Connect with us

kerala

രാമനാട്ടുകരയില്‍ സ്വകാര്യ ബസുകളുടെ മത്സര ഓട്ടം ദുരന്തമായി; സ്‌കൂട്ടര്‍ യാത്രിക മരിച്ചു

കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണമായത്.

Published

on

കോഴിക്കോട് രാമനാട്ടുകരയില്‍ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സര ഓട്ടത്തിനിടെ ഭീകര അപകടം. ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ യാത്രിക മരണമടഞ്ഞു. പള്ളിക്കല്‍ സ്വദേശിനി തസ്ലീമയാണ് മരിച്ചത്.

കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ തസ്ലീമ താഴെ വീണതിനെ തുടര്‍ന്ന് ബസ് ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികള്‍ മത്സര ഓട്ടം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending