക്ഷി മാലിക് മാധ്യമങ്ങളോട് വ്യക്തമാക്കി. തങ്ങള്‍ ശക്തമായി സമരം മുന്നോട്ട് കൊണ്ടുപോകും, മാനസികമായി തങ്ങള്‍ നേരിടുന്ന സംഘര്‍ഷം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ലെന്നും സാക്ഷി മാലിക് പറഞ്ഞു.

ഇതിനിടെ വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള താരങ്ങളുമായി ഡല്‍ഹി പോലീസ് ദേശീയ റെസ്‌ലിങ് ഫെഡറേഷന്റെ ഓഫീസില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. താരങ്ങളെ ബ്രിജ് ഭൂഷണിന്റെ വീട്ടില്‍ കണ്ടെന്നതരത്തിലുള്ള വാര്‍ത്തകളും വെള്ളിയാഴ്ച പരന്നു. വാര്‍ത്തകള്‍ നിഷേധിച്ച വിനേഷ് ഫോഗട്ട്, മസില്‍പവറും രാഷ്ട്രീയശക്തിയും ഉപയോഗിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വനിതാഗുസ്തിക്കാരെ ഉപദ്രവിക്കുന്ന തിരക്കിലാണ് ബ്രിജ്ഭൂഷണെന്ന് പിന്നീട് ട്വീറ്റ് ചെയ്തു.

 

 

Continue Reading

Trending