News
ഗസ്സയില്‍ ആക്രമണം കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഇസ്രാഈല്‍
നെതന്യാഹുവിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും
തെല്‍അവിവ്: ഗസ്സയില്‍ നടക്കുന്ന ആക്രമണങ്ങള്‍ കുറയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയതായി ഇസ്രാഈലി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതിയിലെ പല നിര്‍ദേശങ്ങളും ഹമാസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഇസ്രാഈലിന്റെ തീരുമാനം.
നെതന്യാഹുവിന്റെ ഓഫീസിന്റെ വിവരമനുസരിച്ച്, ട്രംപിന്റെ ഇരുപതിന പദ്ധതിയുടെ ആദ്യഘട്ടം ഉടന്‍ നടപ്പാക്കും. ”ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും യഥാര്‍ത്ഥ അവസരമാണിത്” എന്ന് ഇസ്രാഈല്‍ പ്രതിപക്ഷ നേതാവ് യായിര്‍ ലാപിഡ് പറഞ്ഞു. കരാറിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഔദ്യോഗികമായി ഇസ്രാഈല്‍ പങ്കാളിയാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ചില വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും ഹമാസ് അറിയിച്ചു. സമാധാനത്തിന് ഹമാസ് തയ്യാറാണെന്നും, ഇസ്രാഈല്‍ ഉടന്‍ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും ട്രംപ് നിര്‍ദ്ദേശിച്ചു. ”സമാധാന വഴിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതിന് എല്ലാവര്‍ക്കും നന്ദി” എന്ന് ട്രംപ് പ്രതികരിച്ചു. ഹമാസിന്റെ നിലപാടില്‍ ഗസ്സയില്‍ ആഘോഷപ്രകടനങ്ങള്‍ അരങ്ങേറി.
entertainment
കമല്‍ ഹാസന്‍ നായകനാകുന്ന പുതിയ ചിത്രത്തിന് സംഗീതം ജേക്സ് ബിജോയ്
മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു.
മലയാള സിനിമയിലെ മ്യൂസിക് മാജിഷ്യന്‍ ജേക്സ് ബിജോയ് തന്റെ എഴുപത്തിയഞ്ചാമത് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇന്ത്യന്‍ സിനിമാ മഹാതാരമായ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രത്തിനായാണ്.
മലയാളത്തില്‍ റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ലോകയും തുടരുവും എന്ന ചിത്രങ്ങള്‍ക്ക് ശേഷം കമല്‍ ഹാസന്‍ ജേക്സിന്റെ സംഗീത മികവിനെ പ്രശംസിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍ബ് അറിവ് സഹോദരങ്ങള്‍ സംവിധാനം ചെയ്യുന്ന കമല്‍ ഹാസന്‍ ചിത്രത്തില്‍ ജേക്സ് ബിജോയ് ചേര്‍ന്നത്.
”കമല്‍ ഹാസന്‍ പോലെയുള്ള ഒരു ലെജന്‍ഡിന്റെ ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് എന്റെ ജീവിതത്തിലെ വലിയ അഭിമാനമാണ്,” എന്ന് ജേക്സ് ബിജോയ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ഏറെക്കാലം ചെലവഴിച്ചിട്ടുള്ള ജേക്സ്, യേര്‍ക്കാട് സ്‌കൂള്‍ ദിനങ്ങളില്‍ നിന്നും ചെന്നൈയിലെ സംഗീതജീവിതത്തിലേക്കുള്ള യാത്രയെ തന്റെ കരിയറിന്റെ അടിത്തറയെന്ന് വിശേഷിപ്പിച്ചു.
മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ജേക്സ് ബിജോയ്, ഈ പുതിയ തമിഴ് പ്രോജക്ടിലും അതേ മികവ് ആവര്‍ത്തിക്കുമെന്നതാണ് ആരാധകരുടെ പ്രതീക്ഷ.
കമല്‍ ഹാസനും അന്‍ബ് അറിവ് സഹോദരന്മാരും ചേര്‍ന്ന ചിത്രത്തിന്റെ ഷൂട്ടിംഗ്, അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ എന്നിവ അടുത്തിടെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
News
ഗസ്സ വംശഹത്യ; നെതന്യാഹുവിനെതിരെ തുര്‍ക്കിയില്‍ അറസ്റ്റ് വാറണ്ട്
നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.
ഇസ്താംബൂള്‍: ഗസ്സയിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെയും മറ്റു മന്ത്രിമാരെയുംതിരെ തുര്‍ക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നെതന്യാഹുവിനൊപ്പം പ്രതിരോധമന്ത്രി യോവ് ഗലന്റ്, സുരക്ഷാമന്ത്രി ഇറ്റാമര്‍ ബെന്‍ഗിവിര്‍, ആര്‍മി ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ തുടങ്ങിയവരും ഉള്‍പ്പെടെ 37 പേര്‍ക്ക് എതിരെയാണ് വാറണ്ട്.
