Connect with us

kerala

ലീഗിന്റെ പൊന്നാംപുരം കോട്ടയില്‍ സമദാനിക്ക് വന്‍ വിജയം

2 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്.

Published

on

മലപ്പുറത്തിന്റെ ഹൃദയമായ പൊന്നാനിയില്‍ പരാജയമില്ലെന്ന് ആവര്‍ത്തിച്ച് മുസ്ലിം ലീഗ്. ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും വന്‍ ഭൂരിപക്ഷത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ഡോ. അബ്ദുസ്സമദ് സമദാനി. 2 ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി കെ എസ് ഹംസയെ സമദാനി പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയില്‍ ഇടത് മുന്നണി കിണഞ്ഞ് ശ്രമിച്ചിട്ടും സമദാനിയുടെ വോട്ട് നില കുറയ്ക്കാനായില്ല. ഇ ടി മുഹമ്മദ് ബഷീര്‍ നേടിയതിനേക്കാള്‍ ഭൂരിപക്ഷത്തിലാണ് പൊന്നാനിയില്‍ സമദാനിയുടെ വിജയം.

2009 ലും 2014ലും 2019 ലും ഇ ടി മുഹമ്മദ് ബഷീറാണ് പൊന്നാനിയില്‍ തുടര്‍ച്ചയായി വിജയിച്ചത്. ഇത്തവണ ഇ ടി മലപ്പുറത്തേക്ക് ചുവടുമാറിയതോടെയാണ് പൊന്നാനിയിലേക്കുള്ള സമദാനിയുടെ കടന്നുവരവ്. രണ്ടാം തവണ ലോക്‌സഭാ മണ്ടലത്തിലേക്കെത്തുന്ന സമദാനി മുന്‍ ലീഗ് നേതാവിനെയാണ് പരാജയപ്പെടുത്തിയതെന്ന പ്രത്യേകതയുമുണ്ട്.

2014 ല്‍ ഇ ടി മുഹമ്മദ് ബഷീര്‍ 3,78,503 വോട്ടാണ് നേടിയത്. ഇടത് സ്വതന്ത്രനായി മത്സരിച്ച വി അബ്ദുറഹ്മാന്‍ 3,53,093 വോട്ടും നേടിയിരുന്നു. ബിജെപിയുടെ കെ നാരായണന്‍ മാസ്റ്റര്‍ 75,212 വോട്ടും നേടി. 25,410 വോട്ടിന്റെ ഭൂരിപക്ഷമാണ് അന്ന് ഇ ടിക്ക് ലഭിച്ചത്. ഇ ടി മുഹമ്മദ് ബഷീര്‍ 43.4% വോട്ടും വി അബ്ദുറഹ്മാന്‍ 40.5% വോട്ടും കെ നാരായണന്‍ മാസ്റ്റര്‍ 8.6% വോട്ടും നേടി.

2019ലാകട്ടെ ഇ ടിക്ക് കിട്ടിയത് 5,21,824 വോട്ടാണ്. 1,43,321 വോട്ടാണ് 2014 ല്‍ നിന്ന് 2019 ലെത്തുമ്പോള്‍ ഇ ടിക്ക് കൂടിയത്. ഇടത് സ്വതന്ത്രന്‍ പി വി അന്‍വറിന് 3,28,551 വോട്ട് ലഭിച്ചു. ബിജെപിയുടെ വി ടി രമ 1,10,603 വോട്ട് നേടി. 1,93,273 ഭൂരിപക്ഷമാണ് 2019 ല്‍ ഇ ടി നേടിയത്.

ചിന്തകന്‍, വാഗ്മി, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവമായ അബ്ദുസ്സമദ് സമദാനിക്ക് ലോക്‌സഭയിലേക്ക് ഇത് രണ്ടാം ഊഴമാണ്. പികെ കുഞ്ഞാലിക്കുട്ടി രാജി വെച്ചതിനേത്തുടര്‍ന്ന് 2021ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് സമദായി ആദ്യം ലോക്‌സഭയിലെത്തുന്നത്. മുസ്ലീം ലീഗിന്റെ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റും ബഹുഭാഷ പണ്ഡിതനുമായ അദ്ദേഹം 1994, 2000 എന്നീ വര്‍ഷങ്ങളില്‍ രാജ്യസഭ എംപിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സമദാനി 2011 ല്‍ കോട്ടക്കല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലും എത്തിയിരുന്നു.

സിമിയിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനരംഗത്തേക്ക് വന്ന സമദാനി സിമിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റും സംസ്ഥാന ശൂറാ അംഗവുമായിട്ടുണ്ട്. പിന്നീട് സിമിയില്‍ നിന്ന് വേര്‍പിരിഞ്ഞ് മുസ്ലീംലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫില്‍ സജീവമായി. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. 1994 ല്‍ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി ടി കുഞ്ഞഹമ്മദുമായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

യൂണിവേഴ്‌സിറ്റീസ് ആന്റ് ഹയര്‍ എഡ്യൂക്കേഷന്‍ പാര്‍ലമെന്ററി ഉപസമിതിയുടെ കണ്‍വീനറായും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാര്‍ലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. എംഎ, എംഫില്‍ നിയമ ബിരുദദാരിയാണ്. എംപി അബ്ദുല്‍ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി ഒന്നിന് മലപ്പുറം ജില്ലയിലെ കോട്ടക്കലിലാണ് ജനനം.

kerala

നിപ സംശയം; 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്

കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്

Published

on

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് ആശങ്ക. നിപ ബാധയെന്ന് സംശയിക്കുന്ന 15 വയസുകാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കും. കുട്ടിയുമായി സമ്പക്കർക്കമുള്ളവരെ ഐസലോറ്റ് ചെയ്തിരുന്നു. കുട്ടിയുടെ മാതാവ്, പിതാവ്, അമ്മാവൻ എന്നിവർ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യം നില അതീവ ഗുരുതരവസ്ഥയിലാണ്.

നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു.  അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോൾ പ്രകാരമുള്ള നടപടികൾ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യ മന്ത്രി വീണാ ജോർജ് മലപ്പുറത്തെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

Continue Reading

GULF

നാട്ടിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെ കുവൈത്തിലെ ഫ്ലാറ്റിൽ തീപിടിത്തം; നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു

നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു

Published

on

കുവൈറ്റിലെ അബ്ബാസിയയിൽ വെള്ളിയാഴ്ച രാത്രി  ഉണ്ടായ തീപിടിത്തത്തിൽ  മരണമടഞ്ഞ കുടുംബം  ദുരന്തത്തിനു ഇരയായത് നാട്ടിൽ നിന്ന് എത്തി ഏതാനും മണിക്കൂറുകൾക്കകം. പത്തനം തിട്ട തിരുവല്ല നീരേറ്റു പുറം  സ്വദേശി മാത്യു മുളക്കൽ ( 38) ഭാര്യ ലീനി എബ്രഹാം ( 35) മകൻ ഐസക് ( 7) മകൾ ഐറിൻ ( 13) എന്നിവരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

ഇവർ അവധി കഴിഞ്ഞു വെള്ളിയാഴ്ച  വൈകീട്ട്  5 മണിക്കാണ്  നാട്ടിൽ നിന്നും കുവൈത്തിൽ തിരിച്ചെത്തിയത്. യാത്രാ ക്ഷീണം മൂലം ഇവർ  നേരത്തെ തന്നെ  ഉറക്കത്തിലേക്  പോയിരുന്നു.ഈ നേരത്ത്‌ ഒൻപത് മണിയോടയാണ് ഫ്ലാറ്റിൽ അഗ്നിബാധ ഉണ്ടായത്.ഉറക്കത്തിൽ ആയതിനാൽ അഗ്നി ബാധ ഉണ്ടായ വിവരം അറിയാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നി ശമന വിഭാഗം എത്തി ഫ്ലാറ്റിന്റെ വാതിൽ തല്ലി തകർത്താണ് ഇവരെ പുറത്തെത്തിച്ചത്. നാല് പേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണമടഞ്ഞിരുന്നു.

Continue Reading

kerala

സംസ്ഥാനത്ത് വീണ്ടും നിപ; സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു

മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം

Published

on

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു.

കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ലക്ഷണങ്ങൾ വല്ലാതെ ​കടുത്തപ്പോൾ കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക പരിശോധനയിൽ നിപ ബാധയെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് പുനെ വൈറോറജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി സ്രവം അയച്ചത്.

 

Continue Reading

Trending