Connect with us

india

ഉരുള്‍പൊട്ടല്‍: കേന്ദ്രസഹായം വര്‍ദ്ധിപ്പിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ഉണ്ടാകുന്ന പ്രകൃതിദുരന്തങ്ങള്‍ക്ക് പ്രതിരോധ പരിഹാരങ്ങാള്‍ക്കായി സമഗ്രപദ്ധതി ആവിഷ്‌കരിക്കണം; അബ്ദുസമദ് സമദാനി എം.പി

പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും 377 -)o വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

Published

on

വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസഹായം വർദ്ധിപ്പിക്കണമെന്നും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കേരളത്തിലുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പഠന, പ്രതിരോധ പരിഹാരങ്ങൾക്കായി സമഗ്രപദ്ധതി ആവിഷ്കരിക്കണമെന്നും ഡോ. എം.പി.അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.

ദുരന്തത്തിൻ്റെ ഗുരുതരാവസ്ഥ പരിഗണിച്ച് രക്ഷാപ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയും അതിനാവശ്യമായ വിഭവങ്ങളും സന്നാഹങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടുതൽ സേനാംഗങ്ങളും ചികിത്സാ സൗകര്യങ്ങളും ആവശ്യമാണ്. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായി കേന്ദ്രം കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും 377 -)o വകുപ്പ് പ്രകാരം വിഷയം ഉന്നയിച്ചുകൊണ്ട് സമദാനി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാലവർഷത്തിൽ ആപൽകരമായ മാറ്റങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതേത്തുടർന്ന് ഉരുൾപൊട്ടലുകൾ ആവർത്തിക്കപ്പെടുകയാണ്. ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടിപ്പുഴ, തൂതപ്പുഴ എന്നിവയടക്കമുള്ള നദികൾ കരകവിഞ്ഞൊഴുകുന്നതും ആശങ്കയുണ്ടാക്കുന്നു. ഈ പശ്ചാത്തലത്തിൽ അപകടസൂചനയുള്ള സ്ഥലങ്ങൾ കാലേക്കൂട്ടി തിരിച്ചറിയാനും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും സംവിധാനമൊരുക്കണം.

കനത്ത മഴയുടെയും മേഘസ്ഫോടനത്തിൻ്റെയും ഫലമായി വ്യാപകമായ നാശനഷ്ടങ്ങളാണ് വയനാട്ടിൽ ഉണ്ടായിരിക്കുന്നത്. നൂറ്റി അമ്പതിലേറെ പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദുരന്തത്തിൽ ഒട്ടേറെ പേരെ കാണാതായിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ആയിരക്കണക്കിന് പേരുടെ സ്വത്തുക്കൾ നഷ്ടപ്പെടുകയും പലരുടെയും വീടുകൾ തുടച്ചുനീക്കപ്പെടുകയും ചെയ്തു.

കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളുടെ ക്രമീകരണത്തിന്റെയും പൊതുജനങ്ങളുടെ സന്നദ്ധപ്രവർത്തനങ്ങളുടെയും ഫലമായി രക്ഷാപ്രവർത്തനങ്ങൾ ഊർജ്ജിമായി നടക്കുന്നുണ്ട്. എങ്കിലും അത് കൂടുതൽ വിപുലപ്പെടുത്തിക്കൊണ്ട് ദുരിതബാധിതരായ ജനങ്ങളെ സഹായിക്കാൻ ആവശ്യമായതെല്ലാം കേന്ദ്രസർക്കാർ ചെയ്യണമെന്ന് സമദാനി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി

10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും

Published

on

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീന് തമിഴ്‌നാട് സർക്കാറിന്റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വർണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാൽ തമിഴർ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സമ്മാനിക്കും.

തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകൾ നൽകിയവരെ ആദരിക്കുന്നതിനായി 2006 മുതൽ തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയതാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’. കെ.എം. ഖാദർ മൊയ്തീൻ സാഹിബിന്റെ ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങൾക്കും ലഭിച്ച അംഗീകാരമാണിത്. തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളിൽ തമിഴ് സമൂഹത്തിന് മികച്ച സേവനം നൽകിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാൽ തമിഴർ പുരസ്‌കാരം’ നൽകി ആദരിക്കുന്നത്.

തമിഴ് കവി അബ്ദുറഹ്‌മാൻ, എഴുത്തുകാരൻ പൊന്നീലൻ, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അൻപ്, അമർ സേവാ സംഘം സ്ഥാപകൻ എസ്. രാമകൃഷ്ണൻ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാർഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവർത്തകർക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.

Continue Reading

india

ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു

ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം.

Published

on

ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു. ടിവികെ നേതൃയോഗത്തിലായിരുന്നു പ്രഖ്യാപനം. വിജയ്‌യുടെ നേതൃത്വം അംഗീകരിക്കുന്നവരുമായി മാത്രം സഖ്യം ഉണ്ടാക്കാനാണ് തീരുമാനം. ഓഗസ്റ്റില്‍ ടിവികെ സംസ്ഥാന സമ്മേളനം നടക്കും.

അതേസമയം ബിജെപിയുടെ ക്ഷണവും തള്ളി വിജയ്. ബിജെപി തങ്ങളുടെ രാഷ്ട്രീയ എതിരാളികളാണെനന്നും ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും വിജയ് പറഞ്ഞു.

പരന്തൂര്‍ വിനത്താവളം, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ പ്രദേശവാസികളെയും കൂട്ടി മുഖ്യമന്ത്രിക്ക് മുന്നില്‍ വന്ന് സമരം ചെയ്യുമെന്ന് വിജയ് പറഞ്ഞു.

Continue Reading

india

യാത്രയ്ക്കിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം ഇളകിയാടി; അപകടമില്ലെന്ന് എയര്‍ലൈന്‍

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.

Published

on

ഗോവ-പുണെ സ്പൈസ്ജെറ്റ് വിമാനത്തിന്റെ വിന്‍ഡോ ഫ്രെയിം യാത്രയ്ക്കിടെ ഇളകിയാടി. എന്നാല്‍ ക്യാബിന്‍ മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് എയര്‍ലൈന്‍ ബുധനാഴ്ച അറിയിച്ചു.

ചൊവ്വാഴ്ച ഗോവയില്‍ നിന്ന് പൂനെയിലേക്ക് പോകുകയായിരുന്ന എസ്ജി 1080 ഫ്ളൈറ്റ് ജനല്‍ ഫ്രെയിം വായുവില്‍ ഇളകിയാടി യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.
പൂനെ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതിന് ശേഷം ഫ്രെയിം ശരിയാക്കിയെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ജാലകത്തിന്റെ ഭാഗം ‘നിഴല്‍ ആവശ്യത്തിനായി വിന്‍ഡോയില്‍ ഘടിപ്പിച്ച ഘടനാപരമായ ട്രിം ഘടകമാണ്’ എന്ന് എയര്‍ലൈന്‍ പറഞ്ഞു.

എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ഒരാള്‍ – ബൊംബാര്‍ഡിയര്‍ ക്യു 400 – പറഞ്ഞത് ഈ സംഭവം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. ‘വിന്‍ഡോ പാനലിന്റെ രണ്ടോ മൂന്നോ പാളികള്‍ അഴിഞ്ഞുവീണു,’ യാത്രക്കാരനായ ആതിഷ് മിശ്ര പറഞ്ഞു. ‘വിഷാദവല്‍ക്കരണം ഉണ്ടായില്ല, പക്ഷേ ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നു.,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ലൈന്‍ പ്രസ്താവനയില്‍ പറഞ്ഞു: ‘സ്‌പൈസ് ജെറ്റിന്റെ പ്രധാനപ്പെട്ട ഒരു ജാലക ചട്ടക്കൂട് തകര്‍ന്നുകിടക്കുകയായിരുന്നു. ഇത് ഘടനാപരമായ ട്രിം ഘടകമാണ്, തണലിനുവേണ്ടി ജനലില്‍ ഘടിപ്പിച്ചിരിക്കുന്നു, വിമാനത്തിന്റെ സുരക്ഷയോ സമഗ്രതയോ യാതൊരു വിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല, വിമാനത്തിലുടനീളം ക്യാബിന്‍ സമ്മര്‍ദ്ദം സാധാരണ നിലയിലായി, യാത്രക്കാരുടെ സുരക്ഷയെ ബാധിച്ചില്ല. ക്യു 400 ന് ഏകദേശം 80 യാത്രക്കാര്‍ക്ക് ഇരിക്കാനാകും. സ്റ്റാന്‍ഡേര്‍ഡ് മെയിന്റനന്‍സ് നടപടിക്രമങ്ങള്‍ക്കനുസൃതമായി ലാന്‍ഡിംഗിന് ശേഷം ഫ്രെയിം ഉറപ്പിച്ചതായി സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

Continue Reading

Trending