Connect with us

kerala

ലഹരിക്കെതിരെ ജീവിതം സമരമാക്കിയ ദമ്പതികൾ

ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.

Published

on

പി.കെ മുഹമ്മദലി

‘തോറ്റ സമരമാണ് പക്ഷെ നാടിനും സമൂഹത്തിനും കുടുംബത്തിനും അനിവാര്യമായ സമരമാണ്, കേരള മദ്യ നിരോധന സിമിതിയുടെ സംസ്ഥാന പ്രസിഡണ്ട് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മദ്യത്തിനും ലഹരിക്കുമെതിരെ നടക്കുന്ന എല്ലാം സമരങ്ങളുടേയും തുടക്കത്തിൽ പറയുന്ന വാക്കുകളാണിത്. ലഹരി വിരുദ്ധ സമര മുഖത്തെ സമാനതകളില്ലാത്ത സാന്നിധ്യമായ ദമ്പതികളാണ് മൂടാടി മുചുകുന്ന് സ്വദേശികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറും.

നാടും വീടുമെല്ലാം ലഹരിയിൽ ഭീതിയിലാഴ്ത്തുന്ന പുതിയ ന്യൂജൻ കാലത്ത് ഇവരുടെ സമരം പ്രസക്തമാണ്. മദ്യ നിരോധനത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരെ വിശ്രമമില്ലാതെ കേരളത്തിന്റെ തെരുവിൽ നാൽപത്തിയഞ്ച് വർഷം സമര മുഖത്തുള്ള ദമ്പതികളായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്ററേയും ഭാര്യയും മദ്യ നിരോധന സിമിതി മഹിളാ വേദിയുടെ സംസ്ഥാന ജനറൽ സിക്രട്ടറിയുമായ പത്മിനി ടീച്ചറെയും മലയാളികൾ അടുത്തറിയേണ്ടവരാണ്.

സ്വന്തം നാടായ കേരള ഗാന്ധി എന്ന് അറിയപെടുന്ന മുചുകുന്ന് കേളപ്പജിയുടെ നാട്ടിൽ നിന്ന് ആരംഭിച്ച സമരവും ബോധവൽക്കരണവുമാണ് ഇന്ന് കേരളത്തിലാകെ പടർന്ന് പന്തലിച്ചത്. മദ്യത്തിനും ലഹരിക്കുമെതിരെയുള്ള പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ച രണ്ട് ജീവിതങ്ങൾ. സത്യാഗ്രഹ സമരങ്ങൾ,പദയാത്രകൾ,നിരാഹാര അനുഷ്ഠാനങ്ങൾ,ബോധവൽക്കരണ പ്രസംഗങ്ങൾ ഇങ്ങനെ ധർമോൽസുകവും സമരോൽസകവുമായ ദിവസങ്ങളിലൂടെയാണ് ഇവരുടെ ജീവിതം കടന്ന് പോവുന്നത്. കോഴിക്കോട് ജില്ലയിലെ മൂടാടി മുചുകുന്നാണ് കുഞ്ഞികൃഷ്ണൻമാസ്റ്ററുടെ ജനനം.

കർഷകനായ ചെറിയോമന നായരുടെയും കല്യാണി അമ്മയുടെയും മകനായ കുഞ്ഞികൃഷ്ണൻ മാസ്റ്റർ പയ്യോളി ഗവ:ഹൈസ്കൂളിൽ നിന്ന് പഠനം പൂർത്തികരിച്ച് ടി.ടിസി ചെയ്യുകയും ശേഷം മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ അധ്യാപനം നടത്തുകയും മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് സജീവമാകുന്നതിന് വേണ്ടി 2002 ൽ വളണ്ടിയർ റിട്ടയർമെന്റ് വാങ്ങുന്നത് വരെ അധ്യാപക ജോലിയിൽ തുടർന്നു.കൊയിലാണ്ടി കീഴരിയൂർ ഇടത്തിൽ അച്ചുതന്റെയും ലക്ഷ്മി അമ്മയുടെയും മകളായ പത്മിനി ടീച്ചർ 1973 ലാണ് കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ സമര സഖിയായി കടന്നുവരുന്നത് .

ഗുരുവായുരപ്പൻ കോളജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്ത് മുചുകുന്ന് നോർത്ത് യൂപി സ്കൂളിൽ തന്നെ അധ്യാപിക ആവുകയും 2005 ൽ പ്രധാന അധ്യാപികയായിട്ടാണ് വിരമിച്ചത്. എല്ലാം ഭാഷകളും കൈകാര്യം ചെയ്യുന്ന മാഷിന് അറബി ഭാഷ കൈകാര്യം ചെയ്യുന്നതിന് പ്രത്യാക അഗാതമായ കഴിവാണ്. ഖുർആനും പ്രവാചക ഹദീസുകളും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ സ്ഥിരമായ ഉദ്ധരണികളാണ് . മദ്യ നിരോധന സമരങ്ങൾക്ക് പ്രവാചകൻ മുഹമ്മദ് നബിയും മഹാത്മ ഗാന്ധിജിയുമാണ് മാഷിന്റെ മാതൃക. ഖുർആൻ വലിയ പ്രചോദനമാണ് . ഖുർആനിലാണ് ലഹരിക്കെതിരെ വലിയ വിലക്കുകളും താക്കീതുമുള്ളത്. സകല തിന്മകളുടെയും മാതാവാണ് മദ്യം എന്ന ഖുർആൻ വചനമാണ് ഞാൻ നടത്തുന്ന സമരങ്ങൾ മുന്നോട്ട് ഉയർത്തിവെക്കുന്നതെന്നാണ് മാഷ് പറയുന്നത് .

സ്കൂൾ പഠന കാലത്ത് തന്നെ പൊതുപ്രവർത്തനം ആരംഭിച്ച മാഷ് കോൺഗ്രസിന്റെ പ്രാദേശിക നേതാവ് കൂടിയായിരുന്നു.1981 ലാണ് ആദ്യമായി മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്വന്തം നാട്ടിൽ മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തുകയും അത് പൂർണ്ണ വിജയത്തിലെത്തുകയും 1982 ൽ നാട്ടുകാരെയെല്ലാം ഒരുമിപ്പിച്ച് അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന സിറിയക് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര്യ സമര സേനാനി ഇ.മൊയ്തു മൗലവിയാണ് ജന്മനാടായ മുചുകുന്നിനെ മദ്യവിമുക്ത ഗ്രാമമായി പ്രഖ്യാപിച്ചത്. ഇവിടുന്നാണ് മാഷിന്റെ പ്രവർത്തന തുടക്കം.

1982 ൽ തന്നെ തലശ്ശേരി മുതൽ തിരുവനന്തപുരം സിക്രട്ടറിയേറ്റ് വരെ മദ്യവിരുദ്ധ പദയാത്ര നടത്തുകയും പ്രദേശികമായി തുറക്കുന്ന മദ്യഷാപ്പുകൾക്കെതിരെ സമരം നടത്തി 85 ഓളം മദ്യഷാപ്പുകൾ അടച്ചുപൂട്ടിക്കാൻ മാഷിന് സാധിച്ചിട്ടുണ്ട്. കെ.എർ ഗൗരിയമ്മയാണ് ഈ സമയത്ത് എക്സൈസ് വകുപ്പ് മന്ത്രി. കോൺഗ്രസിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് സ്വന്തം പാർട്ടിയിൽ നിന്ന് രാജി വെച്ച് പോകേണ്ട സ്ഥിതി 1986 കാലഘട്ടത്തിൽ മാഷിന് വന്നിട്ടുണ്ട് . 2002 ആഗസ്തിൽ കേരളമാകെ രണ്ട് മാസം നീണ്ട് നിൽക്കുന്ന പദയാത്ര നടത്തി രാജീവ് ഗാന്ധി നടപ്പിലാക്കിയ പഞ്ചായത്ത് രാജ് നഗരപാലിക നിയമങ്ങളിലെ ഒരു പ്രദേശത്ത് മദ്യം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നാട്ടുകാർക്ക് അധികാരം നൽകുന്ന 232,447 വകുപ്പുകൾ പുനസ്ഥാപനത്തിനായി മൂന്ന് ലക്ഷത്തിലധികം പേർ ഒപ്പിട്ട ഭീമ ഹർജി സർക്കാറിന് സമർപ്പിച്ചു.

ഇങ്ങനെ ചെറുതും വലുതുമായ നിരവധി സമരങ്ങൾ നടത്തുകയും നടത്തികൊണ്ടിരിക്കുകയാണ് മാഷ്. സമരങ്ങളുടെ ഭാഗമായി രണ്ട് തവണ മാഷ് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ മലപ്പുറം കലക്ട്രേറ്റിലാണ് അനിശ്ചിത കാല സത്യാഗ്രഹ സമരം നടന്ന് കൊണ്ടിരിക്കുന്നത്. ഇടത് സർക്കാർ കഴിഞ്ഞ കാലത്തെ എല്ലാം നിയമങ്ങളും കാറ്റിൽ പറത്തി കേരളത്തിൽ മദ്യവും ലഹരിപദാർത്ഥങ്ങളും ഒഴുക്കികൊണ്ടിരിക്കുകയാണ്. ബാറുകളും പ്രാദേശിക മദ്യഷാപ്പുകളും വർദ്ധിച്ചതിൽ കണക്കില്ല. സർക്കാർ ലഹരി ഉപയോഗക്കാർക്ക് ഒത്താശ ചെയ്ത് കൊടുക്കുകയാണ്. ഈ നയം തിരുത്തുന്നത് വരെ സ്വന്തം ജീവൻ പണയം വെച്ച് മലപ്പുറം കലക്ട്രേറ്റിന് മുന്നിൽ കുഞ്ഞികൃഷ്ണൻ മാസ്റ്ററും ഭാര്യ പത്മിനി ടീച്ചറുമുണ്ടാകും.

ഇപ്പോൾ മലപ്പുറത്ത് സമരം 150 ദിവസം പിന്നിട്ടിരിക്കുകയാണ്. മുമ്പും നിരവധി നിരാഹര സത്യാഗ്രഹ സമരങ്ങളും പ്രക്ഷോഭങ്ങളുമെല്ലാം വർഷങ്ങളോളം മലപ്പുറത്ത് നടത്തിയിട്ടുണ്ട്. ആ സമരങ്ങളെല്ലാം വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എന്ത് കൊണ്ടാണ് മലപ്പുറത്ത് ഇങ്ങനെയൊരു സമരം നടത്തുന്നതെന്ന് മലയാളികളുടെ ചോദ്യത്തിന് മാഷിന് പ്രതീക്ഷ നിർഭരമായ ഉത്തരമാണ്. ഏറ്റവും അധികം വിശ്വാസികളും ഖുർആൻ വായിക്കുന്ന ജില്ലയും മലപ്പുറമാണ്. വിശ്വാസികളും മതബോധം ഉള്ളവരുമാണ് ഈ സമരത്തിന്റെ മൂലധനവും പ്രതീക്ഷയും. മുസ്ലിം ലീഗ് പാർട്ടി സമരത്തിന് തരുന്ന വലിയ പിന്തുണയാണ് ഒരോ ദിവസവും മുന്നോട്ടുള്ള ഊർജ്ജം.മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,ദേശീയ ജനറൽ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി സാഹിബ് മുസ്ലിം ലീഗ് എംഎൽഎമാരും പാണക്കാട് കുടുംബവും സമരത്തിന് തരുന്ന പിന്തുന്ന ആശവഹമാണ്.

