Education
നൃത്തം ചെയ്തതിന് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; സ്റ്റേജില്‍ വിദ്യാര്‍ത്ഥിനിയെ അപമാനിച്ച് സ്‌കൂള്‍ പ്രിന്‍സിപ്പല്‍: വീഡിയോ

ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള നിമിഷങ്ങള്‍ ആഘോഷിക്കാതിരിക്കാന്‍ പലര്‍ക്കും കഴിയില്ല. ബഹളംവെച്ചും നൃത്തം ചെയ്തുമെല്ലാം ആയിരിക്കും ഈ നിമിഷങ്ങള്‍ നമ്മള്‍ ആസ്വദിക്കുക. ഇത്തരത്തില്‍ തന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസത്തില്‍ ഒരു വിദ്യാര്‍ഥിനിക്ക് നേരിടേണ്ടി വന്നത് അപമാനമാണ്.
അമേരിക്കയിലെ ഫിലാഡെല്‍ഫിയയിലെ ദി ഫിലാഡെല്‍ഫിയ ഹൈസ്‌കൂള്‍ ഓഫ് ഗേള്‍സി’ലെ വിദ്യാര്‍ഥിനായായ ഹഫ്‌സ അബ്ദു റഹ്മാനാണ് ദുരനുഭവം നേരിട്ടത്. ഹൈസ്‌കൂള്‍ ഗ്രാജ്വേഷന്‍ ചടങ്ങിനിടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കാനായി തന്റെ പേര് വിളിച്ചപ്പോള്‍ ഹഫ്‌സ നൃത്തം ചെയ്ത് പ്രിന്‍സിപ്പലിന് അടുത്ത് എത്തുകയായിരുന്നു.
കൈയില്‍ പൂച്ചെണ്ടും പിടിച്ചുള്ള അവളുടെ നൃത്തം കണ്ടപ്പോള്‍ ചടങ്ങിനെത്തിയവരെല്ലാം അത് ആസ്വദിക്കുകയും ചിരിക്കുകയും ചെയ്തു. എന്നാല്‍ പ്രിന്‍സിപ്പല്‍ ലിസ മെസിക്ക് അത് ഇഷ്ടപ്പെട്ടില്ല. അവര്‍ ഹഫ്‌സയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അത് നിലത്തുവെച്ചു. തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഹഫ്‌സ ഇത് ചോദ്യം ചെയ്‌തെങ്കിലും സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കാന്‍ പ്രിന്‍സിപ്പല്‍ തയ്യാറായില്ല. പിന്നീട് ചടങ്ങിന് ശേഷം ഹഫ്‌സയ്ക്ക് സ്‌കൂള്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി.
Cruel, unconscionable
A diploma is earned, cannot be denied to a student for celebrating (by dancing,family cheering) the achievement pic.twitter.com/bDx89IzAmG
“Girls' High grad speaks out after being denied diploma on stage after dancing during ceremony” https://t.co/4URZhxXgbZ
— Dr. Malinda S. Smith (@MalindaSmith) June 16, 2023
ഇതിന്റെ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അമേരിക്കയിലെ വാര്‍ത്താ ചാനലുകളില്‍ സംഭവം ചര്‍ച്ചയാകുകയും ചെയ്തു. ഇതിന് പിന്നാലെ ഫിലാഡെല്‍ഫിയയിലെ സ്‌കൂള്‍ ഡിസ്ട്രിക്ട് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണവുമായെത്തി. കുട്ടികളുടെ ഇത്തരത്തിലുള്ള സന്തോഷ നിമിഷങ്ങള്‍ തടഞ്ഞുവെച്ചത് അംഗീകരിക്കാനാകില്ല. എല്ലാ വിദ്യാര്‍ഥികളോടും കുടുംബാംഗങ്ങളോടും ക്ഷമ ചോദിക്കുന്നു. ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്ന് സ്‌കൂള്‍ ഡിസ്ട്രിക്റ്റഅ പ്രസ്താവനയില്‍ പറയുന്നു.
സ്‌കൂളിലെ 2 അസിസ്റ്റന്റ് സൂപ്രണ്ടുമാര്‍ സംഭവശേഷം ഹഫ്‌സയുടെ വീട്ടിലെത്തുകയും രക്ഷിതാക്കളോട് സംസാരിക്കുകയും ചെയ്തു. തന്റെ ഏറ്റവും നല്ല നിമിഷങ്ങളാണ് പ്രിന്‍സിപ്പല്‍ ഇല്ലാതാക്കിയതെന്നും ഇനി ഒരിക്കലും അത് തിരിച്ചുകിട്ടില്ലെന്നും ഹഫ്‌സ പറയുന്നു. താന്‍ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്‌സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്‍-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്‍പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
Education
എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും
സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് കര്‍ശനനിര്‍ദേശം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് സമാപിക്കും. ജീവശാസ്ത്രമാണ് അവസാന പരീക്ഷ. 2,964 കേന്ദ്രങ്ങളിലായി 4,25,861 വിദ്യാർഥികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഗൾഫിലെ 7 കേന്ദ്രങ്ങളിലായി 682 പേരും ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 447 പേരും പരീക്ഷ എഴുതി.
അവസാനദിനം സ്കൂളുകളിൽ ആഹ്ളാദപ്രകടനം പാടില്ലെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ലംഘിച്ച് പരിപാടികൾ നടത്തിയാൽ പൊലീസിൻ്റെ സഹായം തേടാനും പ്രധാനാധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. പ്ലസ് ടു പൊതുപരീക്ഷകളും ഇന്ന് സമാപിക്കും.
പ്ലസ് ടു ഇപ്രൂവ്‌മെൻ്റ് പരീക്ഷകളും, പ്ലസ് വൺ പരീക്ഷകളും മാർച്ച് 29നാണ് സമാപിക്കുക. ഒന്നുമുതൽ ഒൻപത് വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 27നും, വി.എച്ച്.എസ്.ഇ വിഭാഗം പരീക്ഷ മാർച്ച് 29 നും പൂർത്തിയാവും.
-
local1 day ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india2 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
kerala3 days ago
ചൂരൽമലയിൽ ഉരുൾപൊട്ടിയിട്ടില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി
-
News3 days ago
പ്രതാപത്തിലേക്കുള്ള കൗണ്ട്ഡൗണ്‍: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഇന്ന് ബഹിരാകാശത്തേക്ക്
-
kerala3 days ago
മില്‍മ പാല്‍വില വര്‍ധന: ഇന്ന് യോഗം
-
News3 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ നശിപ്പിക്കുന്നതില്‍ യുഎസ് ആക്രമണം പരാജയപ്പെട്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
-
News3 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്ക് നേരെ ഇസ്രാഈല്‍ ആക്രമണം; ഗസ്സയില്‍ 37 പേര് കൊല്ലപ്പെട്ടു
-
kerala2 days ago
ഡ്രീംസ് പദ്ധതി ഉദ്ഘാടനം നാളെ സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും