kerala
യന്ത്രത്തിൽ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
ശനിയാഴ്ച രാത്രി പത്തരയോടെ മൂന്നുപീടികയിലെ പ്ലാന്റിൽ കോൺക്രീറ്റ് മിക്സറിൽ ജോലി ചെയ്യുന്നതിനിനെ കൈ കൺ വെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.

കയ്പ്പമംഗലം: യന്ത്രത്തിൽ കൈ കുടുങ്ങി ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കയ്പമംഗലം മൂന്നുപീടികയിൽ നിർദ്ദിഷ്ട ആറുവരി ദേശീയ പാതയുടെ ജോലിക്കായി എത്തിയ വെസ്റ്റ് ബംഗാൾ സ്വദേശി ബസുദേവ് സർക്കാർ ( 30 ) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രി പത്തരയോടെ മൂന്നുപീടികയിലെ പ്ലാന്റിൽ കോൺക്രീറ്റ് മിക്സറിൽ ജോലി ചെയ്യുന്നതിനിനെ കൈ കൺ വെയർ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ മറ്റു തൊഴിലാളികൾ ചേർന്ന് കൈ യന്ത്രത്തിൽ നിന്ന് വേർപെടുത്തി എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. കയ്പമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
kerala
സ്‌കൂളില്‍ എത്താന്‍ വൈകി; 5ാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി അധികൃതര്‍
തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം.

സ്‌കൂളില്‍ വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതായി പരാതി. തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഇരുട്ടുമുറിയില്‍ ഇരുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പ്രിന്‍സിപ്പാള്‍ ബന്ധുക്കളെ അറിയിച്ചു.
സംഭവത്തില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് ബന്ധുക്കളുടെ നിലപാട്. വിഷയം അന്വേഷിക്കാന്‍ എത്തിയ രക്ഷിതാക്കളോട് സ്‌കൂള്‍ അധികൃതര്‍ മോശമായി പെരുമാറിയതായും ആരോപിച്ചു. കുട്ടിയെ ടിസി നല്‍കി പറഞ്ഞുവിടുമെന്നും വൈകി വന്നാല്‍ വെയിലത്ത് ഓടിക്കുമെന്നും അധികൃതര്‍ രക്ഷിതാക്കളോട് പറഞ്ഞു. രണ്ട് മിനിറ്റ് മാത്രം വൈകിയതിന് ആദ്യം ഗ്രൗണ്ടില്‍ ഓടിച്ചതിന് ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയതെന്ന് കുട്ടി പ്രതികരിച്ചു.
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുകയാണ്. കുട്ടിയുടെ പിതാവ് തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റിനും പരാതി നല്‍കിയിട്ടുണ്ട്.
kerala
എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി
വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു.

എഡിജിപി എം.ആര്‍ അജിത് കുമാറിനിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍, ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള റിപ്പോര്‍ട്ട് തള്ളി കോടതി. വിജിലന്‍സ് ശരിയായ അന്വേഷണം നടത്തിയിട്ടില്ലെന്നും തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി വിമര്‍ശിച്ചു. സംഭവം തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി നേരിട്ട് അന്വേഷിക്കും. വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കറ്റ് നാഗരാജാണ് കോടതിയെ സമീപിച്ചത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലെന്ന് ചൂണിക്കാട്ടി അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് ഡയറക്ടര്‍ നേരത്തെ മടക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനോട് വിജിലന്‍സ് ഡയറക്ടര്‍ക്ക് മുന്‍പാകെ ഹാജരാകാനും നിര്‍ദേശം നല്‍കിയിരുന്നു.
തിരുവനന്തപുരം നഗരത്തില്‍ ആസംബര വീട് നിര്‍മ്മിക്കുന്നത് അഴിമതി പണം ഉപയോഗിച്ചാണ് , കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ട് , മലപ്പുറം എസ്.പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് ഫര്‍ണിച്ചറാക്കി, ഫ്‌ലാറ്റ് വില്‍പ്പനയിലൂടെ കളപ്പണം വെളുപ്പിച്ചു എന്നതടക്കം നിരവധി പരാതികളാണ് വിജിലന്‍സ് അന്വേഷിച്ചത്. എല്ലാ ആരോപണങ്ങളിലും എം.ആര്‍ അജിത് കുമാറിന് ക്ലീന്‍ ചീറ്റ് നല്‍കിയ റിപ്പോര്‍ട്ടാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറിയത്. വിജിലന്‍സ് തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നിലെ എസ്പിയാണ് അന്വേഷണം നടത്തിയത്. എന്നാല്‍ ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത തയ്യാറായില്ല. അന്വേഷണ റിപ്പോര്‍ട്ട് അവ്യക്തത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് മടക്കി അയക്കുകയായിരുന്നു.
kerala
മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണം; പി.വി അബ്ദുൽവഹാബ് എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു
രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.

