ന്യൂഡല്‍ഹി : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍  ഒരാഴ്ച കൂടി നീട്ടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റീവ് നിനക്കും രോഗികളുടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ കുറവു രേഖപ്പെടുത്തിയിരുന്നു.

ലോക് ഡോണ്‍ കൊണ്ട് നല്ല മാറ്റമാണ് ഡല്‍ഹിയില്‍ ഉണ്ടായിരിക്കുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞിരിക്കുന്നു.
ഡല്‍ഹി കൈവരിച്ച നേട്ടം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ഒരുക്കമല്ല. അതുകൊണ്ടുതന്നെ ലോക്ക് ഡൗണ്‍ നീട്ടുകയാണ് എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

രാജ്യത്ത് കോവില്‍ തരംഗം വ്യാപിക്കുന്നതിന് ഇടയിലും ഡല്‍ഹിയില്‍ കേസുകള്‍ കുറയാന്‍ കാരണം ലോക് ഡൗണ്‍ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതു കൊണ്ടുതന്നെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് താഴെ എത്തുന്നതുവരെ ലോക് ഡോണ്‍ തുടരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.