kerala
പുഴയിൽ കാർ മറിഞ്ഞ് മരണപ്പെട്ട യുവ ഡോക്ടർ ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മകൻ
മതിലകം – പാപ്പിനിവട്ടം ബാങ്ക് ബ്രാഞ്ച് മാനേജർ പമ്പിനെഴുത്ത് ഗഫൂറിന്റെയും, ജില്ലാ പഞ്ചായത്തു മെമ്പർ അഫ്സ ഗഫൂറിന്റെയും മകനാണ് യുവ ഡോക്ടർ അജ്മൽ (27).
ആലുവ പുഴയിൽ ദിശതെറ്റി കാർ മറിഞ്ഞ് മരിച്ച യുവ ഡോക്ടർ ഡോ. അജ്മൽ.മതിലകം ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മകൻ. മതിലകം – പാപ്പിനിവട്ടം ബാങ്ക് ബ്രാഞ്ച് മാനേജർ പമ്പിനെഴുത്ത് ഗഫൂറിന്റെയും, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം അഫ്സ ഗഫൂറിന്റെയും മകനാണ് യുവ ഡോക്ടർ അജ്മൽ (27). ചന്തപ്പുര ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറാണ് .കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ട രണ്ട് യുവ ഡോക്ട്ടർമാരിൽ ഒരാളാണ് അജ്മൽ. ഇന്ന് വൈകീട്ട്. ഇരിഞ്ഞാലക്കുട താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഖബറടക്കം.സഹോദരി Dr. അജ്മി, സഹോദരൻ അൽഫാസ്.മക്കയിൽ സേവനം ചെയ്യുന്ന തളിക്കുളം സ്വദേശി സത്താറിൻ്റെ ഭാര്യാ സഹോദരിയുടെ മകൻ ആണ്.
kerala
ശബരിമല സ്വര്ണക്കൊള്ള; പോറ്റിയുടെയും മുരാരി ബാബുവിന്റെയും റിമാന്ഡ് നീട്ടി
അടുത്ത മാസം 11 വരെയാണ് റിമാന്ഡ് ചെയ്തത്.
ശബരിമല സ്വര്ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില് ഒന്നാം പ്രതി ഉണ്ണികൃഷ്ണന് പോറ്റിയെയും ദേവസ്വം ബോര്ഡ് മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവിനെയും കോടതി 14 ദിവസത്തേക്ക് കൂടി റിമാന്ഡ് ചെയ്തു. അടുത്ത മാസം 11 വരെയാണ് റിമാന്ഡ് ചെയ്തത്. സ്വര്ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളില് മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലന്സ് കോടതി ഇന്നലെ തള്ളിയിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്ണം കവര്ന്ന കേസിലും ദ്വാരപാലകശില്പത്തിലെ സ്വര്ണപ്പാളികള് കവര്ന്ന കേസിലും മുരാരി ബാബു പ്രതിയാണ്. കട്ടിളപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാന് മുരാരി ബാബു ചുമതലയേല്ക്കുന്നതിന് മുന്പേ ഉത്തരവിട്ടിരുന്നതായും അദ്ദേഹത്തില് അതില് പങ്കില്ലെന്നുമായിരുന്നു ജാമ്യാപേക്ഷയിലെ വാദം. എന്നാല് കോടതി ഇക്കാര്യം തള്ളി. മുരാരി ബാബു ചുമതലയില് ഉണ്ടായിരിക്കെയാണ് കട്ടിളപ്പാളി കൊണ്ടുപോകാന് മഹസര് തയ്യാറാക്കിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
ദ്വാരപാലക ശില്പ്പാളിയിലെ സ്വര്ണപ്പാളി മോഷണക്കേസില് മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വര്ണക്കൊള്ളക്കേസില് ആറാം പ്രതിയുമാണ് മുരാരി ബാബു.
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം. നിലമ്പൂര് ചാലിയാര് നദിക്ക് സമീപമുള്ള അരയാട് എസ്റ്റേറ്റില് ഇന്ന് രാവിലെ 9.10ഓടെയാണ് ദുരന്തം. ഝാര്ഖണ്ഡ് സ്വദേശിയായ അതിഥി തൊഴിലാളി ഷാരു (40) കാട്ടാനയുടെ ചവിട്ടേറ്റ് മരണമടഞ്ഞു.
കാട്ടാനയെ കണ്ടതോടെ തൊഴിലാളികള് ഓടിത്തുടങ്ങി. ഓടുന്നതിനിടെ ഷാരുവിനെ പിന്തുടര്ന്ന കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരുവിനെ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജനവാസമേഖലകളില് കാട്ടാന ശല്യം പതിവായ മേഖലയാണിത്. സംഭവങ്ങള് ആവര്ത്തിക്കുമ്പോഴും പ്രശ്നപരിഹാരത്തിനായി വനംവകുപ്പ് ശക്തമായ നടപടികള് സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതിയെന്നാണ്.
kerala
അലന് കൊലക്കേസ്: കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി
പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില് നിന്നാണ് കണ്ട്രോണ്മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്
തിരുവനന്തപുരം: അലന് കൊലക്കേസില് നിര്ണായക മുന്നേറ്റമായി കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്തിന്റെ വീട്ടില് നിന്നാണ് കണ്ട്രോണ്മെന്റ് പൊലീസ് കത്തി കണ്ടെത്തിയത്. സംഭവത്തിന് ശേഷം അജിന് കത്തി ഇവിടെ ഒളിപ്പിച്ചതാണെന്ന് അന്വേഷണത്തില് വ്യക്തമായി.
പ്രാഥമിക ചോദ്യം ചെയ്യലില് കത്തി എവിടെയോ നഷ്ടപ്പെട്ടുവെന്നാണ് അജിന് പറഞ്ഞിരുന്നത്. എന്നാല് വിശദമായ അന്വേഷണവും തെളിവെടുപ്പും തുടര്ന്ന് ഒടുവില് ഒളിപ്പിച്ച ആയുധം പൊലീസ് കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ മാസം ഫുട്ബോള് മത്സരത്തിനിടയില് ഉണ്ടായ തര്ക്കമാണ് 18 കാരനായ ചെങ്ങല്ചൂള രാജാജി നഗര് സ്വദേശിയായ അലന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം മോഡല് സ്കൂളില് നടന്ന ഫുട്ബോള് മത്സരത്തെ തുടര്ന്ന് യുവാക്കള് തമ്മില് ഉണ്ടായ വാക്കുതര്ക്കം ക്രൂരമായ ആക്രമണത്തിലേക്ക് നീങ്ങുകയായിരുന്നു.
-
News3 days agoഇത്യോപ്യയില് അഗ്നിപര്വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില് അധികൃതര്
-
kerala3 days agoശബരിമലയില് നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala18 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചു
-
gulf3 days agoസൗദിയില് കെട്ടിടത്തിന് മുകളില് നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്ദിച്ചു; രണ്ട് പേര് പിടിയില്
-
india2 days agoപരീക്ഷാഫലത്തെ തുടര്ന്ന് ഹൈദരാബാദില് പത്താം ക്ലാസ് വിദ്യാര്ത്ഥിനി കെട്ടിടത്തില് നിന്ന് ചാടി മരിച്ചു

