kerala

പുഴയിൽ കാർ മറിഞ്ഞ് മരണപ്പെട്ട യുവ ഡോക്ടർ ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മകൻ

By webdesk15

October 01, 2023

ആലുവ പുഴയിൽ ദിശതെറ്റി കാർ മറിഞ്ഞ് മരിച്ച യുവ ഡോക്ടർ ഡോ. അജ്മൽ.മതിലകം ബ്ലോക്ക് പഞ്ചായത്തംഗത്തിൻ്റെ മകൻ. മതിലകം – പാപ്പിനിവട്ടം ബാങ്ക് ബ്രാഞ്ച് മാനേജർ പമ്പിനെഴുത്ത് ഗഫൂറിന്റെയും, മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം  അഫ്സ ഗഫൂറിന്റെയും മകനാണ് യുവ ഡോക്ടർ അജ്മൽ (27). ചന്തപ്പുര ക്രാഫ്റ്റ് ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടറാണ് .കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി മരണപ്പെട്ട രണ്ട് യുവ ഡോക്ട്ടർമാരിൽ ഒരാളാണ് അജ്മൽ. ഇന്ന് വൈകീട്ട്. ഇരിഞ്ഞാലക്കുട താലൂക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഖബറടക്കം.സഹോദരി Dr. അജ്മി, സഹോദരൻ അൽഫാസ്.മക്കയിൽ സേവനം ചെയ്യുന്ന തളിക്കുളം സ്വദേശി സത്താറിൻ്റെ ഭാര്യാ സഹോദരിയുടെ മകൻ ആണ്.