Connect with us

india

അദാനി വിവാദത്തില്‍ അന്വേഷണം നടത്തണം; പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഡല്‍ഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു

Published

on

അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ഇഡി ഓഫിസിലേക്ക് 18 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ നടത്തിയ മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞു. പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച എം.പിമാര്‍ പിന്നീട് തിരിച്ചു പോയി.

മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ഡല്‍ഹി പൊലീസ് വലിയ സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാക്കള്‍ മാര്‍ച്ച് അവസാനിപ്പിച്ച് പാര്‍ലമെന്റിലേക്ക് മടങ്ങിയത്. 18 പ്രതിപക്ഷ പാര്‍ട്ടികളുടെ നൂറോളം എം.പിമാരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. ഇ.ഡിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചതായും ഉടന്‍ തന്നെ സംയുക്ത പരാതി കത്ത് പുറത്തിറക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

india

ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി തരം​ഗമില്ല’; പ്രവർത്തകരോട് ബിജെപി സ്ഥാനാ‍ർത്ഥി

യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Published

on

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്ന് ബിജെപിയുടെ അമരാവതി സ്ഥാനാര്‍ത്ഥി നവ്‌നീത് റാണ. പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് റാണയുടെ വാക്കുകള്‍. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനമില്ലായിരുന്നെങ്കിലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഒരു ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെത്തന്നെ നമുക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോരാടണം. മുഴുവന്‍ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ ഇരിക്കരുത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി തരംഗമുണ്ടായിട്ടും ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചിട്ടുണ്ട് – റാണ പറഞ്ഞു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമരാവതിയില്‍ നിന്ന് എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച റാണ വിജയിച്ചിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് റാണ മത്സരിക്കുന്നത്. അതേസമയം എതിര്‍പക്ഷം റാണയുടെ വാക്കുകള്‍ ഏറ്റെടുത്ത് ബിജെപിയെ തിരിച്ചടിക്കുകയാണ്. മോദി തംരഗമില്ലെന്ന നവ്‌നീത് റാണയുടെ വാക്കുകള്‍ സത്യമാണെന്നാണ് എന്‍സിപി ശരത്പവാര്‍ പക്ഷവും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും പറയുന്നത്.

റാണ പറഞ്ഞത് എന്താണോ അത് സത്യമാണ്. മോദി തരംഗമില്ല എന്ന് ബിജെപിക്ക് തന്നെ അറിയാം. പ്രതിപക്ഷ നേതാക്കളെ ഓരോരുത്തരെയായി പൂട്ടാന്‍ ബിജെപി ശ്രമിക്കുന്നത് ഇതുകൊണ്ടാണെന്നും എന്‍സിപി ആരോപിച്ചു. ബിജെപി പാളയത്തില്‍ ഭയം തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഗ്രാമപഞ്ചായത്തിലേതെന്ന പോലെ പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നത്. മോദിക്ക് സ്വന്തം സിറ്റിങ് സീറ്റില്‍ മത്സരിച്ച് ജയിക്കാന്‍ കഴിയുമോ എന്നത് തന്നെ ചോദ്യചിഹ്നമാണെന്നായിരുന്നു ശിവസേന ഉദ്ധവ് താക്കറെ പക്ഷം വക്താവ് സഞ്ജയ് റാവത്തിന്റെ പരിഹാസം.

Continue Reading

india

പ്രിയങ്കാഗാന്ധി 20ന് കേരളത്തില്‍; രാഹുല്‍ ഗാന്ധിക്കൊപ്പം 24ന് വയനാട്ടില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

Published

on

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിനായി പ്രമുഖ ദേശീയ നേതാക്കള്‍ കേരളത്തിലെത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗേ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢി, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ നേതാക്കളാണ് വരും ദിവസങ്ങളില്‍ കേരളത്തിലെത്തുക.

20ന് ചാലക്കുടി, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്കാ ഗാന്ധി 24ന് രാഹുല്‍ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലും പ്രചരണത്തിന് ഇറങ്ങും. 21ന് പി ചിദംബരം തിരുവനന്തപുരത്ത് എത്തും. 22ന് രാഹുല്‍ ഗാന്ധി തൃശൂര്‍, കൊട്ടാരക്കര, ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ പ്രചരണ പരിപാടികളില്‍ പങ്കെടുക്കും.

Continue Reading

india

ബി.ജെ.പി തരംഗമില്ല; ഇന്ത്യ മുന്നണി കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍

തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

Published

on

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തൊരിടത്തും ബി.ജെ.പി തരംഗമോ മോദി തരംഗമോ നിലനില്‍ക്കുന്നില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥമുള്ള റോഡ് ഷോയില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബി.ജെ.പിയും മോദിയും ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമോയെന്ന് അവര്‍ക്ക് വലിയ രീതിയില്‍ ആശങ്കയുണ്ട്. നരേന്ദ്രമോദിക്കും ബി.ജെ.പി നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുക. യു.പി.എ സഖ്യം വലിയ പ്രതിസന്ധിയില്‍ നിന്ന ഘട്ടത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേരളം 19 എം.പിമാരെ സമ്മാനിച്ചത്. അതുകൊണ്ട് തന്നെ കേരളത്തോട് കോണ്‍ഗ്രസിന് പ്രത്യേക മമതയുണ്ട്. രാജ്യത്തിന്റെ ചരിത്രം തന്നെയാണ് കോണ്‍ഗ്രസിന്റെ ചരിത്രവും.

ആ ചരിത്രവും കോണ്‍ഗ്രസിന്റെ മതേതര-ജനാധിപത്യ നിലപാടുകളിലും വിശ്വസിക്കുന്നവരാണ് മലയാളികളെന്നും അതുകൊണ്ടു തന്നെ ഇത്തവണയും അതിഗംഭീര വിജയം യു.ഡി.എഫിന് കേരളം നല്‍കുമെന്നും രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാന്‍ അവസരം നല്‍കിയതിന് കേരളത്തിലെ ജനങ്ങളോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിനെ വലിയ ഭൂരിപക്ഷത്തില്‍ തിരുവനന്തപുരത്തുകാര്‍ വിജയിപ്പിക്കും. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിനോ കര്‍ണാടകത്തിനോ വേണ്ടി എന്ത് സംഭാവനയാണ് നല്‍കിയതെന്ന് ഡി.കെ ശിവകുമാര്‍ ചോദിച്ചു. കേരളത്തിന്റെ ഏതെങ്കിലും പദ്ധതിക്ക് വേണ്ടി ഒരു കല്ലുപോലും ഇടാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ബിസിനസുകളെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ താന്‍ ഒന്നും പറയുന്നില്ല. പക്ഷെ, എത്തിക്‌സും മൊറാലിറ്റിയും പലതലങ്ങളിലും ചോദ്യം ചെയ്യപ്പെടുന്നുണ്ടെന്നും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

വലിയ ശക്തനെന്ന് അവകാശവാദം മുഴക്കി നരേന്ദ്രമോദി നൂറിലധികം സിറ്റിങ് എം.പിമാരെമാരെയാണ് മാറ്റിയത്. ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചാണ് ബി.ജെ.പിയുടെയും മോദിയുടെയും ഇപ്പോഴത്തെ പ്രചരണം. പക്ഷെ, അത് ഫലപ്രദമാവില്ല. ദക്ഷിണേന്ത്യയില്‍ അവര്‍ യാതൊരു നേട്ടവുമുണ്ടാക്കില്ല. കേന്ദ്രമന്ത്രിമാരും സിറ്റിങ് എം.പിമാരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോല്‍ക്കും. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ഇന്ത്യ മുന്നണി വന്‍ മുന്നേറ്റമുണ്ടാക്കും. ഇടതുമുന്നണിക്ക് വോട്ട് ചെയ്യുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാണ്. ഇടതുമുന്നണി കേരളത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തി. സംസ്ഥാന സര്‍ക്കാരാകട്ടെ, സാമ്പത്തിക രംഗം തകര്‍ത്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending