kerala

ഏജന്റുമാരില്‍ നിന്ന് കൈക്കൂലി: മദ്യശാലയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന; 43,430 രൂപ പിടിച്ചെടുത്തു

By webdesk18

September 22, 2025

മലപ്പുറം കണ്‍സ്യൂമര്‍ഫെഡിന്റെ മുണ്ടുപറമ്പ് മദ്യവില്‍പനശാലയില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 43,430 രൂപ പിടിച്ചെടുത്തു. മദ്യ കമ്പനികളുടെ ഏജന്റുമാരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധന.

ചില കമ്പനികളുടെ ഉല്‍പന്നങ്ങള്‍ കൂടുതല്‍ വില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രോത്സാഹനം സ്വീകരിക്കുന്നുവെന്ന പരാതിയും ഉണ്ടായിരുന്നു. കൂടുതല്‍ പണം വാങ്ങി മൂന്ന് ലിറ്ററിലധികം മദ്യം നല്‍കുകയും ലഭിച്ച തുക ഉദ്യോഗസ്ഥര്‍ തമ്മില്‍ പങ്കിട്ടെടുക്കുകയും ചെയ്തതായി കണ്ടെത്തി. ഇതുസംബന്ധിച്ച് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.