Connect with us

india

മുംബൈ ബോട്ടപകടം; കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍

അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്

Published

on

മുംബൈയില്‍ 13 പേര്‍ മരിച്ച ബോട്ടപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതരെന്ന് വിവരം. ഇവരുടെ മകന്‍ ഏബിള്‍ മാത്യു മുംബൈ ജെഎന്‍പിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. യാത്രയില്‍ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്ന് ആറുവയസ്സ്‌കാരന്‍ മൊഴി നല്‍കിയിരുന്നു.

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്ന് എലഫന്റ ദ്വീപിലേക്കു യാത്രക്കാരുമായി പോയ യാത്രാ ഗോട്ടാണ് നാവികസേനയുടെ സ്പീഡ് ബോട്ടുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട നാവികസേനയുടെ സ്പീഡ് ബോട്ട് യാത്ര ബോട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ 13 പേര്‍ മരിച്ചിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ നാവികസേന ഉദ്യോഗസ്ഥരാണ്.

മറൈന്‍ പൊലീസും നേവിയും കോസ്റ്റ് ഗാര്‍ഡും അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതോടെയാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 5 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു . അപകടത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു അടക്കമുള്ളവര്‍ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

entertainment

ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര അന്തരിച്ചു

മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

Published

on

മുംബൈ: ബോളിവുഡ് ഇതിഹാസം ധര്‍മേന്ദ്ര (ധരം സിങ് ഡിയോള്‍) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരണ്‍ ജോഹര്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. മുംബൈയിലെ വസതിയില്‍ ഉച്ചക്ക് ഒരുമണിയോടെയായിരുന്നു മരണം.

രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വേളയില്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ മരണവാര്‍ത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഒക്ടോബര്‍ 31നാണ് ധര്‍മേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.

ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര 1960ല്‍ ‘ദില്‍ ഭീ തേരാ ഹം ഭീ തേരെ’ എന്ന ചിത്രത്തിലൂടെയാണ് തന്റെ കരിയര്‍ ആരംഭിച്ചത്. 2012ല്‍ ഭാരത സര്‍ക്കാരിന്റെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറില്‍ യാദോന്‍ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കര്‍ ബീവി കാ, ഫൂല്‍ ഔര്‍ പത്ഥര്‍, ബേതാബ്, ഘായല്‍ തുടങ്ങിയ അവാര്‍ഡ് നേടിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജനിച്ച ധര്‍മേന്ദ്ര കേവല്‍ കൃഷന്‍ ഡിയോള്‍ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.

1960കളില്‍ ലളിതവും റൊമാന്റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളില്‍ അദ്ദേഹം ആക്ഷന്‍ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷന്‍ താരങ്ങളില്‍ ഒരാളായി മാറുകയും ചെയ്തു. ആക്ഷന്‍ രംഗങ്ങളിലും കോമഡി, റൊമാന്‍സ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Continue Reading

india

തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ആറ് മരണം

28 പേര്‍ക്ക് പരിക്ക്

Published

on

തെങ്കാശി: തെങ്കാശിയില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. ആറ് പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തെങ്കാശിയില്‍ നിന്ന് കോവില്‍പ്പെട്ടിയിലേക്ക് പോകുകയായിരുന്ന മറ്റൊരു ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും പൂര്‍ണ്ണമായും തകര്‍ന്നു.

പൊലീസിന്റെയും അഗ്‌നിശമന സേനാംഗങ്ങളുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മധുരയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് അശ്രദ്ധമായി ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

അന്ന് പരാതിക്കാരന്‍ ഇന്ന് സൈബര്‍ തട്ടിപ്പ് വിദഗ്ദന്‍; മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘം പിടിയില്‍

ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.

Published

on

ന്യൂഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോലി തട്ടിപ്പിന് ഇരയായിട്ട് പൊലീസ് കേസ് തള്ളിച്ചയാള്‍ പിന്നീട് അതേ തട്ടിപ്പിന്റെ ശൃംഖലയില്‍ തന്നെ തലവനായി മാറിയ ഞെട്ടിക്കുന്ന സംഭവം. ഡല്‍ഹി പൊലീസിന്റെ ‘സൈബര്‍ ഹോക്ക്’ ഓപ്പറേഷനിലാണ് മുഹമ്മദ് മെഹ്താബ് ആലം (36) മൂന്നുകോടിയോളം രൂപ തട്ടിയെടുത്ത സംഘത്തോടൊപ്പം പിടിയിലായത്.