നിലമ്പൂർ: നിലമ്പൂർ- ഷൊരണൂർ മെമു സർവ്വീസിന്റെ സമയക്രമം പുതുക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അബ്ദുൽവഹാബ് എം.പി ചെന്നൈ സതേൺ റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. മെമു സർവ്വീസ് ആരംഭിക്കാനുള്ള തീരുമാനത്തെ പ്രശംസിച്ച എം.പി യാത്രക്കാരുടെ സൗകര്യം മാനിച്ച് ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം ഉൾപ്പെടെ മാറ്റി നിശ്ചയിക്കുന്നതായിരിക്കും ഉചിതമെന്ന് അറിയിച്ചു. രാത്രി 8.30നാണ് നിലവിൽ ഷൊർണൂരിൽനിന്നുള്ള സമയം. ഇത് വന്ദേഭാരത് ഉൾപ്പെടെയുള്ള കണക്ഷനുകളെ ആശ്രയിക്കുന്നവർക്ക് പ്രയാസമാകും.
ഷൊർണൂരിൽനിന്നുള്ള പുറപ്പെടൽ സമയം 9 മണിയാക്കിയാൽ വന്ദേഭാരത് കണക്ടിവിറ്റി ലഭ്യമാകും. അലപ്പുഴകണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരംമംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് എന്നിവയുടെ കണക്ടിവിറ്റിക്കും ഈ സമയമാറ്റം ഉപകാരപ്പെടും. നിലവിൽ 8.15ന് പുറപ്പെടുന്ന പാസഞ്ചർ ട്രെയിൻ സമയം 7:10 ആക്കി പുതുക്കണം. കൊയമ്പത്തൂർ-നിലമ്പൂർ നേരിട്ടുള്ള കണക്ടിവിറ്റി ഇതോടെ സാധ്യമാകും. കോയമ്പത്തൂർ-ഷൊർണൂർ പാസഞ്ചർ 7:05 ന് ഷൊർണൂരിൽ എത്തുന്നതുകൊണ്ട് അതേ 7:10ന് പുറപ്പെടാൻ അനുവദിക്കാവുന്നതാണ്. മെമു നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 03:30 ആയി മാറ്റണം.
ഇതുവഴി എറണാകുളത്തേക്കുള്ള നേരിട്ടുള്ള കണക്ഷൻ അല്ലെങ്കിൽ മെമു 66319 വഴി ഷൊർണൂരിൽനിന്ന് നിന്ന് എളുപ്പമുള്ള യാത്ര സാധ്യമാകും. ഇതിന് അനുസൃതമായി മറ്റു ട്രെയിനുകളും സമയം ക്രമീകരിക്കണം. ഷൊർണൂരിലെ പ്രധാന കണക്ഷനുകൾ ആശ്രയിക്കുന്ന യാത്രക്കാർക്ക്, യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ നിലമ്പൂരിലേക്ക് നീട്ടുന്ന മെമു സർവ്വീസ് ഉപകാരപ്പെടണമെങ്കിൽ സമയം ക്രമീകരിക്കേണ്ടത് അനിവാര്യമാണെന്നും പി.വി അബ്ദുൽ വഹാബ് എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ പരിശോധന നടത്തി ഉചിതമായ തീരുമാനമെടുക്കുമെന്ന് ജനറൽ മാനേജർ അറിയിച്ചു.
-
kerala3 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ
-
Film3 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര് വണ്: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്ഹീറോ ആവേശത്തില്’
-
News3 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india3 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
film2 days ago
അംഗത്വ രേഖകളില് സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്
-
kerala2 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കാര് ഫുട്പാത്തിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടം: ലൈസന്സ് സസ്പെന്ഡ് ചെയ്തു
-
kerala3 days ago
മെസ്സി വരുമെന്ന് പറഞ്ഞു വഞ്ചിച്ച കായിക മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രദിഷേധ പന്തുകളി സംഘടിപ്പിച്ചു