പുതിയ കാലത്ത് കേരളം അഭിമുഖികരിക്കുന്ന മഹാ തിന്മക്കെതിരെ മറ്റു രാഷ്ട്രീയ പാർട്ടികളെയൊന്നും സമര മുഖത്ത് കാണാത്തത് എന്ത് കൊണ്ടെന്ന വലിയ ചോദ്യം മാഷ് ഉന്നയിക്കുന്നുണ്ട്. ഏകദേശം 35000 ത്തിലധികം പേരാണ് എൻഡോ സൽഫാൻ ദുരിത ബാധിതർ.എന്നാൽ മദ്യത്തിന്റെയും ലഹരിയുടെയും കാരണത്താൽ ദുരിതം അനുഭവിക്കുന്നവർ 40 ലക്ഷത്തിൽ പരം ആളുകളാണ്.കൊക്കകോളക്കെതിരെ കേരളത്തിൽ വലിയ സമരങ്ങൾ നടന്നു. പക്ഷെ മദ്യത്തിനും ലഹരി പദാർത്ഥങ്ങൾക്കുമെതിരെ കേരളത്തിൽ ഒരു സമരവും നടക്കുന്നില്ല.

സർക്കാർ തന്നെ കുടിപ്പിക്കുകയും കുടിച്ച് വാഹനമോടിച്ചാൽ പിഴ ഇടാക്കുകയും ചെയ്യും. ഇതെന്ത് നിയമമാണ്. ബാറുകൾക്കും മദ്യഷാപ്പുകൾക്ക് മുന്നിലും പൊതു ജനങ്ങൾക്ക് വിലങ്ങിട്ട് വാഹനങ്ങളുടെ നീണ്ട നിര കാണാം.എന്ത് കൊണ്ട് ബാറുകൾക്ക് മുന്നിൽ പൊലീസ് പരിശോധന നടത്താത് ? കുഞ്ഞികൃഷ്ണൻ മാസ്റ്ററും പത്മിനി ടീച്ചറും ചോദിക്കുന്ന ചോദ്യങ്ങളുടെ മുന്നിൽ സർക്കാർ ഉത്തരമില്ലാതെ മുട്ടുമടക്കുകയാണ്. നാടും കുടുംബവുമെല്ലാം വിട്ടാണ് മാഷും ഭാര്യയും സമരത്തിന്റെ മുന്നണിപോരാളികളായി ഉള്ളത്. മക്കളോടൊപ്പവും പേര മക്കളോടൊപ്പവും വീട്ടിൽ വിശ്രമിക്കേണ്ട സമയത്ത് വീട് അടച്ച്പൂട്ടി സമരത്തിന് ഇറങ്ങുന്നത് ഞങ്ങളെ അഭിമാനമാണ്.

നാൽപത്തിയഞ്ച് വർഷത്തെ സമരങ്ങൾക്കിടയിൽ ഒരു പാട് ബാറുകളും മദ്യഷാപ്പുകളും അടച്ച്പൂട്ടാനും പുതുതായി തുറക്കാൻ ശ്രമം നടത്തിയപ്പോൾ ഇല്ലായ്മ ചെയ്യാനും ഒരോ സർക്കാർ വരുമ്പോഴും മദ്യ നയത്തിൽ വിവിധ മാറ്റങ്ങൾ കൊണ്ട് വരാനും സമരങ്ങളെ കൊണ്ട് സാധിച്ചിട്ടുണ്ട്. കേരളത്തിലെ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും സമാധാനവും നന്മയും ആഗ്രഹിക്കുന്ന മനുഷ്യർക്ക് വേണ്ടി മരണം വരെ ഈ മഹാ തിന്മക്കെതിരെ സമരമുഖത്ത് ഉണ്ടാകുമെന്നാണ് മാഷിനും ഭാര്യ പത്മിനി ടീച്ചർക്കും പറയാനുള്ളത്. നമ്മുടെ സംസ്കാരത്തെ തകർക്കുന്ന കൊലയാളിയായ ലഹരിക്കെതിരെ സമര ജീവിതം സമർപ്പിക്കുകയാണ് ഇരുവരും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published

on

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Continue Reading

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

Trending