2018-ല്‍ ജോലി വാഗ്ദാനം ചെയ്ത് 999 രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആലത്തിന്റെ പരാതി തുക ചെറിയതായതിനാല്‍ പരിഗണനയില്ലാതെ പോയിരുന്നു. ഇതില്‍ നിന്നെടുത്ത ‘പ്രചോദനത്തിന്റെ’ പിന്നാലെ, ആലം സ്വന്തമായി വ്യാജ കോള്‍ സെന്റര്‍ സജ്ജമാക്കി ജോലി തട്ടിപ്പില്‍ തന്നെ ചുവടുമാറ്റുകയായിരുന്നു.

ആദ്യത്തില്‍ 2000 രൂപയില്‍ താഴെയുള്ള തുകയ്ക്കായിരുന്നു തട്ടിപ്പ്. പിന്നീട് ഇടപാടുകളുടെ വലിപ്പവും ഇരകളുടെ എണ്ണവും ഉയര്‍ന്നു. ‘അത്യാഗ്രഹം ഒടുവില്‍ എന്നെ തന്നെ കുടുക്കി,’ എന്ന് ആലം കുറ്റസമ്മതത്തിനിടെ പറഞ്ഞതായും പൊലീസ് വ്യക്തമാക്കി.

ആലത്തിനൊപ്പം കൂട്ടാളികളായ സന്ദീപ് സിംഗ് (35), സഞ്ജീവ് ചൗധരി (36) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും നല്‍കിക്കൊണ്ട് സംഘത്തെ സഹായിച്ച ഹര്‍ഷിതയും ശിവം രോഹില്ലയുമെല്ലാം പൊലീസ് പിടികൂടി.

തട്ടിപ്പിന്റെ കുറ്റവാളികളെ കണ്ടെത്താന്‍ വഴിതെളിച്ചതായി പറയപ്പെടുന്നത് ഷഹീന്‍ ബാഗ് സ്വദേശിയുടെ പരാതിയാണ്. ജോലി വാഗ്ദാനം ചെയ്ത് 13,500 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി. അന്വേഷണത്തില്‍ പണം കൈപ്പറ്റിയ അക്കൗണ്ടിന്റെ ഉടമയായ ഹര്‍ഷിതയെ പിടികൂടി. ചോദ്യം ചെയ്യലില്‍ അവര്‍ സിം കാര്‍ഡും അക്കൗണ്ടും സഞ്ജീവിന് കൈമാറിയതാണെന്ന് സമ്മതിച്ചു.

തുടര്‍ന്ന്, തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച മറ്റൊരു നമ്പറിന്റെ ഉടമയായ ശിവം രോഹില്ലയും അമര്‍ കോളനിയില്‍ നിന്ന് പൊലീസിന്റെ കസ്റ്റഡിയിലായി.

മയൂര്‍ വിഹാര്‍ ഫേസ്-3 ആസ്ഥാനമായാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ആകര്‍ഷകമായ ജോലി അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ഇരകളെ വലയില്‍ വീഴ്ത്താന്‍ ടെലികോളിംഗ് ജീവനക്കാരെ ആലം നിയമിച്ചിരുന്നു. വ്യാജ കമ്പനികളുടെ പേരില്‍ ഓഫറുകള്‍ നല്‍കി സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.

ഡി.സി.പി (സൗത്ത്-ഈസ്റ്റ്) ഡോ. ഹേമന്ത് തിവാരിയുടെ വിവരമനുസരിച്ച്, ഇതുവരെ 300 തട്ടിപ്പ് ഇരകളെ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കോടി രൂപയുടെ ഇടപാടുകളാണ് സംഘം നടത്തിയതെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നു.

തട്ടിപ്പിന് ഉപയോഗിച്ച 16 ബാങ്ക് അക്കൗണ്ടുകള്‍, 23 ഡെബിറ്റ് കാര്‍ഡുകള്‍, 18 ലാപ്‌ടോപ്പുകള്‍, 20 മൊബൈല്‍ ഫോണുകള്‍, ഒരു ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ ഇനിയും കൂടുതല്‍ ഇരകള്‍ കൂടി പുറത്തുവരാനിടയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

Continue Reading

Trending