തുര്‍ക്കിയുടെ നിയമവ്യവസ്ഥയാണ് ഈ നടപടി കൈക്കൊണ്ടത്. എങ്കിലും 37 പേരുടേയും പൂര്‍ണ്ണ പട്ടിക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
ഗസ്സയിലെ മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, 2023 ഒക്ടോബര്‍ മുതല്‍ ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണങ്ങള്‍ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി ആരോപിച്ചു. 2023 ഒക്ടോബര്‍ 17-ന് അല്‍-അഹ്‌ലി ആശുപത്രിയില്‍ നടന്ന ഇസ്രാഈല്‍ ബോംബാക്രമണത്തില്‍ 500 പേര്‍ കൊല്ലപ്പെട്ടത് ഉള്‍പ്പെടെ അനവധി ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും തകര്‍ത്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
ഗസ്സയിലെ ഉപരോധം മൂലം വലിയ മാനവിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും, തുര്‍ക്കി നിര്‍മ്മിച്ച തുര്‍ക്കിഷ്-ഫലസ്തീനിയന്‍ ഫ്രണ്ട്ഷിപ്പ് ആശുപത്രിയും ഇസ്രായേല്‍ സൈന്യം മാര്‍ച്ചില്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുര്‍ക്കിയുടെ നടപടിയെ ”പി.ആര്‍ പരിപാടി മാത്രമാണ്” എന്ന് പറഞ്ഞ് ഇസ്രാഈല്‍ വിദേശകാര്യമന്ത്രി പ്രതികരിച്ചു. യഥാര്‍ത്ഥ അന്വേഷണപരമായ അടിത്തറയില്ലാത്ത രാഷ്ട്രീയ നീക്കമാണിതെന്ന് ഇസ്രാഈല്‍ ആരോപിച്ചു.
തുര്‍ക്കിയുടെ നീക്കത്തെ ഹമാസ് സ്വാഗതം ചെയ്തു. ”ഇത് നീതി, മാനവികത, സഹോദരത്വം എന്നിവയുടെ പ്രതീകമാണ്,” എന്നാണ് ഹമാസിന്റെ പ്രതികരണം.
അന്താരാഷ്ട്ര നീതിന്യായ കോടതിയും നേരത്തെ നെതന്യാഹുവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണത്തിനെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ തുര്‍ക്കിയും കക്ഷിയായി ചേര്‍ന്നിരുന്നു.
News
ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം ഉള്ളവര്‍ക്ക് വിസ നിഷേധിച്ച് ട്രംപ് ഭരണകൂടം
ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
വാഷിങ്ടണ്‍: അമേരിക്കന്‍ വിസ ലഭിക്കുന്നതിനുള്ള പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളുള്ളവരുടെ വിസ അപേക്ഷകള്‍ യുഎസ് കോണ്‍സുലേറ്റുകള്‍ നിഷേധിക്കാമെന്ന് പുതിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ താമസിക്കാന്‍ വിസയ്ക്കായി അപേക്ഷിക്കുന്ന വിദേശികള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ അവരുടെ ചികിത്സാചെലവുകള്‍ രാജ്യത്തിന് വന്‍ സാമ്പത്തിക ബാധ്യതയായേക്കുമെന്ന യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ട് പറയുന്നു.
പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ കോണ്‍സുലേറ്റുകളിലും എംബസികളിലും ഇതിനകം അയച്ചുകഴിഞ്ഞതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് സ്ഥിരീകരിച്ചു. ഇതോടെ, യുഎസില്‍ താമസമാക്കിയിരിക്കുന്ന ഇന്ത്യക്കാര്‍ക്കും വിസ പുതുക്കല്‍ സംബന്ധിച്ച കാര്യങ്ങളിലും തിരിച്ചടി നേരിടേണ്ടി വരാമെന്നാണ് സൂചന.
ഇതുവരെ വിസ അപേക്ഷാ പ്രക്രിയയുടെ ഭാഗമായി സാംക്രമിക രോഗങ്ങള്‍, വാക്സിനേഷന്‍, പകര്‍ച്ചവ്യാധികള്‍, മാനസികാരോഗ്യ നില തുടങ്ങിയവ പരിശോധിച്ചുവരികയായിരുന്നു. ഇപ്പോള്‍ അതിനൊപ്പം ദീര്‍ഘകാല രോഗങ്ങളും അമിതവണ്ണവുമെല്ലാം വിസ പരിഗണനയില്‍ ഉള്‍പ്പെടുത്തും.
അതേസമയം, അമേരിക്കന്‍ പാസ്പോര്‍ട്ടിലെ ലിംഗസൂചകത്തില്‍ നിന്നും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിന് ഇനി ഇടമുണ്ടാകില്ല. പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നയം നടപ്പാക്കാന്‍ അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കി. ഇനി പാസ്പോര്‍ട്ടില്‍ ലിംഗസൂചകമായി ‘പുരുഷന്‍’ അല്ലെങ്കില്‍ ‘സ്ത്രീ’ എന്നത് മാത്രമേ കാണിക്കുകയുള്ളൂ.
-
kerala3 days agoദേവസ്വം ബോര്‍ഡ് കാലാവധി നീട്ടാനുള്ള നീക്കം സ്വര്‍ണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കാന്‍; സണ്ണി ജോസഫ്
-
kerala3 days agoഅങ്കമാലിയില്‍ 6 മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു
-
kerala2 days ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News2 days agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
india3 days agoകാമുകിയുടെ വിവാഹം തടയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; പോലീസ് സ്റ്റേഷനില്‍ തീകൊളുത്തി യുവാവ് മരിച്ചു
-
News3 days agoസൂപ്പര്‍ കപ്പ്: മുഹമ്മദന്‍സ് എസ്എസിക്കെതിരെ ഗോകുലം കേരളയ്ക്ക് ജയം
-
News3 days ago‘ഞങ്ങളെ ഭരിക്കുന്നത് ക്രിക്കറ്റല്ല’; അന്താരാഷ്ട്ര ഹോക്കി മത്സരങ്ങളില്‍ ഹസ്തദാനരീതി തുടരും
-
Film3 days agoരജനികാന്ത് നായകനായി, കമല്‍ ഹാസന്‍ നിര്‍മിക്കുന്ന ചിത്രം; ‘തലൈവര്‍ 173’ പ്രഖ്യാപിച്ചു

