Connect with us

Indepth

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ പ്രശ്‌നങ്ങള്‍ക്ക് സ്റ്റോപ്പില്ല; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി, വനിത അംഗം രാജിവെച്ചു

Published

on

കായംകുളം: സി.പി.എം പുതുപ്പളളി ലോക്കല്‍ കമ്മിറ്റിയില്‍ അശ്ലീല നടപടികള്‍ തുടര്‍ക്കഥയാകുന്നു. നേതാവിനെതിരെ അശ്ലീലകഥ മെനഞ്ഞ 2 ബ്രാഞ്ച് സെക്രട്ടറിമാരെയും ബി.ജെ.പി വനിത നേതാവിനോട് വര്‍ത്തമാനം പറഞ്ഞ ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി.

തെറ്റായ നടപടിയില്‍ പ്രതിഷേധിച്ച് വനിത ലോക്കല്‍ കമ്മിറ്റി അംഗം രാജിവെച്ചതും തിരിച്ചടിയായി. ഏരിയ കമ്മിറ്റി അംഗവും ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റുമായ എസ്. പവനാഥനെ ഫോണ്‍ സംഭാഷണത്തിലൂടെ ആക്ഷേപിച്ച സംഭവത്തില്‍ ബ്രാഞ്ച് സെക്രട്ടറിമാരായ രമേശന്‍, ജഗദീഷ് എന്നിവര്‍ക്കും ബി.ജെ.പി വനിത നേതാവിനോട് സംസാരിച്ച വിഷയത്തില്‍ അരുണിനുമെതിരെയാണ് നടപടി.

അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെയും വനിത നേതാവിനേയും രണ്ടാഴ്ച മുമ്പ് പുറത്താക്കിയിരുന്നു. ഇതിന്റെ അലകള്‍ അടങ്ങുന്നതിന് മുമ്പാണ് പാര്‍ട്ടിയെ വീണ്ടും വെട്ടിലാക്കി ബ്രാഞ്ച് സെക്രട്ടറിമാരുടെ നടപടി. ഇത്തരം നടപടി തുടര്‍ക്കഥയായതോടെയാണ് ഇവരോടൊപ്പം തുടരാനാകില്ലെന്ന നിലപാടുമായി മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസേ പ്രസിഡന്റ് കൂടിയായ ശ്രീകുമാരി രാജിവെച്ചത്.

കുടുംബവിഷയത്തില്‍ അച്ചടക്ക നടപടിക്ക് വിധേയനായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുപ്പിച്ചതിന് ലോക്കല്‍ സെക്രട്ടറി താക്കീതിന് വിധേയനായെന്ന സൂചനയുണ്ട്. തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പിരിച്ചുവിടണമെന്ന അഭിപ്രായവും ഏരിയ കമ്മിറ്റിയില്‍ ഉയര്‍ന്നതായി അറിയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Indepth

പാര്‍ക്കില്‍ കളിക്കുകയായിരുന്ന 7 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

Published

on

ഹൈദരാബാദ്: പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴു വയസുകാരനെ തെരുവ്‌നായ്ക്കള്‍ കടിച്ചുകൊന്നു. തെലങ്കാനയിലെ വാറങ്കല്‍ -കാസിപേട്ട് മേഖലയിലെ കോളനിക്ക് സമീപമുള്ള പാര്‍ക്കിലാണ് സംഭവം.

ഉത്തര്‍പ്രദേശിലെ വാരാണാസിയില്‍ നിന്നെത്തിയ റോഡരികില്‍ ചെറിയ സാധനങ്ങള്‍ വില്‍ക്കുന്ന കുടിയേറ്റക്കാരുടെ മകനായ ചോട്ടുവാണ് മരിച്ചത്. കഴുത്തിലടക്കം മുറിവേറ്റ കുട്ടിയെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാറങ്കല്‍ വെസ്റ്റ് എം.എല്‍.എയും സിറ്റി മേയറും കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് ഒരു ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്തു.

ഏതാനും ആഴ്ചകളായി പ്രദേശത്ത് തെരുവ്‌നായ്ക്കളുടെ ആക്രമണത്തെക്കുറിച്ച് പരാതികളുയര്‍ന്നിരുന്നു. ഹനുമാകോണ്ടയില്‍ ഏപ്രില്‍ അവസാന വാരംമ മാത്രം ഇത്തരത്തില്‍ 29 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Continue Reading

crime

വിമാനത്തില്‍ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍

Published

on

അമൃത്സര്‍: വിമാനയാത്രക്കിടെ മദ്യപിച്ച് വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരന്‍ അറസ്റ്റില്‍. ദുബൈ-അമൃത്സര്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം. രജീന്ദര്‍ സിങ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

ജലന്ധര്‍ സ്വദേശിയായ രജീന്ദര്‍ കുമാര്‍ വിമാനത്തില്‍ വെച്ച് അമിതമായി മദ്യപിക്കുകയും തുടര്‍ന്ന് ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരിയോട് മോശമായി പെരുമാറുകയുമായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്തതും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വിമാനത്തില്‍ യാത്രക്കാരുടെ മോശം പെരുമാറ്റം സമീപകാലത്ത് വര്‍ധിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. കഴിഞ്ഞ നവംബറില്‍ സമാന രീതിയില്‍ എയര്‍ ഇന്ത്യ വിമാനത്തിലും യാത്രക്കാരന്‍ സ്ത്രീയുടെ മേല്‍ മൂത്രമൊഴിച്ചിരുന്നു. ഇതുകൂടാതെ ജീവനക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുകയാണ്.

Continue Reading

Indepth

പുഴയില്‍ വീണ് കാണാതായ 3 കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

Published

on

എറണാകുളം: വടക്കന്‍ പറവൂരില്‍ ചെറിയപല്ലന്‍തുരുത്ത് പുഴയില്‍ വീണ് കാണാതായ മൂന്ന് കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പല്ലം തുരുത്ത് സ്വദേശി ശ്രീവേദ (10)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തെരച്ചില്‍. പറവൂര്‍ മന്നം സ്വദേശിയായ അഭിനവ് (12) തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശി ശ്രീരാഗ് (12) എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഉച്ചക്ക് ശേഷം കളിക്കാനിറങ്ങിയ കുട്ടികളുടെ സൈക്കിളും തുണികളും പുഴയുടെ സമീപം ഇരിക്കുന്നത് കണ്ട് നാട്ടുകാരാണ് കുട്ടികള്‍ എവിടെയെന്ന് തിരക്കിയത്. പിന്നീടാണ് കുട്ടികളെ കാണാതായ വിവരം വീട്ടുകാരും അറിയുന്നത്. ഇതിലൊരു കുട്ടിയുടെ വീട് തൃശ്ശൂരാണ്. അവധിക്ക് ബന്ധു വീട്ടില്‍ വന്നതാണ്.

Continue Reading

Trending