Connect with us

kerala

തെരഞ്ഞെടുപ്പ് ഫലം: ആഹ്ലാദ പ്രകടനങ്ങള്‍ സമാധാനപൂര്‍വ്വം നടത്തുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല.

Published

on

രാജ്യത്തിന്റെ അതിനിര്‍ണായകമായ തെരഞ്ഞെടുപ്പ് വിധിയാണ് വരാനിരിക്കുന്നതെന്നും സമാധാനപൂര്‍വമായിരിക്കണം ആഹ്ലാദങ്ങളെന്നും മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യ മുന്നണി വളരെ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. രാജ്യത്ത് ഭരണമാറ്റം വരുമെന്ന് തന്നെയാണ് മതേതരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് എല്ലാവരും പ്രവചിച്ചു കഴിഞ്ഞു. ഫലം വന്നതിന് ശേഷം നടക്കുന്ന ആഹ്ലാദ പ്രകടനങ്ങളില്‍ പ്രവര്‍ത്തകര്‍ സൂക്ഷമത മിതത്വവും ആത്മസംയമനവും പുലര്‍ത്തണം. അമിതാവേശങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണം. ധാര്‍മ്മികതക്ക് നിരക്കാത്ത ഒന്നും തന്നെ മുസ്‌ലിം ലീഗ്‌ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. വെല്ലുവിളികളുടെ സ്വരവും പ്രകോപനമായ മുദ്രാവാക്ക്യങ്ങളും അനൈക്യമുണ്ടാക്കുന്ന ഇടപെടലുകളും നമ്മുക്ക് വേണ്ട. വോട്ടര്‍മാര്‍ക്ക് നന്ദി പ്രകടിപ്പിച്ചുള്ള സമാധാനപരമായുള്ള ആഹ്ലാദ പ്രകടനങ്ങള്‍ മാത്രമാണ് നടത്തേണ്ടത്.

അമിതമായ ശബ്ദ കോലാഹലങ്ങളും പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ഗതാഗതം സ്തംഭിപ്പിച്ചുള്ള പ്രകടനങ്ങളും മുസ്‌ലിം ലീഗ്‌
പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ല. മുസ്‌ലിം ലീഗ്‌ പ്രാദേശിക നേതൃത്വം ഇക്കാര്യം വളരെ ഗൗരവത്തോടെ മനസ്സിലാക്കി പ്രവര്‍ത്തകര്‍ക്ക് മാര്‍ഗ നിര്‍ദേശം നല്‍കണം. മുസ്‌ലിം ലീഗ്‌ പ്രസ്ഥാനത്തിന്റെ അന്തസിനും അഭിമാനത്തിനും ക്ഷതം ഏല്‍ക്കുന്ന തരത്തിലുള്ള യാതൊരു ഇടപെടലുകളും ഉണ്ടാകരുത്. സാമൂഹ്യ മാധ്യങ്ങളിലെ അനാവശ്യ ചര്‍ച്ചകളില്‍ നിന്നും പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും തങ്ങള്‍ പറഞ്ഞു.

GULF

വടകര സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

Published

on

വടകര മണിയൂർ സ്വദേശി ദുബായിൽ മരിച്ചു. വിസിറ്റിം​ഗ് വിസയിൽ എത്തിയ മീത്തലെ തടത്തിൽ ഫൈസൽ ആണ് ബർ ദുബായിൽ മരണപ്പെട്ടത്. അവിവാഹിതനാണ്. 35 വയസായിരുന്നു.

പിതാവ് പരേതനായ അഹമ്മദ് ഹാജി. മാതാവ് ആയിഷ.സഹോദരങ്ങൾ: കാദർ, റുഖിയ, ഫൗസിയ

Continue Reading

kerala

അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല

Published

on

അരീക്കോട്: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി.ആർ. വിനോദ് നാളെ (19.07.24 ) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

Continue Reading

kerala

ആലുവയിൽ അനാഥാലയത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും

Published

on

കൊച്ചി: ആലുവയിൽ നിന്നു കാണാതായ പ്രായപൂർത്തിയാവാത്ത 3 പെൺകുട്ടികളെയും കണ്ടെത്തി. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന ആലുവ തോട്ടക്കാട്ടുകരയിലെ സ്ഥാപനത്തിൽ നിന്നാണ് ഇന്നലെ രാത്രി ഇവരെ കാണാതായത്. 15, 16, 18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. കാണാതായതിൽ ഒരു പെൺകുട്ടി കഴിഞ്ഞ മാസമാണ് സ്ഥാപനത്തിലെത്തിയത്.

പൊലീസിന്റെ അന്വേഷണത്തിൽ പെൺകുട്ടികൾ മൂന്ന് പേരും നടന്നുപോകുന്ന ദൃശ്യങ്ങളടക്കം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ തൃശൂരിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് കേസെടുത്തതിന്റെ പശ്ചാത്തലത്തിൽ മൂവരെയും ആലുവ കോടതിയിൽ ഹാജരാക്കും.

Continue Reading

Trending